മുടികൊഴിച്ചില്‍ നിര്‍ത്തും ഈ ഉലുവമരുന്ന്

Posted By:
Subscribe to Boldsky

ഉലുവ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ഏറെ നല്ല ഒന്നാണ്. വളരെയേറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുകൂടിയാണിത്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

മുടികൊഴിച്ചിലകറ്റാനും തികച്ചും സ്വാഭാവിക വഴികളില്‍ ഒന്നാണ് ഉലുവയെന്നു പറയാം. നമ്മുടെ മുതുമുത്തശ്ശിമാര്‍ വരെ പരീക്ഷിച്ചുപോന്നിരുന്ന ഒന്ന്.

ഉലുവ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് മുടികൊഴിച്ചില്‍ പൂര്‍ണമായും തടയാന്‍ സഹായിക്കും. ഇതെക്കുറിച്ചറിയൂ,

ഉലുവയും വെളിച്ചെണ്ണയും

ഉലുവയും വെളിച്ചെണ്ണയും

ഉലുവയും വെളിച്ചെണ്ണയും ചേര്‍ന്നുള്ള മിശ്രിതം മുടികൊഴിച്ചില്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് അരച്ച് ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ത്തിളക്കി തലയില്‍ പുരട്ടാം. ഇത് മുടി കൊഴിച്ചില്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ചെയ്യാം. ഇത് പൊടിച്ച് വെളിച്ചെണ്ണ ചേര്‍ത്തും ഉപയോഗിയ്ക്കാം.

ഉലുവ, വെളിച്ചെണ്ണ, കറിവേപ്പില

ഉലുവ, വെളിച്ചെണ്ണ, കറിവേപ്പില

ഉലുവ, വെളിച്ചെണ്ണ, കറിവേപ്പില എന്നിവ കലര്‍ന്നൊരു മിശ്രിതവും മുടികൊഴിച്ചില്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ വെള്ളത്തിലിട്ട് അരയ്ക്കുക. കുറച്ചു കറിവേപ്പിലയും അരച്ചെടുക്കുക. ഇവ രണ്ടും ഒരുമിച്ച് അരക്കുകയും ചെയ്യാ. ഇത് അല്‍പം തൈരില്‍ കലക്കുക. ഇത് മുടിയില്‍ പുരട്ടാം. അല്‍പസമയം കഴിഞ്ഞു കഴുകാം.

ഉലുവ

ഉലുവ

ഉലുവ തനിയെ അരച്ച് മുടിയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ അകറ്റാന്‍ ഏറെ നല്ലതാണ്. മുടികൊഴിച്ചിലകറ്റാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കവും മിനുക്കവും നല്‍കാനും ഇത് നല്ലതാണ്.

ചെറുനാരങ്ങാനീര്, ഉലുവാപൗഡര്‍, തൈര്

ചെറുനാരങ്ങാനീര്, ഉലുവാപൗഡര്‍, തൈര്

ചെറുനാരങ്ങാനീര്, ഉലുവാപൗഡര്‍, തൈര് എന്നിവ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പസമയം കഴിഞ്ഞു കഴുകിക്കളയാം.

പാലില്‍

പാലില്‍

ഉലുവ അരച്ചു പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും നല്ലതാണ്. ഇത് മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും.താരന്‍ മാറാനും മുടിയ്ക്കു തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്.

നെല്ലിക്കാപ്പൊടി, ഉലുവ

നെല്ലിക്കാപ്പൊടി, ഉലുവ

നെല്ലിക്കാപ്പൊടി, ഉലുവ എന്നിവ ചേര്‍ത്ത് തലയില്‍ തേയ്ക്കാനുള്ള ഹെയര്‍ പായ്ക്കുണ്ടാക്കാം. മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി വളരുന്നതിനും നര ഒഴിവാക്കുന്നതിനും ചേര്‍ന്ന ഹെയര്‍പായ്ക്കാണിത്.

ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഉലുവ വെള്ളം തണുത്ത ശേഷം തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയുകയുമാകാം. ഇതിലെ ലെസിത്തിന്‍ മുടിയെ ശക്തിപ്പെടുത്തുന്നു.

സവാള

സവാള

സവാളയുടെ നീരെടുക്കുക. ഇതില്‍ ഉലുവ അരച്ചതോ ഉലുവപ്പൊടിയോ ചേര്‍ത്തിളക്കുക. ഇത് തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്.

ഈ വഴികള്‍

ഈ വഴികള്‍

ഈ വഴികള്‍ ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും അടുപ്പിച്ചു ചെയ്യുക. മുടികൊഴിച്ചില്‍ നില്‍ക്കാന്‍ മാത്രമല്ല, മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മിനുസവും കിട്ടാനും ഇത് ഏറെ നല്ലതാണ്.

Read more about: haircare beauty
English summary

Try This Fenugreek Remedy To Stop Hair Loss

Try This Fenugreek Remedy To Stop Hair Loss, read more to know about,