താരന്‍ പൂര്‍ണമായും മാറ്റും ആര്യവേപ്പെണ്ണ

Posted By:
Subscribe to Boldsky

താരന്‍ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു താരന്‍. മുടി പൊട്ടിപ്പോവുന്നതിനും മുടിയുടെ അറ്റം പിളരുന്നതിനും തലയിലെ അതിഭീകരമായ ചൊറിച്ചിലിനും എല്ലാം താരന്‍ പലപ്പോഴും പ്രശ്‌നമാവുന്നു. താരന്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യം നല്‍കണം എന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതിന് പറ്റിയ മരുന്നുകളും ഒറ്റമൂലികളും തിരഞ്ഞ് നടക്കുന്ന കാര്യത്തില്‍ വിശ്രമം ഉണ്ടാവില്ല എന്ന് തന്നെ പറയാം.

കാരണം അത്രക്കധികമാണ് മുടിക്ക് താരന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ഇതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും ഏതെങ്കിലും മരുന്നുകള്‍ ഉപയോഗിച്ച് പ്രശ്‌നത്തിലാകുന്നത്. അതുകൊണ്ട് തന്നെ ഇതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ല എന്ന കാര്യം ഉറപ്പ് വരുത്തണം. താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് വേണം താരന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

നിറം വര്‍ദ്ധിപ്പിക്കാന്‍ നാടന്‍ വഴികള്‍ ഇതാ

താരനെ ഇത്തരത്തില്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വേപ്പെണ്ണ. ആര്യവേപ്പിന്റെ എണ്ണ കൊണ്ട് താരനെ പൂര്‍ണമായും ഇല്ലാതാക്കാം. മറ്റ് കെമിക്കലുകളും മിശ്രിതങ്ങളും ചേരുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മുടിയെയും ആരോഗ്യത്തേയും വളരെ മോശമായാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് എന്നും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇത്തമം. ഇത്തരത്തില്‍ സംശയം കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് വേപ്പെണ്ണ. ഇത് എങ്ങനെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്ന് നോക്കാം.

ആപ്പിള്‍സിഡാര്‍ വിനീഗറും വേപ്പെണ്ണയും

ആപ്പിള്‍സിഡാര്‍ വിനീഗറും വേപ്പെണ്ണയും

ആദ്യം മുടി നല്ലതു പോലെ കഴുകുക. ശേഷം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇതിനു ശേഷം തലയില്‍ വേപ്പെണ്ണ അല്‍പം തേച്ച് പിടിപ്പിക്കാം. ശേഷം ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ഒരു ടവ്വല്‍ ഉപയോഗിച്ച് നല്ലതു പോലെ ക്ലീന്‍ ചെയ്യണം.

 ഷാമ്പൂ തയ്യാറാക്കാം

ഷാമ്പൂ തയ്യാറാക്കാം

വീട്ടില്‍ തന്നെ ആര്യവേപ്പിന്റെ ഇല കൊണ്ട് നിങ്ങള്‍ക്ക് താരനെ തുരത്താനുള്ള ഷാമ്പൂ തയ്യാറാക്കാം. അര ടീസ്പൂണ്‍ വേപ്പെണ്ണ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാം. ഇത് പെട്ടെന്ന് തന്നെ താരന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

മറ്റ് എണ്ണകളോടൊപ്പം

മറ്റ് എണ്ണകളോടൊപ്പം

മറ്റ് എണ്ണകളോടൊപ്പം ഇത് മിക്‌സ് ചെയ്ത് തേച്ച് നോക്കൂ. വെളിച്ചെണ്ണയിലും ഒലീവ് ഓയിലിലും ഈ പരീക്ഷണം നടത്താവുന്നതാണ്. നല്ലതു പോലെ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത് താരനെ എന്നന്നേക്കുമായി മുടിയില്‍ നിന്നും ഇല്ലാതാക്കുന്നു.

വേപ്പെണ്ണ നേരിട്ട്

വേപ്പെണ്ണ നേരിട്ട്

താരന് പരിഹാരം കാണാന്‍ വേപ്പെണ്ണ നേരിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇതിന്റെ മണം മാറുന്നതിനായി ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാമ്പൂ ഇട്ട് കഴുകി വൃത്തിയാക്കാം.

 ഒലീവ് ഓയിലും വേപ്പെണ്ണയും

ഒലീവ് ഓയിലും വേപ്പെണ്ണയും

താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിലും വേപ്പെണ്ണയും. ഇവ രണ്ടും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ ഒറ്റ ഉപയോഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു.

തുളസി നീരും വേപ്പെണ്ണയും

തുളസി നീരും വേപ്പെണ്ണയും

തുളസി നീരും വേപ്പെണ്ണയുമാണ് മറ്റൊന്ന്. ഇത് രണ്ടും മിക്‌സ് ചെയ്ത് നല്ലതു പോലെ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. എല്ലാ തരത്തിലുള്ള മുടിക്കും ഈ മിശ്രിതം നല്ലതാണ്. ഇത് താരനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്ന ഒന്നാണ്.

റോസ് മേരി ഓയില്‍

റോസ് മേരി ഓയില്‍

റോസ് മേരി ഓയിലും ടീ ട്രീ ഓയിലും വേപ്പെണ്ണയും മിക്‌സ് ചെയ്ത് നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. അതിലുപരി താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

 ബ്രഹ്മി എണ്ണയും വേപ്പെണ്ണയും

ബ്രഹ്മി എണ്ണയും വേപ്പെണ്ണയും

ബ്രഹ്മിയുടെ എണ്ണയും വേപ്പെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. അതിലുപരി മുടിയുടെ ആരോഗ്യവും സംരക്ഷിക്കുന്നു. മാത്രമല്ല താരന്റെ പൊടിപോലും ഇല്ലാതെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നു.

നാരങ്ങത്തോടും വേപ്പെണ്ണയും

നാരങ്ങത്തോടും വേപ്പെണ്ണയും

നാരങ്ങത്തോട് അരച്ചതും വേപ്പെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് താരനെ പെട്ടെന്ന് ഇല്ലാതാക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ തലയോട്ടി ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല തലയോട്ടിയില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും ഇല്ലാതാക്കുന്നു.

 തൈരും വേപ്പെണ്ണയും

തൈരും വേപ്പെണ്ണയും

തൈരും വേപ്പെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതാണ് മറ്റൊന്ന്. ഇത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റുന്നതിനും താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

English summary

Neem Oil Can Reduce Dandruff

Dandruff is one of the most common hair troubles ever. Here are some ways you can use neem oil for dandruff.
Story first published: Wednesday, January 3, 2018, 12:42 [IST]