ഉണങ്ങാത്ത മുടിയില്‍ തോര്‍ത്ത് ചുറ്റുമ്പോള്‍ അപകടം

Posted By:
Subscribe to Boldsky

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. പലപ്പോഴും സൗന്ദര്യത്തിന് നമ്മള്‍ നല്‍കുന്ന അമിത പ്രാധാന്യം പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മ്മത്തിന് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പലരും കുളി കഴിഞ്ഞ് മുടിയോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. പലപ്പോഴും ഉണങ്ങാത്ത മുടിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നു.

വായ്‌നാറ്റം വേരോടെ ഇല്ലാതാക്കാന്‍ പൊടിക്കൈകള്‍

നമ്മുടെ തന്നെ കേശസംരക്ഷണ ശീലങ്ങളാണ് പലപ്പോഴും മുടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മുടിയുടെ സംരക്ഷണത്തില്‍ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് കുളിച്ച് കഴിഞ്ഞാല്‍ നനഞ്ഞ മുടിയോട് നമ്മള്‍ ചെയ്യുന്ന ദ്രോഹങ്ങള്‍ എന്ന് നോക്കാം. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഭാവിയിലും ഉണ്ടാക്കുന്നു. തലയില്‍ കുളി കഴിഞ്ഞ ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടുന്നത്

മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടുന്നത്

മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടുന്നത് പല വിധത്തിലാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍ ഏത് തരത്തിലുള്ളതാണെങ്കിലും ഇത്തരത്തില്‍ ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. കാരണം മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടുമ്പോള്‍ അത് മുടിയിലുള്ള സ്വാഭാവികമായ എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു.

മുടി ചീകുമ്പോള്‍

മുടി ചീകുമ്പോള്‍

നനഞ്ഞ മുടി ചീകുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും മുടി ഇടക്ക് വച്ച് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു. മാത്രമല്ല മുടിയുടെ വളര്‍ച്ച അതിലൂടെ മുരടിക്കുന്നതിനും ഇത് കാരണമാകുന്നു.

 ദിവസവും മുടി കഴുകുമ്പോള്‍

ദിവസവും മുടി കഴുകുമ്പോള്‍

ദിവസവും മുടി കഴുകുന്നതും നല്ലതല്ല. ഇത് മുടിയെ പലപ്പോഴും അസ്വസ്ഥമാക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ മുടിക്ക് ഉണ്ടാക്കുന്നു. തലയോട്ടിയില്‍ പോലും മുടി ദിവസവും കഴുകുന്നത് പ്രശ്‌നത്തിലാക്കുന്നു.

മുടി കഴുകുമ്പോള്‍ കൂടുതല്‍ സമയം

മുടി കഴുകുമ്പോള്‍ കൂടുതല്‍ സമയം

മുടി കഴുകുമ്പോള്‍ കൂടുതല്‍ സമയം എടുത്ത് കഴുകുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് തലയോട്ടിയിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തെ കട്ടിയുള്ളതാക്കുകയും മുടി വളര്‍ച്ചയെ തടയുകയും ചെയ്യുന്നു.

മുടി തുവര്‍ത്തുന്നത്

മുടി തുവര്‍ത്തുന്നത്

പലരും ചെയ്യുന്ന പ്രധാന തെറ്റുകളില്‍ ഒന്നാണ് മുടി അമര്‍ത്തി തുടക്കുന്നത്. ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. മുടിയുടെ അറ്റം വളരെ ഡ്രൈ ആവുന്നതിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

 നേരിട്ട് വെള്ളം വീഴുന്നത്

നേരിട്ട് വെള്ളം വീഴുന്നത്

ഷവറില്‍ നിന്നും തലയിലേക്ക് നേരിട്ട് വെള്ളം വീഴുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും പല വിധത്തില്‍ മുടിയുടെ ആരോഗ്യം നഷ്ടമാവുന്നതിന് കാരണമാകുന്നു. മുടിക്ക് വേരുകളില്‍ നിന്ന് ദുര്‍ബലമാക്കി മാറ്റുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നു.

വിയര്‍പ്പോടെ കുളിക്കുന്നത്

വിയര്‍പ്പോടെ കുളിക്കുന്നത്

കുളിക്കുന്നത് നല്ലതാണ്. കുളിക്കുമ്പോള്‍ തല കഴുകുന്നതും നല്ലതാണ്. എന്നാല്‍ വ്യായാമത്തിനു ശേഷം വിയര്‍പ്പോടെ തലയില്‍ വെള്ളമൊഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണം.

ചൂടുവെള്ളം തലയിലൊഴിക്കുന്നത്

ചൂടുവെള്ളം തലയിലൊഴിക്കുന്നത്

തലയില്‍ ചൂടുവെള്ളം ഒഴിക്കുന്നതും മുടി വളരെയധികം കൊഴിഞ്ഞ് പോവാന്‍ കാരണമാകുന്നു. ഇത് മുടിയുടെ നിറം മാറ്റുന്നതിനും വരെ കാരണമാകുന്നു.

 നനഞ്ഞ മുടി ചീകുമ്പോള്‍

നനഞ്ഞ മുടി ചീകുമ്പോള്‍

നനഞ്ഞ മുടി ചീകുമ്പോഴും ശ്രദ്ധിക്കണം. ഇത് മുടി കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു. പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. മുടി കെട്ട് വീഴുന്നതിനും ഇത് കാരണമാവുന്നു.

 നനഞ്ഞ മുടി കെട്ടുമ്പോള്‍

നനഞ്ഞ മുടി കെട്ടുമ്പോള്‍

ഒരിക്കലും നനഞ്ഞ മുടി കെട്ടിവക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെ മോശമായാണ് ബാധിക്കുന്നത്. നനഞ്ഞ മുടി പലപ്പോഴും ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതിനും ദുര്‍ഗന്ധം ഉണ്ടാവുന്നതിനും കാരണമാകുന്നു.

English summary

The 10 Biggest Hair Care Mistakes

Are you making these hair care mistakes, read on to know more about it.
Story first published: Monday, March 19, 2018, 14:45 [IST]