For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും മുടി കഴുകേണ്ട; ശൈത്യകാലത്തെ വരണ്ട കെട്ടുപിണഞ്ഞ മുടി പരിഹരിക്കാന്‍ 5 വഴികള്‍

|
5 Ways To Prevent Dry And Frizzy Hair In Winter Season

ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മസംരക്ഷണവും മുടി സംരക്ഷണവും ഒരുപോലെ മാറ്റേണ്ടതുണ്ട്. നിങ്ങളുടെ മുടിയുടെ തരം പരിഗണിക്കാതെ തന്നെ ശൈത്യകാലത്ത് മുടി പലവിധ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു. തണുപ്പ്കാലത്തെ വരണ്ട കാലാവസ്ഥയും കാറ്റും നിങ്ങളുടെ തലമുടി വരണ്ടതും കെട്ടുപിണഞ്ഞതുമാക്കി മാറ്റും. ശൈത്യകാലത്ത് തലയോട്ടിയിലും മുടിയിലും വരള്‍ച്ച വളരെയധികം വര്‍ദ്ധിക്കുന്നു.

Also read: ഈ 5 വഴികളിലൂടെ വളര്‍ത്താം ശൈത്യകാലത്ത് പനങ്കുല പോലെ മുടിAlso read: ഈ 5 വഴികളിലൂടെ വളര്‍ത്താം ശൈത്യകാലത്ത് പനങ്കുല പോലെ മുടി

ഇക്കാരണത്താല്‍ മുടിപൊട്ടല്‍ പ്രശ്നവും വര്‍ദ്ധിക്കുന്നു. അത് നീക്കം ചെയ്യുന്നതിനായി, മിക്ക സ്ത്രീകളും മുടി സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഏതെങ്കിലും ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങള്‍ നിങ്ങളുടെ മുടിക്ക് ശരിയായ പരിചരണം നല്‍കുന്നുണ്ടോ എന്ന് ചിന്തിക്കുക? ശൈത്യകാലത്ത് വരണ്ട കെട്ടുപിണഞ്ഞ മുടിക്ക് പരിഹാരം കാണാന്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ദിവസവും മുടി കഴുകാതിരിക്കുക

വരണ്ട മുടി ഉള്ളവര്‍ ശൈത്യകാലത്ത് പതിവായി മുടി കഴുകുന്ന ശീലം ഒഴിവാക്കണം. നിങ്ങളുടെ ഈ ശീലം മുടിയുടെ ചുളിവ് കൂട്ടാനും സഹായിക്കും. ദിവസേന മുടി കഴുകുന്നത് തലയിലെ സ്വാഭാവിക എണ്ണയെ ഇല്ലാതാക്കുന്നു. ഇത് മുടി കൂടുതല്‍ വരണ്ടതും കെട്ടുപിണഞ്ഞതുമായി കാണപ്പെടും. അതിനാല്‍ ഇത് ഒഴിവാക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ മുടി കഴുകിയാല്‍ മതിയാകും.

Also read: ആരോഗ്യത്തിന് മാത്രമല്ല, തൈറോയ്ഡ് മുടി കൊഴിച്ചിലിനും കാരണമാകും; പ്രതിവിധി ഇത്Also read: ആരോഗ്യത്തിന് മാത്രമല്ല, തൈറോയ്ഡ് മുടി കൊഴിച്ചിലിനും കാരണമാകും; പ്രതിവിധി ഇത്

തണുത്ത വെള്ളത്തില്‍ മുടി കഴുകുക.

ശൈത്യകാലത്ത് മിക്കവരും മുടി കഴുകാന്‍ ചൂടുവെള്ളം മാത്രം ഉപയോഗിക്കുന്നു. ഇത് മുടിയുടെ ഘടനയെ നശിപ്പിക്കും. ചൂടുവെള്ളം കാരണം മുടി വളരെ വരണ്ടതായിത്തീരുന്നു. മുടി കെട്ടുപിണയുന്നതിനും ഇത് കാരണമാകും. അതിനാല്‍ ഈ പ്രശ്‌നം ഇല്ലാതാക്കാന്‍, തണുത്ത വെള്ളത്തില്‍ മുടി കഴുകുക.

ഇടയ്ക്കിടെ മുടി ട്രിം ചെയ്യുക

ഇടയ്ക്കിടെ മുടി ട്രിം ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയുകയും, വരണ്ട മുടി പ്രശ്നവും ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാല്‍ 6-8 ആഴ്ചയ്ക്കുള്ളില്‍ മുടി ട്രിം ചെയ്ത് സൂക്ഷിക്കുക. ഇത് നിങ്ങളുടെ മുടിക്ക് ഭംഗിയും ആകൃതിയും നല്‍കുന്നു.

Also read: ശൈത്യകാലത്ത് വരണ്ടുപൊട്ടുന്ന ചുണ്ടിന് പ്രകൃതിദത്ത പരിഹാരം വീട്ടില്‍ത്തന്നെ

ഡ്രയര്‍ ഉപയോഗിക്കാതിരിക്കുക

വരണ്ട മുടി പ്രശ്‌നം ഉള്ളവര്‍ നിങ്ങളുടെ മുടി ഉണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കരുത്. ഹെയര്‍ ഡ്രയറില്‍ നിന്നുള്ള തീവ്രമായ ചൂട് നിങ്ങളുടെ മുടിയുടെ പുറംതൊലിയിലെ ഈര്‍പ്പം വലിച്ചെടുക്കുന്നു. ഇത് വരണ്ടതും മുഷിഞ്ഞതുമായ മുടിക്ക് കാരണമാകുന്നു. ഹെയര്‍ ഡ്രയറിന്റെ ഇടയ്ക്കിടെയുള്ളതും നീണ്ടുനില്‍ക്കുന്നതുമായ ഉപയോഗം നിങ്ങളുടെ തലമുടി വരണ്ട് പൊട്ടുന്നതിന് കാരണമാകും. അതിനാല്‍ നിങ്ങളുടെ മുടി സ്വാഭാവികമായ രീതിയില്‍ വരണ്ടതാക്കുക.

ഹെയര്‍ സെറം ഉപയോഗം

കെട്ടുപിണഞ്ഞ മുടിയെ പ്രതിരോധിക്കാന്‍, നനഞ്ഞ മുടിയില്‍ ഹെയര്‍ സെറം ഉപയോഗിക്കുക. ഇതിലടങ്ങിയിരിക്കുന്ന സിലിക്കണ്‍ ഫ്രിസിനസ് കുറയ്ക്കാന്‍ ഫലപ്രദമാണ്. കൂടാതെ അവ നിങ്ങളുടെ മുടിക്ക് മിനുസമാര്‍ന്ന രൂപവും നല്‍കുന്നു.

Also read: മുഖക്കുരു മായ്ഞ്ഞുപോകും മുഖം തിളങ്ങും; റോസ് വാട്ടര്‍ ഈവിധം പുരട്ടൂAlso read: മുഖക്കുരു മായ്ഞ്ഞുപോകും മുഖം തിളങ്ങും; റോസ് വാട്ടര്‍ ഈവിധം പുരട്ടൂ

വരണ്ട മുടി പരിഹരിക്കാന്‍ ഹെയര്‍ മാസ്‌ക്

ഒരു പഴുത്ത ഏത്തപ്പഴവും രണ്ട് അവോക്കാഡോയും നന്നായി യോജിപ്പിച്ച് പേസ്റ്റ് ആക്കുക. ഈ മാസ്‌ക് 20-30 മിനിറ്റ് തലയില്‍ പുരട്ടുക. തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഈ ഹെയര്‍ മാസ്‌ക് നിങ്ങളുടെ മുടിക്ക് ഇലാസ്തികതയും ഈര്‍പ്പവും നല്‍കുകയും മുടിയുടെ ഇഴകളെ മിനുസപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.

വരണ്ട കെട്ടുപിണഞ്ഞ മുടിക്ക് മികച്ച പ്രതിവിധിയാണ് അരി, പാല്‍, തേന്‍ പേസ്റ്റ്. അരി ഏകദേശം 15 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ആ അരി വെള്ളത്തില്‍ പാലും തേനും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 15 മുതല്‍ 20 മിനിറ്റ് വരെ മുടിയില്‍ പുരട്ടിവയ്ക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. ഇത് നിങ്ങളുടെ മുടിയുടെ അളവ് കൂട്ടുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

Also read: ചര്‍മ്മവും മുടിയും മിനുക്കാം; പെട്രോളിയം ജെല്ലി സഹായിക്കും ഈ 7 വിധത്തില്‍Also read: ചര്‍മ്മവും മുടിയും മിനുക്കാം; പെട്രോളിയം ജെല്ലി സഹായിക്കും ഈ 7 വിധത്തില്‍

നിങ്ങളുടെ വരണ്ട മുടി നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് മുട്ടയുടെ മഞ്ഞക്കരു. നിങ്ങള്‍ ചെയ്യേണ്ടത് രണ്ട് മഞ്ഞക്കരു യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടി 20-30 മിനിറ്റ് വച്ച് കഴുകിക്കളയുക. ഈ മാസ്‌ക് നിങ്ങള്‍ക്ക് തിളക്കമുള്ള ഈര്‍പ്പമുള്ള മുടി നല്‍കും.

നിങ്ങളുടെ തലമുടിയില്‍ പതിവായി ഓയില്‍ മസാജ് ചെയ്യുന്നത് ശൈത്യകാലത്ത് വരണ്ട കെട്ടുപിണഞ്ഞ മുടി ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. ആവണക്കെണ്ണയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയില്‍ മസാജ് ചെയ്യുക. ഇത് നിങ്ങളുടെ തലയോട്ടിയെ സുഖപ്പെടുത്തുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടി വരള്‍ച്ചയുടെ കാരണങ്ങളിലൊന്നായ താരന്‍ ഭേദമാക്കാനും ഇത് വളരെ ഫലപ്രദമാണ്.

Also read: രാത്രിയില്‍ ഈ 5 കാര്യം ശീലമാക്കിയാല്‍ ശൈത്യകാലത്തും മങ്ങാത്ത ആരോഗ്യമുള്ള ചര്‍മ്മം സ്വന്തംAlso read: രാത്രിയില്‍ ഈ 5 കാര്യം ശീലമാക്കിയാല്‍ ശൈത്യകാലത്തും മങ്ങാത്ത ആരോഗ്യമുള്ള ചര്‍മ്മം സ്വന്തം

English summary

5 Ways To Prevent Dry And Frizzy Hair In Winter Season

Here are some effective ways to prevent dry and frizzy hair in winter season. Take a look.
Story first published: Wednesday, December 28, 2022, 16:10 [IST]
X
Desktop Bottom Promotion