For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല മുടിക്ക് പഴുത്ത പഴവും വെളിച്ചെണ്ണയും മതി

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ നിരവധിയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ പല കാര്യങ്ങളും ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വിപണിയില്‍ ലഭ്യമാവുന്ന പല ക്രീമുകളും എണ്ണകളും പലപ്പോഴും മുടിയുടെ ഉള്ള ആരോഗ്യത്തിന് തന്നെ വില്ലനാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് വിപണിയില്‍ ലഭ്യമാവുന്ന ഇത്തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് മുടിക്കുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Most read: വെണ്ണയിലുണ്ട് പ്രായം കുറക്കും മാജിക്‌Most read: വെണ്ണയിലുണ്ട് പ്രായം കുറക്കും മാജിക്‌

മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. മുടി സംരക്ഷിക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. വീട്ടില്‍ തന്നെ മുടിയുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. മുടിക്കുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ എന്തുകൊണ്ടും നല്ലത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. അല്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുടിക്ക് തിളക്കം നല്‍കുന്നതിനും അകാല നരക്കും മുടിയുടെ മറ്റ് പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണാന്‍ മികച്ചതാണ് ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍.

ഇത് ശീലമാക്കിയാല്‍ അത് മുടിയുടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കാം കൈയ്യിലെ പണവും ലാഭിക്കാവുന്നതാണ്. വീട്ടിലിരുന്ന് ഇനി മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ടെന്ന് നോക്കാം. ഇത് മുടിയുടെ ആരോഗ്യത്തന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

പഴവും വെളിച്ചെണ്ണയും

പഴവും വെളിച്ചെണ്ണയും

പഴവും വെളിച്ചെണ്ണയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ പഴുത്ത പഴവും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് തലയില്‍ തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇതില്‍ അല്‍പം ഒലീവ് ഓയിലും കൂടി മിക്‌സ് ചെയ്ത് തേക്കുന്നത് നല്ലതാണ്. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടി സ്മൂത്ത് ആവുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഉപയോഗിച്ചും മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി ഒലീവ് ഓയില്‍ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അതിനു ശേഷം മുടിയില്‍ ഒരു ടവ്വല്‍ കെട്ടി വെക്കുക. അല്‍പസമയത്തിനു ശേഷം ടവ്വല്‍ അഴിച്ച് മുടി നല്ലതു പോലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു. മുടിയുടെ പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. അതുകൊണ്ട് തന്നെ മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍ വാഴ കൊണ്ട് ആരോഗ്യവും സൗന്ദര്യവും എല്ലാം തിരിച്ച് പിടിക്കാവുന്നതാണ്. കറ്റാര്‍വാഴയുടെ നീരെടുത്ത് മുടിയുടെ പല പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ കഴിയുന്നു. കറ്റാര്‍വാഴ നീര് വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് കാച്ചി തലയില്‍ തേച്ച് പിടിപ്പിക്കാം. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. കറ്റാര്‍വാഴ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുടി വളരുന്നതിനും മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ.

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും മിക്‌സ് ചെയ്ത് മുടി നനച്ച് അതില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അകാല നരയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. മാത്രമല്ല മുടിയിലെ വരള്‍ച്ച ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് മുടിക്ക് വളരെയധികം നല്ലതാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാലാണ് വെളിച്ചെണ്ണയേക്കാള്‍ മുടിക്ക് ഏറ്റവും നല്ലത്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നു തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മുടി നല്ലതു പോലെ സോഫ്റ്റ് ആവുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു ഇത്. ഇതെല്ലാം പലപ്പോഴും മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് സംശയമേതും ഇല്ലാതെ തന്നെ മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കാവുന്നതാണ് ഇത്.

Most read:പച്ചപ്പാല്‍ദിവസവും മുഖത്ത്തേക്കൂ,നിറവ്യത്യാസമറിയാംMost read:പച്ചപ്പാല്‍ദിവസവും മുഖത്ത്തേക്കൂ,നിറവ്യത്യാസമറിയാം

കയ്യോന്നി

കയ്യോന്നി

കയ്യോന്നി കൊണ്ടും മുടിയുടെ ആരോഗ്യത്തിന് ഉണ്ടാവുന്ന പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. കയ്യോന്നി എണ്ണ കാച്ചുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടി നല്ല ബലമുള്ളതാക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. താരന്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 ബ്രഹ്മി

ബ്രഹ്മി

ബ്രഹ്മി കൊണ്ട് എണ്ണ കാച്ചി തേക്കുന്നതും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ബ്രഹ്മി വെളിച്ചെണ്ണയില്‍ കാച്ചി എന്നും കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് തേക്കുക. ഇത് കുളിക്കുമ്പോള്‍ നല്ലതു പോലെ കഴുകിക്കളയാവുന്നതാണ്. എന്നും കുളിക്കുമ്പോള്‍ ഇത് ശീലമാക്കുക. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല നല്ല പനങ്കുല പോലുള്ള മുടി ഉണ്ടാവുന്നതിനും സഹായിക്കുന്നു. ഇത് സ്ഥിരമായി തേക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്.

English summary

natural hair mask for hair growth

We have listed some natural hair mask for hair growth, read on to know more about it.
X
Desktop Bottom Promotion