For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിഞ്ഞിടത്ത് വീണ്ടും വരും ഉറപ്പ്

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം എന്ന് നോക്കാം

|

മുടി കൊഴിച്ചില്‍ പല വിധത്തില്‍ നമ്മുടെ സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്നാണ്. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ സംഭവിക്കാം. മുടിയുടെ ആരോഗ്യത്തിന് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ വില്ലനാവുന്നും ഉണ്ട്. ഇന്ന് വിപണിയില്‍ കണ്ട് വരുന്ന പല വിധത്തിലുള്ള ഷാമ്പൂ, മരുന്നുകള്‍ മറ്റ് കേശസംരക്ഷണ ഉത്പ്പന്നങ്ങള്‍ എന്നിവയെല്ലാം പല വിധത്തിലാണ് തലമുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ മുടിയെ നശിപ്പിക്കുന്നത്. ഇത് തന്നെയാണ് പലപ്പോഴും അമിതമായി മുടി കൊഴിച്ചിലും കഷണ്ടിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്.

കണ്ണിനു താഴെയുള്ള കറുപ്പിന് 2മിനിട്ട് പരിഹാരംകണ്ണിനു താഴെയുള്ള കറുപ്പിന് 2മിനിട്ട് പരിഹാരം

എന്നാല്‍ ഇനി മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് കഷണ്ടിക്ക് പരിഹാരം നല്‍കി പോയ മുടിയെ അവിടെ തന്നെ വീണ്ടും വരുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. ഇത് സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടിക്ക് നിറവും സൗന്ദര്യവും നല്‍കുന്നതിന് വളരെയധികം സഹായിക്കുന്നു ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍. എന്തൊക്കെയാണവ എന്ന് നോക്കാം.

 മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നത്

എപ്പോഴും തലയോട്ടിയില്‍ മസ്സാജ് ചെയ്ത് നോക്കൂ. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടി വളരാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചെമ്പരത്തി

ചെമ്പരത്തി

പണ്ട്കാലം മുതല്‍ തന്നെ ചെമ്പരത്തി നമ്മുടെ കേശസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ആയുര്‍വ്വേദ വിധിപ്രകാരം ചെമ്പരത്തിയുടെ ഇലയും പൂവുമെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു. ഇത് താളിയാക്കി ഉപയോഗിച്ചാല്‍ അത് പല വിധത്തിലുള്ള കേശ സംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരത്തിന്റെ വേര് മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് ഉത്തമമാണ്. ഇരട്ടി മധുരത്തിന്റേ വേരും അല്‍പം പാലും രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയിലും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. ഇത് മുടി വളര്‍ച്ചയെയും പുതിയ മുടി കിളിര്‍ക്കുന്നതിനും സഹായിക്കും. സ്ഥിരമായി ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിച്ച് നോക്കാവുന്നതാണ്.

ഭക്ഷണം ശ്രദ്ധിക്കുക

ഭക്ഷണം ശ്രദ്ധിക്കുക

വിറ്റാമിനും പോഷകങ്ങളും അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുക. കാരണം ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ് ഒരു പരിധി വരെ നമ്മുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ വിറ്റാമിനുകളായ എ, സി, ഡി, ഇ, ബി എന്നിവ അടങ്ങിയ ഭക്ഷണം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയും നെല്ലിക്കയുമാണ് മുടി വളര്‍ത്തുന്നവരില്‍ പ്രധാനികള്‍. ഇത് രണ്ടും തുല്യ അളവിലെടുത്ത് മിക്‌സ് ചെയ്ത് തലയില്‍ പുരട്ട് രാത്രി മുഴുവന്‍ വെയ്ക്കുക. ഇത് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചെയ്തു നോക്കൂ. ഇത് പോയ മുടി വളരുന്നതിനും മുടി കൊഴിച്ചില്‍ അകറ്റി കഷണ്ടിയേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

കേശസംരക്ഷണത്തിന് വെളിച്ചെണ്ണ എത്രത്തോളം മികച്ചതാണ് എന്ന കാര്യത്തില്‍ നമുക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് വെളിച്ചെണ്ണ മുടി വളര്‍ച്ചയില്‍ വളരെയധികം സഹായിക്കുന്നു.

ഇളനീര്

ഇളനീര്

കേശസംരക്ഷണത്തിന് വെളിച്ചെണ്ണ പോലെ തന്നെയാണ് ഇളനീരും. ഇളനീര് അരച്ച് അതിന്റെ ജ്യൂസ് തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇതും മുടി വളര്‍ച്ചയേയും പുതി മുടിയേയും സ്വാധീനിയ്ക്കും.

ഉള്ളി നീര്

ഉള്ളി നീര്

മുടി വളര്‍ച്ചക്ക് ഉത്തമമാണ് ഉള്ളി നീര്. രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഉള്ളിനീര് മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്ത് നോക്കൂ. മുടിയുടെ വേരുകള്‍ക്ക് ബലവും മുടി കിളിര്‍ക്കുകയും ചെയ്യും.

 ചണവിത്ത്

ചണവിത്ത്

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് ചണവിത്ത് ഇതിലും മുടി വളര്‍ത്താനുള്ള സൂത്രമുണ്ട്. 3 ടേബിള്‍ സ്പൂണ്‍ ചണവിത്ത് 2 കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം വറ്റിപ്പോകുന്നതു വരെ ഇളക്കുക. ഇത് ഓയില്‍ രൂപത്തിലാകുമ്പോള്‍ തണുത്തതിനു ശേഷം മുടിയില്‍ പുരട്ടുക. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക. ഇത് മുടി കൊഴിഞ്ഞ് പോയ സ്ഥലത്ത് പുതിയ മുടി കിളിര്‍ക്കാന്‍ സഹായിക്കുന്നു.

English summary

Tips to Naturally Regrow Your Hair

In this article we have listed some natural home remedies for your hair, read on.
Story first published: Monday, March 26, 2018, 17:45 [IST]
X
Desktop Bottom Promotion