For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്ത് ദിവസത്തിലൊരിക്കല്‍ തലയില്‍ എണ്ണ തേക്കണം

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവാറുണ്ട്. മുട് വളരാത്തത്, മുടി പൊട്ടിപ്പോവുന്നത്, അറ്റം പിളരുന്നത്, കഷണ്ടി, മുടി കൊഴിച്ചില്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എണ്ണ തേക്കുന്നത്. മുടിയില്‍ എണ്ണ തേക്കേണ്ടത് അത്യാവശ്യമുള്ള ഒന്നാണ്. അല്ലെങ്കില്‍ അത് മുടി വളര്‍ച്ചയെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നു.

കേശസംരക്ഷണം തന്നെയാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. മുടിയുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ ഒരു മാറ്റവും ഇല്ലാതെ തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ചര്‍മ്മസംരക്ഷണവും കേശസംരക്ഷണവും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇനി ഈ ഒരെണ്ണ മതി മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി മുടിയ്ക്ക് തിളക്കവും കട്ടിയും നല്‍കാന്‍. അതിനായി ശ്രദ്ധിക്കേണ്ട കാര്യം നോക്കാം. തലയില്‍ എണ്ണ തേക്കുക എന്ന് പറഞ്ഞാല്‍ ആദ്യം ചെയ്യുന്നത് വെളിച്ചെണ്ണയെടുത്ത് തേക്കലാണ്. കാരണം അത്രയേറെ പ്രാധാന്യമാണ് വെളിച്ചെണ്ണ തേക്കുന്നതിലൂടെ ലഭിക്കുന്നത്. മുടി വളര്‍ച്ചക്കും ആരോഗ്യത്തിനും എല്ലാം വെളിച്ചെണ്ണ ഉത്തമമാണ്. കേശസംരക്ഷണത്തില്‍ ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികളേയും അതിജീവിക്കാന്‍ വെളിച്ചെണ്ണക്ക് കഴിയും.

മുടി നരക്കും മുന്‍പ് തേക്കാം ഉള്ളി നീര്മുടി നരക്കും മുന്‍പ് തേക്കാം ഉള്ളി നീര്

പുരുഷനായാലും സ്ത്രീ ആയാലും മുടി കൊഴിയുക എന്ന് പറയുന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. മുടി വളരുക എന്നതിനേക്കാള്‍ മുടി കൊഴിച്ചിലാണ് പലപ്പോഴും പ്രശ്‌നമാവുന്നത്. ഇത്തരം അവസ്ഥകളെയെല്ലാം ഇല്ലാതാക്കുന്നതിന് എണ്ണ അത്യാവശ്യമുള്ള ഒന്നാണ്. മുടിയുടെ ആരോഗ്യവും കരുത്തും നിലനിര്‍ത്താന്‍ പത്ത് ദിവസത്തില്‍ ഒരിക്കലെങ്കിലും എണ്ണ തേക്കണം എന്നാണ് പറയുന്നത്. അല്ലെങ്കില്‍ അത് മുടിയുടെ വളര്‍ച്ചയെ വളരെ ദോഷകരമായി ബാധിക്കുന്നു. എണ്ണ തേക്കണം എന്ന പറയുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം. ഇതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു

മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു

മുടി വളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എണ്ണ തേക്കുന്നത്. ഇത് മുടിക്ക് വേണ്ട പ്രോട്ടീന്‍, വിറ്റാമിന്‍, മറ്റ് ഘടകങ്ങള്‍ എന്നിവയെല്ലാം നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഇത് സഹായിക്കുന്നു. പത്ത് ദിവസത്തില്‍ ഒരിക്കലെങ്കിലും മുടിയില്‍ നല്ലതു പോലെ എണ്ണ തേച്ച് കുളിക്കണം. പലരും എല്ലാ ദിവസവും മുടിയില്‍ ഷാമ്പൂ ഇടാറുണ്ട്. എന്നാല്‍ എല്ലാ ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് അത് മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെശ്രദ്ധിച്ച് മാത്രം ചെയ്യാന്‍ ശ്രമിക്കുക.

റിലാക്‌സേഷന്‍

റിലാക്‌സേഷന്‍

എണ്ണ തേക്കുന്നത് കേശസംരക്ഷണത്തിന് വേണ്ടി മാത്രമല്ല മാനസികമായും ശാരീരികമായും സുഖം ലഭിക്കുന്നതിനും എണ്ണ തേക്കുന്നത് നല്ലതാണ്. നല്ലതു പോലെ മുടിയിഴകളില്‍ മസ്സാജ് ചെയ്യുക. ഇത് മൃതകോശങ്ങളെ നീക്കി ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ച് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും ഉത്തമമാണ് എണ്ണ തേക്കുന്നത്. ഏത് വിധത്തിലും ഇത് ആരോഗ്യമുള്ള കരുത്തുറ്റ മുടി നല്‍കുന്നു.

 ഫംഗല്‍ ഇന്‍ഫെക്ഷന്‍

ഫംഗല്‍ ഇന്‍ഫെക്ഷന്‍

പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ തലയില്‍ ഉണ്ടാവാം. പ്രത്യേകിച്ചും പുരുഷന്‍മാര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പെട്ടെന്ന് പരിഹരിക്കാന്‍ സഹായിക്കുന്നു എണ്ണ തേക്കുന്നത്. നല്ല വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുന്നത് ഇത്തരം പ്രതിസന്ധിയെ പെട്ടെന്ന് പരിഹരിക്കുന്നു. ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എണ്ണ തേക്കുന്നത്.

മുടിക്ക് തിളക്കം ലഭിക്കാന്‍

മുടിക്ക് തിളക്കം ലഭിക്കാന്‍

പലരും കൃത്രിമ വസ്തുക്കള്‍ വാങ്ങി മുടിയില്‍ തേക്കുന്നു മുടിക്ക് തിളക്കം ലഭിക്കുന്നതിന് വേണ്ടി. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ സൗന്ദര്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ വെളിച്ചെണ്ണ തേക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിക്ക് തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കാന്‍ എന്നും എപ്പോഴും എണ്ണ തന്നെയാണ് ഉത്തമം.

താരനെ പ്രതിരോധിക്കുന്നു

താരനെ പ്രതിരോധിക്കുന്നു

താരനെ പ്രതിരോധിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് വെളിച്ചെണ്ണ. അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഇത് ഇളം ചൂടോടെ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. അതിലുപരി താരന്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.

നരക്കുന്ന മുടിക്ക് ആശ്വാസം

നരക്കുന്ന മുടിക്ക് ആശ്വാസം

മുപ്പതിലേക്ക് കടക്കുമ്പോള്‍ തന്നെ പലരുടേയും മുടി നരക്കുന്നു. എന്നാല്‍ ചെറുപ്പത്തില്‍ മുടി നരക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെയും കൂടി ഫലമായാണ്. ഈ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിനും വെളിച്ചെണ്ണ നല്ലതാണ്. ദിവസവും തേക്കേണ്ട ആവശ്യമില്ല, പത്ത ദിവസത്തിലൊരിക്കല്‍ ശീലമാക്കുക. ഇത് നിങ്ങളുടെ മുടി നരക്കുന്നതിനെ തടയുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ക്കും സഹായിക്കുന്നു.

 മുടി സംരക്ഷിക്കാന്‍

മുടി സംരക്ഷിക്കാന്‍

മുടി സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് വെളിച്ചെണ്ണ. പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ക്ക് പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന ഒന്നാണ് വെളിച്ചെണ്ണ തേച്ചുള്ള കുളി. ഇത് മുടിയുടെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നിഷ്പ്രയാസം പരിഹാരം കാണുന്നു. പലപ്പോഴും മുടിയുടെ പല പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ വെളിച്ചെണ്ണ നമ്മള്‍ മറന്നു പോവുകയാണ് ചെയ്യുന്നത്.

English summary

Oiling your hair must be a part of your hair care

Oiling your hair is an important thing of your hair care routine, read on.
X
Desktop Bottom Promotion