For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാല്‍പ്പതിന് മുന്നേ നരക്കുന്ന മുടിക്ക് ക്ഷണനേരത്തിലാണ് പരിഹാരം

|

മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും ആത്മവിശ്വാസം കൂടി നല്‍കുന്നതാണ്. കാരണം മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ മുടി നരക്കുന്നത് ഒരു വലിയ പ്രശ്‌നമായി എടുക്കുന്നവരാണ് നമുക്ക് ചുറ്റും ഉള്ളവര്‍. അതുകൊണ്ട് തന്നെ മുടി കൊഴിയുന്നതും നരക്കുന്നതും എങ്ങനെയെങ്കിലും തടയുന്നതിന് വേണ്ടി പലരും ശ്രമിക്കും. അതിന് വേണ്ടി ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന എല്ലാ വിധത്തിലുള്ള പരീക്ഷണ വസ്തുക്കളും ഉപയോഗിക്കുന്നതിന് പലരും തയ്യാറാവുന്നു. അതിന് വേണ്ടി എത്ര പണം ചിലവാക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു എന്നതാണ്.

Anti-Aging Hair Care

എത്രയൊക്കെ പ്രായമായാലും ചര്‍മ്മവും മുടിയും യുവത്വത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. പക്ഷേ മുപ്പതുകളുടെ പകുതി ആവുമ്പോള്‍ തന്നെ നിങ്ങളില്‍ പലരുടേയും മുടി നരക്കുകയും ചര്‍മ്മത്തിന് ചുളിവുകള്‍ വീഴുകയും ചെയ്യുന്നു. ഇതിന്റെ പ്രധാന കാരണം പലപ്പോഴും നമ്മുടെ അശ്രദ്ധ തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടതും. പക്ഷേ നാല്‍പ്പതുകളില്‍ സ്ത്രീകളെയാണ് ഈ പ്രശ്‌നം കൂടുതല്‍ ബാധിക്കുന്നത്. നമുക്ക് പ്രായമാകുന്നതോടെ തന്നെ നമ്മുടെ മുടിക്കും പ്രായമാവുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുടി പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍

മുടി പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍

മുടിയുടെ ആരോഗ്യം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നതാണ് എന്നത് മുന്‍പേ പറഞ്ഞുവല്ലോ? എന്നാല്‍ നമ്മുടെ ശരീരത്തിന് പ്രായമാവുന്നത് പോലെ തന്നെ മുടിക്കും പ്രായമാവും എന്നതാണ് സത്യം. എന്നാല്‍ അത് പുറമേക്ക് ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ അല്‍പം സമയമെടുക്കും എന്നതാണ് സത്യം. മുടിക്ക് പ്രായമാവുമ്പോള്‍ മുടിയുടെ തിളക്കം നഷ്ടപ്പെടുകയാണ് ആദ്യ ലക്ഷണം. പലപ്പോഴും സെബത്തിന്റെ ഉത്പാദനം കുറയുന്നതാണ് നിങ്ങളുടെ മുടിയുടെ തിളക്കം നഷ്ടപ്പെടുന്നതിനുള്ള കാരണം. ഇത് മുടി നരക്കുന്നതിനും മുടിയുടെ കനം കുറക്കുന്നതിനും കാരണമാകുന്നു. പലപ്പോഴും പ്രായമാകുമ്പോള്‍ മുടിയില്‍ എണ്ണഗ്രന്ഥികള്‍ ചുരുങ്ങുകയും മുടിയിഴകളിലേക്ക് എണ്ണ എത്താതിരിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രോട്ടീന്റെ അഭാവവും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായും മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. എന്നാല്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യത്തെ വീണ്ടെടുത്ത് അകാല നരയെ പ്രതിരോധിക്കാം.

മുടി മോയ്‌സ്ചറൈസ് ചെയ്യുക

മുടി മോയ്‌സ്ചറൈസ് ചെയ്യുക

മുടിക്ക് ആവശ്യമായ സ്വാഭാവിക എണ്ണകള്‍ നല്‍കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും മുടിക്ക് പ്രായമാവുന്നതിലൂടെ മുടിയുടെ സ്വാഭാവിക എണ്ണ കുറയുന്നു. അതുകൊണ്ട് മുടിക്ക് എപ്പോഴും മോയ്‌സ്ചുറൈസ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ മോയ്‌സ്ചുറൈസ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ദിവസവും എണ്ണ പുരട്ടിയില്ലെങ്കിലും ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എണ്ണ പുരട്ടുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ എപ്പോഴും മുടിയില്‍ കൈ തൊടാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം മുടിക്ക് ആരോഗ്യവും അകാല വാര്‍ദ്ധക്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതും ആണ്.

നിങ്ങളുടെ മുടി പോഷിപ്പിക്കുക

നിങ്ങളുടെ മുടി പോഷിപ്പിക്കുക

മുടിക്ക് ആരോഗ്യം എന്നത് ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നല്ല ജലാംശം അടങ്ങിയ ഷാമ്പൂവും കണ്ടീഷണറും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഷാമ്പൂ ഉപയോഗിച്ച് കഴിഞ്ഞാല്‍ നിര്‍ബന്ധമായും കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. സിറം ഉപയോഗിക്കുന്നതും നിങ്ങളുടെ മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ സിറം പോഷകസമൃദ്ധമായിരിക്കുന്നതിന് ശ്രദ്ധിക്കണം.

ശരിയായ പോഷകാഹാരം നല്‍കുക

ശരിയായ പോഷകാഹാരം നല്‍കുക

ശരീരത്തിന് എന്ന പോലെ തന്നെ മുടിക്കും ഭക്ഷണം ഒരു പ്രധാന ഘടകമാണ്. പലരും പ്രായമാവുമ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലേക്ക് പോവുന്നു. ഇത് മുടിയുടെ ആരോഗ്യത്തേയും നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മുടിക്ക് ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ശരിയായ പോഷകം നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇതില്‍ പ്രോട്ടീനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, സിങ്ക്, മഗ്‌നീഷ്യം എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിലൂടെ തലയോട്ടിയിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും മുടിയിഴകള്‍ക്കും തലയോട്ടിക്കും ശക്തിയും കരുത്തും നിലനിര്‍ത്തുന്നതിനും സഹായിക്കും. മുടി നരയ്ക്കാനുള്ള ഒരു കാരണം ഈ പോഷകങ്ങളുടെ അഭാവമാണെന്നത് നാം ഓരോരുത്തരും ഓര്‍ത്തിരിക്കേണ്ടതാണ്.

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുക

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുക

മുടിയുടെ അനാരോഗ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. സൂര്യപ്രകാശം അമിതമായി കൊള്ളുന്നത്. ഇത് ചര്‍മ്മത്തെ മാത്രമല്ല മുടിയേയും പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നാം എപ്പോഴും വെളിയില്‍ പോവുമ്പോള്‍ മുടി കവര്‍ ചെയ്ത് പോവുന്നതിന് ശ്രദ്ധിക്കണം. ഇളം വെയിലില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. എന്നാല്‍ നല്ല വെയില്‍ ആണെങ്കില്‍ ശരീര സംരക്ഷണത്തിന് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് പോലെ തന്നെ മുടിയെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നാം തേടേണ്ടതാണ്. ഇത് മുടി പൊട്ടുന്നതും നരക്കുന്നതും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മുടിയുടെ സ്റ്റൈലിംഗ്

മുടിയുടെ സ്റ്റൈലിംഗ്

മുടി നഷ്ടപ്പെടുമ്പോളും മുടിയുടെ ആരോഗ്യം കുറയുമ്പോഴും ആണ് പലരും മുടിയുടെ സ്റ്റൈലിംഗിനെക്കുറിച്ച് പലപ്പോഴും ചിന്തിക്കുക. ഉള്ള മുടി ഭംഗിയോടെ സംരക്ഷിക്കുന്നതിന് വേണ്ടി ഇവര്‍ പലപ്പോഴും മുടിയുടെ സ്‌റ്റൈലിംഗിന് പ്രാധാന്യം നല്‍കുന്നു. അതിന്റെ ഫലമായി ഹെയര്‍ ഡ്രയര്‍ അല്ലെങ്കില്‍ സ്ട്രെയ്റ്റനിംഗ് അയേണ്‍ പോലുള്ള ഹീറ്റ് ഉല്‍പ്പന്നങ്ങള്‍ പലരും ഉപയോഗിക്കും. ഇത് പക്ഷേ നിമിഷ നേരത്തെ ലുക്ക് നല്‍കുകയുള്ളൂ എന്നതാണ് സത്യം. കാരണം മുടിക്ക് പലപ്പോഴും ഇവയെല്ലാം പിന്നീട് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക

നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക

മാനസിക സമ്മര്‍ദ്ദം മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു പ്രധാന കാര്യമാണ്. പലപ്പോഴും മുടിക്ക് തിളക്കം നല്‍കുന്നതിന് വേണ്ടി നാം ശ്രമിക്കുമ്പോള്‍ അത് സമ്മര്‍ദ്ദം കൊണ്ട് കൂടിയാണ് എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. കാരണം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തേയും പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള വഴി നോക്കേണ്ടതാണ്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ അകാലനരയേയും പ്രായാധിക്യം മൂലം മുടിക്കുണ്ടാവുന്ന അസ്വസ്ഥതകളേയും പ്രതിരോധിക്കാം.

നിതംബം മറക്കും മുടിക്കും ദിനവും ഒരു ഗ്ലാസ്സ് ജ്യൂസ്: കൊഴിഞ്ഞ മുടി വരെ കിളിര്‍ക്കുംനിതംബം മറക്കും മുടിക്കും ദിനവും ഒരു ഗ്ലാസ്സ് ജ്യൂസ്: കൊഴിഞ്ഞ മുടി വരെ കിളിര്‍ക്കും

2 തണ്ട് കറിവേപ്പില, 3 ചെമ്പരത്തി പൂവ്: മുടി വളരാനുള്ള എണ്ണക്ക് ഈ രണ്ട് കൂട്ട് ധാരാളം2 തണ്ട് കറിവേപ്പില, 3 ചെമ്പരത്തി പൂവ്: മുടി വളരാനുള്ള എണ്ണക്ക് ഈ രണ്ട് കൂട്ട് ധാരാളം

English summary

Anti-Aging Hair Care Tips For Women Over Forty In Malayalam

Here in this article we are sharing some anti aging hair care tips for women over 40 in malayalam. Take a look
X
Desktop Bottom Promotion