For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് മാര്‍ഗ്ഗങ്ങള്‍ ആയുര്‍വ്വേദപ്രകാരം: കഷണ്ടി പോവും മുടി വളരും നിതംബം വരെ

|

മുടിയുടെ ആരോഗ്യം എന്നത് ഒരു വലിയ കാര്യം തന്നെയാണ്. പലരിലും ആത്മവിശ്വാസത്തെ ബാധിക്കുന്ന പ്രധാന ഘടകം തന്നെയാണ് പലര്‍ക്കും മുടി. എന്നാല്‍ മുടിയുടെ അനാരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അവയെ എല്ലാം പരിഹരിച്ച് മുടിയുടെ ആരോഗ്യത്തിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. അതില്‍ പാര്‍ശ്വഫലങ്ങള്‍ ഉള്ളവയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയും ഉണ്ട്. മുടി കൊഴിച്ചിലും കഷണ്ടിയും പലരിലും പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാവാം.

Ayurvedic Remedies for hair care

മുടിക്ക് പക്ഷേ ആയുര്‍വ്വേദത്തില്‍ ചില അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ മുടി വളരാനുള്ള നമ്മുടെ സ്വാഭാവിക വഴികള്‍ ആയുര്‍വ്വേദത്തിലുണ്ട്. അവ എന്തൊക്കെയെന്നും എങ്ങനെ ഉപയോഗിക്കാം എന്നതുമാണ് ഇന്ന് ഈ ലേഖനത്തില്‍ പറയുന്നത്. കൂടാതെ നിങ്ങളുടെ മുടി കൊഴിച്ചിലിന്റെ കാരണങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍

മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍

മുടി കൊഴിച്ചിലിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ആയുര്‍വ്വേദം പറയുന്ന ചില പ്രധാന കാരണങ്ങളില്‍ ചിലതിനെ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ആയുര്‍വേദം അനുസരിച്ച്, നിങ്ങളുടെ കോശത്തിന്റെ ഗുണനിലവാരം മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കോശങ്ങള്‍ നശിക്കുന്നതിലൂടെ അത് മുടികൊഴിച്ചിലിലേക്ക് എത്തുന്നു. ഭക്ഷണക്രമം കൃത്യമല്ലാത്തതും, കൃത്യമായി ഉറങ്ങാത്തതും ഉണരാത്തതും പാരിസ്ഥിതികമായ ചില ഘടകങ്ങള്‍, അമിത സമ്മര്‍ദ്ദം, വിശ്രമമില്ലായ്മ, ഉത്കണ്ഠ, ഹോര്‍മോണ്‍ മാറ്റങ്ങള് എന്നിവയെല്ലാം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. ഇതിനെ പരിഹരിക്കാന്‍ നമുക്ക് ആയുര്‍വ്വേദ പ്രകാരം ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം.

ശിരോധാര

ശിരോധാര

'ശിരോ' 'ധാര' എന്നീ രണ്ട് വാക്കുകള്‍ സൂചിപ്പിക്കുന്നത് തലയിലെ ഒഴുക്കിനെയാണ്. നിങ്ങളുടെ തലയില്‍ ഇളം ചൂടുള്ള എണ്ണ ഒഴിച്ച് മസ്സാജ് ചെയ്യുകയും അത് വഴി തലയില്‍ രക്തപ്രവാഹവും മുടി വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത് വഴി മുടി കൊഴിച്ചില്‍ നില്‍ക്കുകയും പല വിധത്തിലുള്ള കേശസംബന്ധമായ അസ്വസ്ഥതകള്‍ കുറക്കുകയും ചെയ്യുന്നു. കൂടാതെ കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് ശിരോധാര ഉപയോഗിക്കാവുന്നതാണ്. ഇത് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും മുടിയിഴകള്‍ക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശിരോ അഭ്യംഗം

ശിരോ അഭ്യംഗം

ശിരോ അഭ്യംഗം ചെയ്യുന്നത് നിങ്ങളില്‍ പല വിധത്തിലുള്ള കേശസംരക്ഷണ ഗുണങ്ങള്‍ നല്‍കുന്നു. ഇതിന് വേണ്ടി നിങ്ങള്‍ക്ക് നീലിഭൃംഗാദി ഉപയോഗിക്കാം. ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നു. ഇത് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് നിങ്ങള്‍ക്ക് തലയോട്ടിയില്‍ നല്ലതുപോലെ ഗുണങ്ങള്‍ നല്‍കുന്നു. തലയോട്ടിയിലും മുടിയുടെ വേരുകളിലും ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് ശിരോ അഭ്യംഗം. ഇത് നിങ്ങളുടെ അകാല വാര്‍ദ്ധക്യം കുറക്കുകയും അകാല നരയെ കുറക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിലെ നാഡീവ്യൂഹങ്ങളെ ശക്തിപ്പെടുത്തുകയും രോമകൂപങ്ങളെ ബലമുള്ളതാക്കുകയും ചെയ്യുന്നു. കൂടാതെ ഞരമ്പുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഈ ആയുര്‍വ്വേദ പരിഹാരം സഹായിക്കുന്നു.

ശിരോലേപനം (ഹെയര്‍പാക്ക്)

ശിരോലേപനം (ഹെയര്‍പാക്ക്)

ശിരോലേപനം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നല്ലൊരു മികച്ച ഹെയര്‍പാക്കാണ്. ഇത് നിങ്ങളുടെ തലയെ തണുപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചക്കും സഹായിക്കുന്നു. ഹെയര്‍ പാക്ക് ഉപയോഗിക്കുന്നതിലൂടെ ഇത് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ശിരോലേപനം സഹായിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ കുറക്കുന്നതിനും തലവേദന, ഉറക്കമില്ലായ്മ, മൈഗ്രേയ്ന്‍ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴി ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.

English summary

Ayurvedic Remedies To Help You Get Voluminous Hair And Control Baldness In Malayalam

Here in this article we are sharing some ayurvedic remedies to help you to get voluminous hair and control baldness in malayalam. Take a look.
Story first published: Monday, January 16, 2023, 20:13 [IST]
X
Desktop Bottom Promotion