Just In
Don't Miss
- Movies
'യഥാർഥ വിവാഹ ജീവിതം കെജിഎഫ് പോലെയാണ്, തെറ്റിദ്ധാരണ പരത്തുന്നത് നിങ്ങളാണ്'; കരണിനെ ശകാരിച്ച് സാമന്ത!
- News
ദൈവത്തിന് നന്ദി പറഞ്ഞ് പിസി; 'കേസിന് പിന്നില് പിണറായിയും ഫാരിസ് അബൂബക്കറും'; ആദ്യ പ്രതികരണം
- Sports
IND vs ENG: റിഷഭിനോട് അല്പ്പം മര്യാദ കാട്ടാം, ഇസിബിയുടെ നടപടി മോശം, തുറന്നടിച്ച് ഡികെ
- Technology
Apple: ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ
- Finance
എല്ലാ ഇളവുകളും നേടാം; ആദായ നികുതി പരമാവധി കുറയ്ക്കാൻ ഇതാ 14 വഴികൾ
- Automobiles
Fortuner-ന്റെ വില വീണ്ടും വര്ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള് അറിയാം
- Travel
മഴക്കാല യാത്രകളില് ഈ അണക്കെട്ടുകളെയും ഉള്പ്പെടുത്താം
മുടിവളര്ത്താന് കഞ്ഞിവെള്ളത്തില് കറ്റാര്വാഴ മിക്സ്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് കേശസംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങള് ഉണ്ട്. മുടി വളര്ത്തുന്നത് പോലെ തന്നെ മുടിയുടെ തിളക്കം വര്ദ്ധിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മുടി കൊഴുയുന്നു എന്ന് പറയുമ്പോള് പലരും മുടി വളര്ത്തുന്നതില് മാത്രമാണ് ശ്രദ്ധ നല്കുക. എന്നാല് മുടി വളര്ത്തുന്നത് പോലെ തന്നെ ആരോഗ്യമുള്ള മുടിയായിരിക്കുന്നതിന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും നിങ്ങള് ശ്രദ്ധിക്കേണ്ടത് മുടി വളര്ത്തുന്നതിനോടൊപ്പം ആരോഗ്യമുള്ള മുടിക്ക് കൂടിയാണ്.
എന്നാല് വിപണിയില് നിന്ന് ലഭ്യമാവുന്ന കേശസംരക്ഷണ ഉത്പ്പന്നങ്ങള് മുടി പ്രശ്നത്തിന് എത്രത്തോളം പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നത് സംശയമാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും മുടി വളരും എന്ന ഉറപ്പ് നല്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. അതില് ഒന്നാണ് കറ്റാര്വാഴയും കഞ്ഞിവെള്ളവും. ഇത് എങ്ങനെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കറ്റാര്വാഴയും കഞ്ഞിവെള്ളവും
കേശസംരക്ഷണത്തിന്റെ കാര്യത്തില് വളരെ വലിയ ഗുണങ്ങളാണ് ഈ മിക്സ് നല്കുന്നത്. കാരണം മുടിയുടെ ആരോഗ്യവും കരുത്തും വര്ദ്ധിപ്പിക്കുന്നതിന് കറ്റാര്വാഴ നല്കുന്ന ഗുണങ്ങള് നിസ്സാരമല്ല. കറ്റാര്വാഴയുടെ പള്പ്പ് എടുത്ത് അതിലേക്ക് അല്പം പുളിച്ച കഞ്ഞിവെള്ളം മിക്സ് ചെയ്യാവുന്നതാണ്. ഇത് രണ്ടും കൂടി മിക്സ് ചെയ്ത് പത്ത് മിനിറ്റ് വെക്കുക. അതിന് ശേഷം തലയില് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ അത് മുടിക്ക് അത്ഭുതകരമായ മാറ്റങ്ങള് വരുത്തുന്നു. ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിനും മികച്ചതാണ് കറ്റാര് വാഴ. ശേഷം മുടിയില് നിന്ന് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില് മൂന്ന് തവണ ഈ മിശ്രിതം മുടിയില് ഉപയോഗിക്കാം. എന്തൊക്കെ ഗുണങ്ങള് ഉണ്ടാവുന്നു എന്ന് നോക്കാം.

മുടിക്ക് തിളക്കം നല്കുന്നു
മുടി എപ്പോഴും ആഴുക്ക് പിടിച്ചതും ചെമ്പന് നിറവും ഉള്ളതായി നിങ്ങള്ക്ക് തോന്നുന്നുണ്ടോ? എന്നാല് അതിന് പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുകളില് പറഞ്ഞ തരത്തില് ഇവ ഉപയോഗിക്കുന്നതിലൂടെ അത് മുടിക്ക് തിളക്കം നല്കുകയും അതോടൊപ്പം തന്നെ മുടിയുടെ ഘടനയില് വരെ മാറ്റം വരുത്തുകയും ചെയ്യുന്നു. മുടിക്കുണ്ടാവുന്ന ഏത് പ്രശ്നങ്ങള്ക്കും പരിഹാരമാണ് ഈ മിശ്രിതം. ആഴ്ചയില് മൂന്ന് തവണ ഇത് ഉപയോഗിക്കാവുന്നതാണ്.

താരനെ പ്രതിരോധിക്കുന്നു
താരന് എന്നത് തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ കറ്റാര്വാഴ കഞ്ഞിവെള്ളം മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ പൂര്ണമായും ഇല്ലാതാക്കുകയും താരന് മൂലം തലയോട്ടിയില് ഉണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണുകയും ചെയ്യുന്നു. ഇത് കൂടാതെ താരനല്ലാതെ മുടിയെ ആക്രമിക്കുന്ന മറ്റ് ഫംഗല് ഇന്ഫെക്ഷനേയും പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്ക്ക് ഈ മിശ്രിതം താരനെ നശിപ്പിക്കാന് ഉപയോഗിക്കാവുന്നതാണ്.

അറ്റം പിളരുന്നത് തടയുന്നു
മുടിയുടെ അറ്റം പിളരുന്നത് തടയുന്നതിന് കറ്റാര്വാഴ കഞ്ഞിവെള്ളം മിശ്രിതം സഹായിക്കുന്നു. ഇത് മുടിക്ക് തിളക്കം നല്കുന്നതിനും മുടിയുടെ അറ്റം പിളരുന്ന പ്രശ്നങ്ങളെ പൂര്ണമായും ഇല്ലാതാക്കി കരുത്തുറ്റ മുടി വളരുന്നതിനും സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് പലരുടേയും ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതാണ്. ഇത് കൂടാതെ മുടിക്ക് നല്ല കറുപ്പ് നിറം നല്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. അത് മാത്രമല്ല പാര്ശ്വഫലങ്ങള് ഇല്ലാത്ത ഒരു മിശ്രിതമാണ് എന്നതാണ് സത്യം.

മുടി വളരാന്
മുടി വളര്ത്തുന്നതിനും മികച്ച ഓപ്ഷന് തന്നെയാണ് കറ്റാര്വാഴയും കഞ്ഞിവെള്ളവും ചേര്ത്ത മിശ്രിതം. അതുകൊണ്ട് തന്നെ സംശയം ഏതുമില്ലാതെ നിങ്ങള്ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. കറ്റാര്വാഴ നിങ്ങളുടെ മുടിയില് കാണിക്കുന്ന മാജിക് നിസ്സാരമല്ല എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ നിസ്സാരമല്ലാത്ത ഗുണങ്ങള് ഈ മിശ്രിതം മുടിയില് കാണിക്കുന്നുണ്ട്. വേണമെന്നുണ്ടെങ്കില് നിങ്ങള്ക്ക് ഇത് ദിനവും ഉപയോഗിക്കാവുന്നതാണ്.

തലയോട്ടിയിലെ ദുര്ഗന്ധത്തിന് പരിഹാരം
തലയോട്ടിയിലെ ദുര്ഗന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം തലയില് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ തലയോട്ടിയുടെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിക്ക് ഇത് നല്ല സുഗന്ധവും നല്കുന്നു. ഈ മിശ്രിതം തലയോട്ടിയില് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ എല്ലാ ദുര്ഗന്ധവും ഇല്ലാതാക്കി ആരോഗ്യമുള്ള കരുത്തുള്ള മുടി നല്കുന്നതിന് സഹായിക്കുന്നു.
ആര്ത്തവവിരാമ
സമയത്ത്
ചര്മ്മത്തിലെ
ചൊറിച്ചില്
കാരണം
most read:യൗവ്വനം നിലനിര്ത്തുമെന്ന ഉറപ്പ് നല്കും ഡയറ്റ് ഫുഡ്സ്