For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയിലെന്നും ഈ എണ്ണക്കൂട്ട്, മുട്ടറ്റം മുടി വളരും

|

മുടിയുടെ ആരോഗ്യം പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇനി യാതൊരു വിധത്തിലുള്ള ടെൻഷന്റേയും ആവശ്യമില്ല. മുട്ടോളം മുടി ഇല്ലെങ്കിലും ഉള്ള മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.‌

ആരോഗ്യത്തിന് വേണ്ടി നമ്മൾ പലതും ചെയ്യുമ്പോൾ മുടിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിലും അൽപം ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെആരോഗ്യത്തിനും തിളക്കത്തിനും ചുരുണ്ട നല്ല ഭംഗിയുള്ള മുടിക്കും വേണ്ടി നമുക്ക് ഇനി അൽപം ബദാം ഓയിലും വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്.

most read: അരിമ്പാറ, ബ്രൗണ്‍കുത്തുകള്‍; വഴുതനങ്ങയില്‍ ഈസി വഴിmost read: അരിമ്പാറ, ബ്രൗണ്‍കുത്തുകള്‍; വഴുതനങ്ങയില്‍ ഈസി വഴി

എല്ലാ വിധത്തിലും ഇത് മുടിക്കും ആരോഗ്യത്തിനും മികച്ചതാണ്. അതിനായി ബദാം ഓയിലും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേച്ച് നോക്കൂ. ഒരാഴ്ച തുടര്‍ന്നാല്‍ മതി ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല തിളക്കമുള്ള ചുരുണ്ട മുടിക്ക് വേണ്ടി ഈ മാർഗ്ഗം ഒന്ന് പരീക്ഷിക്കാവുന്നതാണ്. എന്തൊക്കെ ഗുണങ്ങളാണ് ഇത് നൽകുന്നത് എന്ന് നമുക്ക് നോക്കാം.

ചുരുണ്ട മുടിക്ക്

ചുരുണ്ട മുടിക്ക്

പലപ്പോഴും കോലൻ മുടിക്ക് പകരം പലരും ചുരുണ്ട മുടി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിന് ഇനി ബ്യൂട്ടിപാർലറിൽ പോയി കഷ്ടപ്പെടേണ്ട ആവശ്യമില്ല. കാരണം അൽപം ബദാം ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഇത് മുടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മുടി ഉച്ചിയിൽ കെട്ടി വെക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഇത്.

മുടികൊഴിച്ചില്‍ ഇല്ല

മുടികൊഴിച്ചില്‍ ഇല്ല

മുടി കൊഴിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടുമ്പോൾ അത് പല വിധത്തിലാണ് നിങ്ങളുടെ ഉള്ള മുടിയെ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട്തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ചീപ്പില്‍ ധാരാളം മുടിയിഴകള്‍ കാണുന്നുവെങ്കില്‍ വെളിച്ചെണ്ണ പതിവായി ഉപയോഗിക്കാനാരംഭിക്കുക. ഇതിലടങ്ങിയ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ തലയോട്ടിക്ക് നനവ് നല്‍കുന്നു. നനവുള്ള തലയോട്ടി മുടിവളര്‍ച്ച വീണ്ടെടുക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ സംശയിക്കാതെ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

അകാല നര പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും ബദാം ഓയിലും. എന്നാല്‍ വെളിച്ചെണ്ണയും ബദാം ഓയിലും മുടിവേരിന് കരുത്തും പോഷണവും നല്‍കുക മാത്രമല്ല അകാലനര തടയാനും സഹായിക്കും. 100 മില്ലി വെളിച്ചെണ്ണയില്‍ നെല്ലിക്കപ്പൊടി, ഉലുവ, കറിവേപ്പില അല്‍പം ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഈ എണ്ണ ആഴ്ചയില്‍ ഒരിക്കല്‍ രാത്രിയില്‍ തലയില്‍ തേച്ച് രാവിലെ കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊന്ന്. ഇതിന് പരിഹാരം കാണുന്നതിന് ബദാം ഓയില്‍ വെളിച്ചെണ്ണ മിശ്രിതം മികച്ചതാണ്. വിറ്റാമിന്‍ ഇ, ഡി, മിനറലുകള്‍ എന്നിവ ധാരാളമായി അടങ്ങിയതാണ് ഇത്. ഇതിലെ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ വരണ്ടതും പൊട്ടലുള്ളതുമായ മുടിക്ക് നനവ് നല്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും. അതുകൊണ്ട് യാതൊരു വിധ സംശയവും നല്‍കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇത്.

നീളവും തിളക്കവുമുള്ള മുടി

നീളവും തിളക്കവുമുള്ള മുടി

നിങ്ങള്‍ മുടി നീട്ടിവളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ബദാം ഓയില്‍ പതിവായി ഉപയോഗിക്കുക. ബദാം ഓയിലില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ മുടിക്ക് ആരോഗ്യവും, കരുത്തും, കട്ടിയും നല്‍കുകയും വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യും. ഇതിലടങ്ങിയ മഗ്‌നീഷ്യം മുടി പൊട്ടിപ്പോകുന്നത് തടയുകയും മുടിയുടെ വളര്‍ച്ച ശക്തമാക്കുകയും ചെയ്യും. എല്ലാം കൊണ്ടും ഇത് മുടിയുടെ വളര്‍ച്ചക്കും നീളം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

താരന്‍ അകറ്റുന്നു

താരന്‍ അകറ്റുന്നു

താരന്‍ അകറ്റാന്‍ ഫലപ്രദമാണ് ബദാ ഓയില്‍. ഇതിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ തലയോട്ടിലെ എരിച്ചില്‍ കുറയ്ക്കും. തലയോട്ടിയിലേക്ക് സാവധാനം ആഗിരണം ചെയ്യപ്പെടുന്ന മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ് ബദാം ഓയിലും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം. അതില്‍ വിറ്റാമിന്‍ ബി, ബി6, ബി2, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ തലയോട്ടിയില്‍ എണ്ണമയം ഉണ്ടാകുന്നതിനും താരന്‍ തടയുന്നതിനും സഹായിക്കും

മുടി മിനുസമുള്ളതാക്കുന്നു

മുടി മിനുസമുള്ളതാക്കുന്നു

മുടി മിനുസമുള്ളതാക്കുന്ന കാര്യത്തിലും വളരെയധികം നല്ലതാണ് വെളിച്ചെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് തേക്കുന്നത്. ഇത് മുടിയിലെ വരള്‍ച്ച മാറ്റി ഈര്‍പ്പം നിലനിര്‍ത്തി മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തേയും സംരക്ഷിക്കുന്നു. എല്ലാ വിധത്തിലും ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. മുടിയുടെ ഏത് പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണുകയും ചെയ്യാവുന്നതാണ്.

പേനിനെ അകറ്റുന്നു

പേനിനെ അകറ്റുന്നു

വെളിച്ചെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് ചെറുതാക്കി ചൂടാക്കി തേക്കുന്നത് പേനിനെ അകറ്റുന്നു. ഒരു പ്രാവശ്യത്തെ ഉപയോഗത്തില്‍ നിന്ന് തന്നെ നമുക്ക് പേനിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പേനിന്റെ കാര്യത്തില്‍ എന്തൊക്കെ ചെയ്തിട്ടും അതിന് പരിഹാരം ഇല്ലെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മിശ്രിതം. എന്നാല്‍ ഇതിലുപരി ഇത് തലക്ക് തണുപ്പും മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ അവസ്ഥയും ഉണ്ടാക്കുന്നു.

English summary

Coconut Oil, Olive Oil and Almond Oil Hair Therapy for brittle hair

In this article we explain how to treat brittle hair using coconut oil, olive oil and almond oil hair therapy. Know more.
Story first published: Monday, June 17, 2019, 14:55 [IST]
X
Desktop Bottom Promotion