ഏത് വെളുത്ത മുടിയും കറുപ്പിക്കും അടുക്കള വൈദ്യം

Posted By:
Subscribe to Boldsky

നരച്ച മുടിക്ക് ആരേയും പ്രതിസന്ധിയില്‍ ആക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ ഇത് മൂലം അനുഭവിക്കുന്നുണ്ട്. തലയില്‍ എവിടെയെങ്കിലും ഒരു വെളുത്ത മുടി കണ്ടാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മാനസികമായി വരെ നമ്മളെ തളര്‍ത്തുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡൈ ചെയ്യുന്നതിന് മുന്‍പ് അടുക്കള വരെ ഒന്നു പോയി നോക്കൂ. ഏത് നരച്ച മുടിയേയും ഇല്ലാതാക്കാന്‍ നിമിഷ നേരം കൊണ്ട് തന്നെ കഴിയുന്നു.

മുട്ടോളം മുടി ഉറപ്പ് നല്‍കും പച്ചമരുന്നുകള്‍

മുടിയിലെ നരയെ ഇല്ലാതാക്കാന്‍ പല വിധത്തില്‍ നമ്മള്‍ കഷ്ടപ്പെടുന്നുണ്ട്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുകയും ചെയ്യുന്നു. മാത്രമല്ല പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ നരച്ച മുടിക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും കേശസംരക്ഷണത്തിന് സഹായിക്കുന്നു. മുടിയെ നരയില്‍ നിന്ന് മോചിപ്പിക്കും മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗോതമ്പ്

ഗോതമ്പ്

ഗോതമ്പ് പൊടിയില്‍ ഇഞ്ചിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ പുരട്ടുക. ഒരാഴ്ച കൊണ്ട് തന്നെ മാറ്റം കാണാം. പെട്ടെന്ന് മുടിയുടെ നിറം കറുപ്പാവാന്‍ ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കുക. ഇത് കൊണ്ട് മുടി നന്നായി മസാജ് ചെയ്യുക. നാരങ്ങ കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല താരനെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മൈലാഞ്ചി പൊടി

മൈലാഞ്ചി പൊടി

ഹെന്ന അഥവാ മൈലാഞ്ചി പൊടി മുടിക്ക് നല്ല നിറം നല്‍കുന്ന ഒന്നാണ്. ഇത് മുടിക്ക് പ്രകൃതിദത്തമായി തിളക്കം നല്‍കുന്നു. നരച്ച മുടിയും മാറ്റി തരും. മാത്രമല്ല മുടിക്ക് നല്ല ഉറപ്പും വേരുകള്‍ക്ക് ബലവും നല്‍കുന്നതിന് സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

അര കഷ്ണം നെല്ലിക്ക എടുക്കുക. ഇത് ഉണക്കിയെടുക്കുക. ഈ നെല്ലിക്കയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് തലയോട് നന്നായി മസാജ് ചെയ്യുക. ഇത് നല്ല നിറം മുടിക്ക് നല്‍കും. കൂടാതെ മുടിയുടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

 കറിവേപ്പില

കറിവേപ്പില

മോരും കറിവേപ്പിലയും നരച്ച മുടിയെ ഇല്ലാതാക്കുന്നു. മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം വന്നു തുടങ്ങും.

 ക്യാരറ്റ് ഓയില്‍

ക്യാരറ്റ് ഓയില്‍

ഒരു പ്രകൃതിദത്തമായ വഴിയാണ് ക്യാരറ്റ് ഓയില്‍. ഇതിലേക്ക് അല്‍പം എള്ളും ചേര്‍ക്കുക. ഇത് രണ്ടും ചേര്‍ത്ത മിശ്രിതം മുടിയില്‍ തേക്കുക. 15 മിനിട്ട് ചൂടുവെള്ളം കൊണ്ട് മുടി കഴുകിയതിനുശേഷം ഈ മിശ്രിതം തേച്ചാല്‍ മതി.

 ഉലുവ

ഉലുവ

മുടി വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇലുവ കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. നരച്ച മുടി മാറ്റാനുള്ള പ്രധാന ചേരുവയാണ് ഉലുവ എന്ന കാര്യത്തില്‍സംശയം വേണ്ട. ഉലുവ ഇട്ട വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

നെയ്യ്

നെയ്യ്

നരച്ച മുടിക്ക് നിങ്ങളുടെ അടുക്കളയിലെ മികച്ച മരുന്നാണ് നെയ്യ്. നെയ്യ് ഉപയോഗിച്ച് മുടി മസാജ് ചെയ്താല്‍ മാത്രം മതി. ഇത് നരച്ച മുടി മാറ്റി മുടിക്ക് കറുപ്പ് നിറം നല്‍കാന്‍ സഹായിക്കുന്നു.

കുരുമുളക്

കുരുമുളക്

അടുക്കളയിലെ സുഗന്ധദ്രവ്യമായ കുരുമുളകും നിങ്ങളെ സഹായിക്കും. കുരുമുളക് പൊടി തൈരില്‍ തേര്‍ക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ ചേര്‍ക്കുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു.

കട്ടന്‍ചായ

കട്ടന്‍ചായ

ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. നല്ല മുടി വളരുകയും നരച്ച മുടിക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

Top ten kitchen remedies for premature graying of hair

We have listed some home remedies for premature graying hair, read on
Story first published: Tuesday, April 10, 2018, 14:21 [IST]