കറിവേപ്പില മോരില്‍ അരച്ച് മുടിയില്‍ തേക്കാം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. കേശസംരക്ഷണം പല വിധത്തില്‍ നമ്മളെ അലട്ടുന്ന ഒന്നാണ്. മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍, കഷണ്ടി, മുടി കൊഴിച്ചില്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം കറിവേപ്പിലയുണ്ട്. മുടിയുടെ ഉള്ളു കുറയുന്ന അവസ്ഥക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കറിവേപ്പില.

മുടി കൊഴിച്ചില്‍ മാറുന്നതിനും താരനും ഇല്ലാതാക്കുന്നതിന് പല വിധത്തില്‍ ഉള്ള മരുന്നുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇതെല്ലാം വാങ്ങിത്തേക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അത് പല വിധത്തില്‍ മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. എപ്പോഴും പ്രകൃതി ദത്തമാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. അത് മാത്രമേ കേശസംരക്ഷണത്തിന് വളരെയധികം നിലനില്‍ക്കുകയുള്ളൂ. കെമിക്കല്‍ ഒന്നും അടങ്ങിയിട്ടില്ലാത്ത പ്രകൃതിദത്ത വഴിയായ കറിവേപ്പില കൊണ്ട് മുടിയുടെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

സ്വകാര്യഭാഗത്തെ കറുപ്പകറ്റാന്‍ പെട്ടെന്നുള്ള വഴി

കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും വിറ്റാമിനും എല്ലാമാണ് മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നത്. താരന്‍ ഇല്ലാതാക്കുന്നതിനും ചര്‍മസംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കറിവേപ്പില. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന കറിവേപ്പില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അകാല നര

അകാല നര

അകാല നര ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില അരച്ച് തൈരില്‍ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലും അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കറിവേപ്പില കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ സഹായിക്കുന്നു. കറിവേപ്പിലയിട്ട് എണ്ണ കാച്ചി ഇത് തലയില്‍ തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കണം. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്യാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യം നല്‍കുന്നു.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളര്‍ച്ച എല്ലാവരേയും പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ കറിവേപ്പില കൊണ്ട മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാം. കറിവേപ്പില അരച്ച് ചെയ്ത് തലയില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഇത് മുടി വളര്‍ച്ചയെ കാര്യമായി തന്നെ സഹായിക്കുന്നു.

കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം

കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം

മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും കറിവേപ്പില മുന്നില്‍ തന്നെയാണ്. കെമിക്കല്‍ ട്രീറ്റ്‌മെന്റും ഷാമ്പൂവിന്റെ അമിത ഉപയോഗവും എല്ലാം മുടിയുടെ വേരിന്റെ ബലത്തെ കാര്യമായി തന്നെ ബാധിയ്ക്കും. എന്നാല്‍ കറിവേപ്പില ഇട്ട് വെള്ളം ചൂടാക്കി ഇത് കൊണ്ട് മുടി കഴുകുന്നത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു.

 മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍

മുടി കൊഴിച്ചില്‍ കുറയ്ക്കുന്ന കാര്യത്തിലും കറിവേപ്പില മുന്നില്‍ തന്നെയാണ്. രണ്ടോ മൂന്നോ കറിവേപ്പില അല്‍പം പാലില്‍ അരച്ച് മിക്‌സ് ചെയ്യുക. ഇത് തലയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

മുടി വരുന്നതിന്

മുടി വരുന്നതിന്

പുതിയ മുടി കിളിര്‍ക്കുന്നതിനും കറിവേപ്പില ഉപയോഗിക്കാം. മുടി കൊഴിഞ്ഞാല്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കൊഴിഞ്ഞ മുടിക്ക് പകരം പുതിയ മുടി വളരുന്ന കാര്യത്തില്‍ കറിവേപ്പില പല വിധത്തില്‍ സഹായിക്കുന്നു. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തന്നെയാണ് ഇതിന് ഏറ്റവും മികച്ചത്.

മുടിക്ക് ബലം

മുടിക്ക് ബലം

മുടിയ്ക്ക് ബലം നല്‍കുന്ന കാര്യത്തിലും കറിവേപ്പില മുന്നില്‍ തന്നെയാണ്. വിറ്റാമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മുടി വളര്‍ച്ചയെ സഹായിക്കുന്നതിന് കറിവേപ്പിലിലുള്ളത്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതലായി കറിവേപ്പില ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നു

മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നു

മുടിക്ക് കട്ടി കുറയുന്നതാണ് മറ്റൊന്ന്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയില്‍ ഉള്ള ബീറ്റ കരോട്ടിന്‍ ആണ് മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. കറിവേപ്പിലയിലെ പ്രോട്ടീന്‍ പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

മൃതകോശങ്ങള്‍

മൃതകോശങ്ങള്‍

തലയിലെ മൃതകോശങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുടി വളരാതിരിക്കാനും ഇത് കാരണമാകുന്നു. മൃതകോശങ്ങള്‍ പല വിധത്തില്‍ മുടിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ കറിവേപ്പില അരച്ച് തലയില്‍ തേക്കുന്നത് ഉത്തമമാണ്.

വരണ്ട മുടിക്ക്

വരണ്ട മുടിക്ക്

വരണ്ട മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കറിവേപ്പില. വരണ്ട മുടിക്ക് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ കറിവേപ്പില ഉപയോഗിച്ച് വരണ്ട മുടിയും അറ്റം പിളരുന്നതും സഹായിക്കുന്നു.

English summary

Remarkable Benefits Of Curry Leaves For Hair

Curry leaves can stop many hair problems and promotes health hair growth. Learn how to use curry leaves for hair care.
Story first published: Thursday, March 1, 2018, 17:19 [IST]