For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെയർ സ്മൂത്തനിംങും മുടിയുടെ ആരോ​ഗ്യവും

|

എല്ലാവരും പറയുന്ന പോലെ കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി സശ്രദ്ധം പരിശോധിക്കുന്ന അനേകരിൽ ഒരാളായിരിക്കാം നിങ്ങളും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തങ്ങളുടെ മുടിയിൽ തത്പരരാണ്. ചിലപ്പോഴൊക്കെ അത് ഒരു തലവേദനയും ആയി മാറാറുണ്ട്. സ്മൂത്തിനിംങ് ചെയ്ത തലമുടിയെകാത്തിരിക്കുന്നത് നിരവധി രോഗങ്ങളാണ്.

നമ്മുടെ തലമുടിയുടെ നിറത്തെ വലിയ ഒരളവുവരെ നിർണയിക്കുന്നത് മെലാനിൻ എന്നു വിളിക്കപ്പെടുന്ന തവിട്ടു കലർന്ന കറുത്ത നിറമുള്ള ഒരു വർണകത്തിന്റെ അളവും വിതരണവുമാണ്.” തലമുടി, ത്വക്ക്, കണ്ണുകൾ എന്നിവയിൽ കണ്ടുവരുന്ന ഒരു ജൈവവർണ വസ്തുവാണ് മെലാനിൻ. ഈ വർണകത്തിന്റെ അളവു കൂടുന്തോറും തലമുടിയുടെ നിറം കൂടുതൽ ഇരുണ്ടതായിത്തീരുന്നു. മെലാനിന്റെ അളവു കുറയുന്തോറും തലമുടിയുടെ നിറം തവിട്ടോ ചെമപ്പോ സ്വർണ നിറമോ ആയിത്തീരുന്നു.

മുടിയുടെ വളർച്ച

മുടിയുടെ വളർച്ച

നിങ്ങളുടെ തലയോട്ടിയിലെ ചർമത്തിൽ എത്ര മുടിയുണ്ടെന്ന് അറിയാമോ? അത് ശരാശരി 1,00,000-ത്തോളം വരും. ഓരോ മുടിയും രണ്ടു മുതൽ ആറു വരെ വർഷത്തേക്കേ വളരുകയുള്ളൂ, എന്നും വളർന്നുകൊണ്ടിരിക്കുന്നില്ല. അതിനുശേഷം അതു കൊഴിഞ്ഞു പോകുന്നു. കുറെ കഴിയുമ്പോൾ അതേ സുഷിരത്തിൽനിന്നു തന്നെ ഒരു പുതിയ മുടി വളർന്നു തുടങ്ങുന്നു. ഒരു തലമുടിയുടെ ജീവനചക്രത്തിന് കേശപരിവൃത്തി എന്നാണു പറയുന്നത്.

തലമുടിയുടെ പ്രതിമാസ വളർച്ചയുടെ തോത് പത്തു മില്ലിമീറ്ററിലധികമാണ്. ശരീരത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഭാഗങ്ങളിലൊന്നാണ് തലമുടി. എല്ലാ തലമുടികളുടെയും കൂടെ വളർച്ചയെടുത്താൽ, അത് ഒരു ദിവസം 20 മീറ്ററിലധികമാണ്.

തലയോട്ടിയിലെ ചർമം

തലയോട്ടിയിലെ ചർമം

മുടിയുടെ ഉള്ളു കുറയുക, കഷണ്ടി വരുക എന്നിവയാണ് തലമുടിയുമായി ബന്ധപ്പെട്ട മറ്റു ചില സാധാരണ പ്രശ്നങ്ങൾ. ഇവയും ദീർഘകാലമായി ഉള്ള പ്രശ്നങ്ങളാണ്. പുരാതന ഈജിപ്തുകാർ കഷണ്ടിക്കുള്ള ഒരു മറുമരുന്നായി സിംഹം, നീർക്കുതിര, മുതല, പൂച്ച, പാമ്പ്, വാത്ത എന്നിവയുടെ കൊഴുപ്പു ചേർത്ത ഒരു ഔഷധം ഉപയോഗിച്ചിരുന്നു. തലമുടിക്കും തലയോട്ടിയിലെ ചർമത്തിനുമുള്ള, ഫലപ്രദമെന്ന് അവകാശപ്പെടുന്ന ചികിത്സാവിധികളുടെ ഒരു ലിസ്റ്റ് ഇന്നു വിപണികളിൽ കാണാം. ഇവയ്ക്കു വേണ്ടി ഓരോ വർഷവും ഒരു വൻതുകതന്നെ ചെലവഴിക്കപ്പെടുന്നു.

ഇതൊന്നുമല്ലാതെ ഹെയർ സ്മൂത്തനിംങ് ചെയ്യുന്നവരുണ്ട്. മുടിയുടെ ആരോഗ്യം പോയി നശിക്കുന്നതിന് ഇതിടയാക്കുന്നു. ഇന്ന് ഒട്ടുമിക്ക ആൺപെൺ ഭേദമില്ലാതെ ചെയ്ത് കണ്ട് വരുന്നതാണ് ഹെയർ സ്മൂത്തനിംങ്.

മുടിയുടെ ഗുണങ്ങളും പോരായ്മകളും തിരിച്ചറിയേണ്ടതുണ്ട്.

മുടിയുടെ ഗുണങ്ങളും പോരായ്മകളും തിരിച്ചറിയേണ്ടതുണ്ട്.

മുടിക്കു സ്റ്റൈലൻ ലുക്ക് കിട്ടാൻ കെമിക്കലുകൾ ചേർത്ത ട്രീറ്റ്മന്റ് എടുത്താൽ അതിനുള്ള പരിഹാരം കൂടി ചെയ്യണം. ഹെയർ സ്മൂത്തനിങ് കഴിഞ്ഞാൽ നിദേശിക്കുന്ന ഷാംപുവും കണ്ടീഷനറും ഉപയോഗിച്ചില്ലെങ്കിൽ മുടി വരണ്ടുപോകും. മുടികൊഴിച്ചിലും വരാം. ഷാംപുവാണെങ്കിലും കണ്ടീഷനറാണെങ്കിലും കേശസംരക്ഷണ ഉൽപന്നങ്ങളുടെ കാര്യത്തിൽ കോപ്രമൈസ് വേണ്ട. നല്ല ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുക നല്ല പ്രൊഡക്ട്സ് ഉപയോഗിക്കുക എന്നത് പരമ പ്രധനമാണ്. സ്വാഭാവികത നഷ്ടപ്പെടുത്താതെ തലമുടിക്ക് പട്ടു തോല്ക്കുന്ന മിനുസം നല്കുന്ന ഹെയര് ട്രീറ്റ്മെന്റാണ് ഹെയര് സ്മൂത്തനിങ്. തലമുടി സ്ട്രെയ്റ്റനിങ് ചെയ്തിരുന്നത് ഇന്നിപ്പോള് ഫാഷനല്ലാതാവുകയാണ്. സ്ട്രെയ്റ്റനിങ് ചെയ്ത മുടി നാരുപോലെ കാണുന്നതിനേക്കാള് നല്ലത് സ്വാഭാവികത നിലനിര്ത്തി ആകര്ഷണീയമാക്കുന്നതാണ്.

സ്മൂത്തനിങ് ചെയ്യുമ്പോള് നിങ്ങളുടെ മുടിയുടെ പ്രത്യേകതകള് എന്തൊക്കെയാണെന്ന് നേരത്തെ തിരിച്ചറിയുന്നത് നന്നായിരിക്കും. ചിലരുടെ മുടി വളരെ സെന്സിറ്റീവ് ആയിരിക്കും. എളുപ്പം പൊട്ടുകയും ചീത്തയാവുകയും ചെയ്യും. ഹെന്ന ട്രീറ്റ്മെന്റ് ചെയ്തവരാണെങ്കില് ഹെന്നയിട്ട് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷമേ സ്മൂത്തനിങ് ചെയ്യാന് പാടുള്ളു. സ്മൂത്തനിങ് ചെയ്യാന് ഏകദേശം നാലു മുതല് അഞ്ചു മണിക്കൂര് വരെ സമയം വേണ്ടിവരും. ഇതില് ഷാംപൂ കണ്ടീഷണര് വാഷ്, താരനുള്ള ട്രീറ്റ്മെന്റ് തുടങ്ങിയവയും ഉണ്ട്. അതിനാൽ സ്വന്തം മുടിയുടെ ഗുണങ്ങളും പോരായ്മകളും തിരിച്ചറിയേണ്ടതുണ്ട്.

ട്രീറ്റ്മെന്റിനുള്ള ചാര്ജ്

ട്രീറ്റ്മെന്റിനുള്ള ചാര്ജ്

കേശപരിവൃത്തി തകരാറിലാകുമ്പോഴാണ് കഷണ്ടി ഉണ്ടാകുന്നത്. പോഷകാഹാരക്കുറവ്, നീണ്ടുനിൽക്കുന്ന ചുട്ടുപൊള്ളുന്ന പനി, ഏതെങ്കിലും തരത്തിലുള്ള ത്വക് രോഗം എന്നിങ്ങനെയുള്ള ശാരീരിക പ്രശ്നം നിമിത്തം സ്വാഭാവിക കേശപരിവൃത്തി തകരാറിലാകാം അങ്ങനെയുള്ളപ്പോൾ സ്മൂത്തനിംങ് ചെയ്യാൻ പോയാൽ വിപരീത ഫലം ആണ് ഉണ്ടാകുക. സ്മൂത്തനിങ് ചെയ്ത് അടുത്ത 72 മണിക്കൂര് നേരത്തേക്ക് മുടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുങ്ങിയത് മൂന്ന് ദിവസത്തേക്കെങ്കിലും മുടി നനയ്ക്കാന് പാടില്ല. ഇതിനുപുറമെ തിരക്കേറിയ സ്ഥലങ്ങള് പ്രത്യേകിച്ചും കടല്ത്തീരങ്ങള് എന്നിവിടങ്ങളില് പോകരുത്. 3500 രൂപ മുതല് മുകളിലോട്ടാണ് സ്മൂത്തനിങ് ട്രീറ്റ്മെന്റിനുള്ള ചാര്ജ്. ഇവിടെ മുടിയുടെ സ്വഭാവവും നീളവും ഒക്കെ പരിഗണിക്കുന്നു. ഏകദേശം ഒന്നര വര്ഷത്തേക്ക് സ്മൂത്തനിങ് ഫലം കാണും. മറ്റൊരു പ്രധാനപ്പെട്ട കാര്യം സ്മൂത്തനിങ് ചെയ്താല് എണ്ണ തേക്കരുത് എന്നതാണ്. മുടിയുടെ നീട്ടം കൂടുന്തോറും കൊടുക്കേണ്ട പൈസയുടെ അളവ് കൂടും.

സ്ട്രെയിറ്റനിങ്ങും ലെയറിങ്ങുമൊക്കെ ചെയ്ത തലമുടി കാണാന് നല്ല സ്റ്റൈലാണ്. പക്ഷേ, മുടിയുടെ അഴക് ദീർഘകാലം നിലനില്ക്കാന് യോജിച്ച ആരോഗ്യപരിചരണങ്ങൾ കൂടിവേണം. പലതരം ഹെയർ സ്റ്റൈലിങ്ങുകൾ മാറിമാറി ചെയ്യുമ്പോൾ മുടിയുടെ ആരോഗ്യത്തെ അത് മോശമായി ബാധിക്കാനിടയുണ്ട് എന്നത് മറക്കരുത്. നരയ്ക്കും കഷണ്ടിക്കും , മുടി കൊഴിച്ചിലിനും സമൂല പ്രതിവിധിയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, ഉള്ള മുടി പരിചരിക്കുന്നതിന് നമുക്കു പലതും ചെയ്യാനാകും. വേണ്ടത്ര പോഷകങ്ങൾ കഴിക്കുന്നതും തലയോട്ടിയിലെ ചർമത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതും അനിവാര്യമാണ്. ആഹാരം അമിതമായി നിയന്ത്രിക്കുകയോ സമീകൃതമല്ലാത്ത ആഹാരം കഴിക്കുകയോ ചെയ്യുന്നത് മുടിയുടെ നരയുടെയും ഉള്ളു കുറയലിന്റെയും വേഗം കൂട്ടിയേക്കാം.

 താരന്, മുടികൊഴിച്ചില്, ഡാമേജ്

താരന്, മുടികൊഴിച്ചില്, ഡാമേജ്

കെമിക്കല് ട്രീറ്റ്മെന്റുകള് മുടിക്ക് നല്ലതല്ലെങ്കിലും ചില മുടികള്ക്ക് അത് അത്യാവശ്യമാകും. വളരെയേറെ ഡാമേജ്ഡ് ആയ മുടി, വളരെയേറെ ചുരുണ്ട് കൈകാര്യം ചെയ്യാനാവാത്ത മുടി തുടങ്ങിയവയ്ക്ക് കെരാറ്റിന് ട്രീറ്റ്മെന്റ്, സ്പാ, പ്രോട്ടീന് ട്രീറ്റ്മെന്റ് തുടങ്ങിയവ ചെയ്യേണ്ടി വരും. വിദഗ്ധ ബ്യൂട്ടീഷ്യന്റെ സഹായത്തോടെ മാത്രം ഇത് ചെയ്യുക. വല്ലാതെ മുടി കൊഴിച്ചിലുണ്ടെങ്കില് ബ്യൂട്ടി പാര്ലറില് നിന്ന് മുടിയുടെ പ്രശ്നമനുസരിച്ച് ഹെയര് സ്പാ ചെയ്യുക. താരന്, മുടികൊഴിച്ചില്, ഡാമേജ് ഇങ്ങനെ എന്താണ് പ്രശ്നം എന്നതനുസരിച്ച് ഹെയര് സ്പാ തിരഞ്ഞെടുക്കണം. മേക്കപ്പില് ഹെയര് സ്റ്റൈലിന് വളരെ പ്രാധാന്യമുണ്ട്. ട്രീറ്റ് ചെയ്ത മുടി സ്റ്റൈല് ചെയ്യാന് എളുപ്പമാണ്. ഇന്ന് ഏറെപ്പേരും മുടി ട്രീറ്റ് ചെയ്യാറുണ്ട്. പക്ഷേ, എല്ലാത്തരം ഹെയര്ട്രീറ്റ്മെന്റുകളിലും രാസവസ്തുക്കളുമടങ്ങിയതിനാല് അവയ്ക്ക് അവയുടേതായ ദോഷവശങ്ങളും ഉണ്ടെന്നോര്ക്കുക. നിങ്ങളുടെ മുടിക്ക് ട്രീറ്റ്മെന്റ് ചെയ്യാനുള്ള ആരോഗ്യമുണ്ടോ എന്നും ഉറപ്പു വരുത്തണം. അല്ലെങ്കില് കുറച്ചുകാലം കഴിയുമ്പോള് മുടിക്ക് ദോഷകരമാകും. 20 വയസ് വരെ ഹെയര് ട്രീറ്റ്മെന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ഏതു തരം ഹെയര് ട്രീറ്റ്മെന്റ് ആയാലും വിദഗ്ധ നിര്ദേശത്തോടെ മാത്രം ചെയ്യുക. ട്രീറ്റ്മെന്റ് ആദ്യ തവണ ചെയ്യുമ്പോള് മുടികൊഴിഞ്ഞില്ലെങ്കിലും പിന്നീട് തുടര്ച്ചയായി ചെയ്യുമ്പോള് മുടി കൊഴിച്ചില് സംഭവിക്കും. നേരത്തെ തന്നെ മുടി കൊഴിച്ചിലുണ്ടെങ്കില് ഹെയര് ട്രീറ്റ്മെന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. രാസവസ്തുക്കൾ ഉപയോഗിച്ച്എന്ത് ചെയ്താലും അതിന് പരിണിത ഫലങ്ങൾ ഉണ്ടെന്ന് മറക്കാതിരിക്കുക.

English summary

side-effects-of-hair-smoothing

Does hair smoothing harm the hair, Things You Didn’t Know About Smoothed Hair
Story first published: Friday, July 27, 2018, 10:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more