For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുന്നതിനുമുമ്പ് ഷാംപുവില്‍ ഉപ്പുചേര്‍ക്കുക!

ഷാംപുവില്‍ കറിയുപ്പ് ചേര്‍ക്കുവാനാകും! അതുകൊണ്ടുള്ള ഗുണം എന്ന് പറയുന്നത് സാധാരണ ഷാംപു തേയ്ക്കുമ്പോള്

|

കാര്‍കൂന്തലഴകിനുവേണ്ടി നൂറ്റാണ്ടുകളായി സ്ത്രീകള്‍ അനുവര്‍ത്തിച്ചുപോരുന്ന ഒരു കേശസൗന്ദര്യ സംരക്ഷണമാണ് താളിതേയ്ക്കുക എന്നത്. ചെമ്പരത്തിയുടെ ഇലയും, പൂവും, മൊട്ടും കൂട്ടിയരച്ചുണ്ടാക്കുന്ന താളിയും, തിരതാളി എന്ന സസ്യത്തിന്റെ ഇലയും വള്ളിയും ചേര്‍ത്തരച്ചുണ്ടാക്കുന്ന താളിയും, തുളസിയില അരച്ചുണ്ടാക്കുന്ന താളിയും, കുറുന്തോട്ടിത്താളിയുമെല്ലാം ഒരു കാലത്ത് കേരളവനിതകളുടെ കുളിയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു.

hair

ഓരോ താളിയും വ്യത്യസ്തമായ ഗുണം തലയ്ക്കും മുടിയ്ക്കും നല്‍കുന്നു. ചെമ്പരത്തിത്താളി മുടിയഴക് സമ്മാനിക്കുന്നു എന്നതുപോലെതന്നെ താരന്‍ ഇല്ലാതാക്കുകയും തലയ്ക്ക് കുളിര്‍മ്മയേകുകയും ചെയ്യുന്നു. തിരുതാളി അരച്ചുണ്ടാക്കുന്ന താളിയാണെങ്കിലോ, അത് മുടിക്ക് നല്ല തിളക്കം നല്‍കുന്നു. ഇത്തരത്തില്‍ കേശസംരക്ഷണത്തിലൂടെ സ്ത്രീസൗന്ദര്യത്തിന് മാറ്റുകൂട്ടുവാന്‍ താളികള്‍ കൈക്കൊണ്ടിരുന്ന സ്ഥാനം വളരെ വലുതാണ്.

ഭാരതസംസ്‌കാരത്തില്‍ എന്ന് മാത്രമല്ല, ലോകത്താകമാനം വിവിധതരം താളികള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ആധുനിക ശാസ്ത്രസാങ്കേതിക പുരോഗതിയും വ്യാവസായിക പുരോഗതിയും താളികളുടെ നിര്‍മ്മാണ രീതിയിലും സ്വഭാവത്തിലും വളരെയേറെ മാറ്റങ്ങള്‍ സൃഷ്ടിച്ചു. എങ്കിലും അടിസ്ഥാന സ്വഭാവം പഴയ താളിയുടേതിന് സമമായിത്തന്നെ നിലകൊള്ളുന്നു. പഴയകാല രീതിയില്‍ താളി ഉണ്ടാക്കിയെടുക്കുന്നതിന് ധാരാളം സമയവും, അതിനുവേണ്ടുന്ന സൗകര്യങ്ങളും ആവശ്യമായിരുന്നു.

hair

എന്നാല്‍ തിരക്കിന്റേതായ ആധുനികലോകത്ത് നാടന്‍ രീതിയിലുള്ള അത്തരം കേശസംരക്ഷണത്തിനൊന്നും സമയം തികയാതായി. അങ്ങനെ ഷാംപുകള്‍ (shampoo) പഴയ താളികളുടെ സ്ഥാനം ഏറ്റെടുത്തു. വാണിജ്യാടിസ്ഥാനത്തില്‍ വ്യാവസായികമായി നിര്‍മ്മിക്കുന്ന വിവിധതരം ഷാംപുകള്‍ ഇന്ന് കമ്പോളത്തില്‍ സുലഭമാണ്. വിവിധങ്ങളായ ചേരുവകള്‍ അടങ്ങിയ ഷാംപുകള്‍ പല വര്‍ണ്ണത്തിലും സുഗന്ധത്തിലും ലഭിക്കുന്നു. ഇവയുടെ ഗുണഗണങ്ങള്‍ പഴയകാല നാടന്‍ താളിയുടേതിന് ഏറെക്കുറെ സമാനവുമാണ്.

hair

ഷാംപു ഉപയോഗിക്കാത്ത വനിതകളും പുരുഷന്മാരുമൊക്കെ ഇന്ന് വിരളമാണ്. പ്രഭാതത്തില്‍ ഷാംപു തേച്ച് കുളിച്ചുകയറുന്നത് ഉന്‌മേഷം തന്നെയാണ്. പല ഔഷധ ഘടകങ്ങളും സമന്വയിക്കപ്പെട്ടാണ് ഷാംപുകളുടെ നിര്‍മ്മാണം എന്നതുകൊണ്ട് താരന്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ആരെയും വളരെയൊന്നും അലട്ടാറില്ല. ഷാംപു തേച്ച് എണ്ണമയം ഒഴിവാക്കി നേര്‍ത്ത് ഇടതൂര്‍ന്ന് തിളക്കത്തോടെ കാണപ്പെടുന്ന കേശഭാരം സ്ത്രീയഴകിന്റെ പ്രധാന ഭാഗമാണ്.
hair

ഇങ്ങനെ കേശഭംഗിയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഷാംപുവില്‍ ഉപ്പ് ചേര്‍ക്കുന്നതിനെക്കുറിച്ച് അധികമാരും ആലോചിച്ചിട്ടേ ഉണ്ടായിരിക്കുകയില്ല. ഒരുപക്ഷേ, അത്തരമൊരു കേള്‍വിതന്നെ അത്ഭുതത്തിന് കാരണമാകാം. എന്നാല്‍ ഇത് ഒരു സത്യമാണ്. ഷാംപുവില്‍ കറിയുപ്പ് ചേര്‍ക്കുവാനാകും! അതുകൊണ്ടുള്ള ഗുണം എന്ന് പറയുന്നത് സാധാരണ ഷാംപു തേയ്ക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ അധികവുമാണ്


കേശവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന ഏറെക്കുറെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ ഷാംപുവില്‍ ഉപ്പ് ചേര്‍ക്കുന്നതുകൊണ്ട് സാധിക്കും. ഇതിന്റെ ഗുണഗണങ്ങള്‍ എന്തൊക്കെയെന്ന് ഓരോന്നായി പരിശോധിക്കാം.

hair

താരന്റെ ശല്യം ഒഴിവാക്കുന്നു

കേശവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നമാണ് താരന്‍. മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിന്റെ മുഖ്യ കാരണക്കാരനും ഇതുതന്നെയാണ്. വരണ്ട ചര്‍മ്മം, കേശാലങ്കാരവസ്തുക്കളോടോ കേശസംരക്ഷണവസ്തുക്കളോടോ ഉള്ള ശിരോചര്‍മ്മപ്രതികരണം, ചര്‍മ്മവീക്കം, കരപ്പന്‍, പൂപ്പല്‍ബാധ എന്നിങ്ങനെയുള്ള കാരണത്താല്‍ ശിരോചര്‍മ്മത്തില്‍ അടര്‍ന്നിളകുന്ന മൃതകോശങ്ങളാണ് താരന്‍. ഇത് ബാധിച്ചുകഴിഞ്ഞാല്‍ വിയര്‍ക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ തലചൊറിച്ചില്‍ വലിയൊരു അസ്വസ്ഥതയായി കൂടയെുണ്ടാകും.

ചൊറിയുന്നതുകാരണം ശിരോചര്‍മ്മത്തില്‍നിന്നും പൊഴിഞ്ഞുപോരുന്ന മൃതചര്‍മ്മം മുടിയിഴകളിലാകെ പറ്റിച്ചേര്‍ന്നിരിക്കുന്നത് വലിയൊരു അഭംഗിയുംകൂടിയാണ്. കുളിയ്ക്കുമ്പോള്‍ ഷാംപുവില്‍ രണ്ടോ മൂന്നോ കരണ്ടി ഉപ്പുചേര്‍ത്ത് ഉപയോഗിക്കുന്നതിലൂടെ ശിരോചര്‍മ്മത്തിലെ രക്തചംക്രമണം കൂടുകയും, അങ്ങനെ താരന്‍ ക്രമേണ ഒഴിവാകുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം എന്ന തോതില്‍ രണ്ട് മാസം ഇങ്ങനെ ചെയ്താല്‍ താരന്‍ പൂര്‍ണ്ണമായും മാറിപ്പോകും.

hair

പൂപ്പല്‍ബാധയെ മറ്റൊരു രീതിയിലും ഉപ്പ് ഉപയോഗിച്ച് തടയാം. ശിരോചര്‍മ്മത്തില്‍ പല ഭാഗത്തായി മുടിയെ പകുത്തുമാറ്റിയശേഷം ഉപ്പ് വിതറുക. തുടര്‍ന്ന് ഈറനായ വിരലുകള്‍കൊണ്ട് പത്തോ പതിനഞ്ചോ മിനിറ്റുനേരം തിരുമ്മിക്കൊണ്ടിരിക്കുക. അതിനുശേഷം സാധാരണപോലെ തല കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം എന്ന തോതില്‍ ഏതാനും ദിവസങ്ങള്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ശിരോചര്‍മ്മത്തിലെ പൂപ്പല്‍ബാധയെ നിശ്ശേഷം അകറ്റുവാനാകും.

കേശവളര്‍ച്ചയെ പോഷിപ്പിക്കുന്നു

കേശവളര്‍ച്ചയെ അത്യധികം സഹായിക്കാന്‍ കഴിവുള്ളതാണ് ഉപ്പ്. സ്വാഭാവികമായ പരിപോഷണമാണ് കേശവളര്‍ച്ചയുടെ കാര്യത്തില്‍ ഉപ്പിന് നല്‍കുവാനുള്ളത് എന്നതുകൊണ്ട്, മുടികൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് ഈ രീതിയിലുള്ള കേശപരിപാലനം വളരെയധികം പ്രയോജനപ്രദമാണ്.

സാധാരണ കഴുകുന്നതുപോലെ മുടി കഴുകുക. തുടര്‍ന്ന് ഈര്‍പ്പമുണ്ടായിരിക്കുന്ന ശിരോചര്‍മ്മത്തില്‍ പത്ത് മുതല്‍ പതിനഞ്ച് മിനിറ്റുനേരം ഉപ്പ് വിതറിയിട്ട് തിരുമ്മിക്കൊണ്ടിരിക്കുക. അതിനുശേഷം വീണ്ടും കഴുകുക. ഇങ്ങനെ ആഴ്ചയില്‍ രണ്ടുനേരം വീതം രണ്ടുമാസം ചെയ്യുക. മുടികൊഴിച്ചില്‍ മാറും എന്ന് മാത്രമല്ല, പുതിയ മുടിയിഴകള്‍ വളര്‍ന്നുവരുകയും ചെയ്യും.

hair

അമിതമായ എണ്ണമയത്തെ ഇല്ലായ്മചെയ്യുന്നു

തലമുടിയില്‍ എണ്ണമയമോ വഴുവഴുപ്പോ ഒരു പ്രശ്‌നമാണെങ്കില്‍ ഉപ്പ് ഉപയോഗിച്ച് ശിരോചര്‍മ്മത്തില്‍ നടത്തുന്ന പരിചരണം വളരെ വലിയ പ്രയോജനം ചെയ്യും. ശിരോചര്‍മ്മത്തിലെ എണ്ണഗ്രന്ഥികളുടെ അമിതമായ ഉല്പാദനത്തെ നിയന്ത്രിക്കുവാന്‍ ഉപ്പിന് കഴിയും. ഷാംപുവില്‍ രണ്ടോ മൂന്നോ കരണ്ടി ഉപ്പ് ചേര്‍ക്കുക. ഇങ്ങനെ തയ്യാറാക്കിയ ഷാംപുതേച്ച് കുളിക്കുക. മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍ത്തന്നെ ഇതിന്റെ ഫലം പ്രത്യക്ഷമായും അനുഭവേദ്യമാകും.


ശിരോചര്‍മ്മം, കേശം എന്നിവയുമായി ബന്ധപ്പെട്ട പ്രയോജനങ്ങക്ക് പുറമേ ശരീരത്തിലെ മൊത്തത്തിലുള്ള ചര്‍മ്മകാന്തിയ്ക്ക് ഉപ്പുകൊണ്ടുള്ള പരിചരണങ്ങള്‍ ഉപയോഗപ്രദമാണ്. ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുവാന്‍ ഷാംപുവില്‍ ഉപ്പുചേര്‍ത്തുള്ള കുളി പ്രയോജനപ്പെടും.

English summary

Mix Curry Salt With Your Shampoo For Smooth Hair

Sea salt is a vital household ingredient you should always have in your kitchen . Not only does it make food taste better, but it can also provide you with an endless amount of beauty benefits. From soft skin to shiny hair, sea salt is the secret to a radiant appearance
Story first published: Thursday, March 29, 2018, 11:09 [IST]
X
Desktop Bottom Promotion