For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മയണൈസ് മുടിയിൽ തേക്കാം; മുടി സംരക്ഷിക്കാം

By Shanoob M
|

കേശസംരക്ഷണം ഭാരിച്ച ഒരു ജോലിയായാണ് കാണാറുള്ളത്. അതിനായി എന്തെല്ലാം ഉപയോഗിക്കണമെന്ന് ഇന്നും പലർക്കും അറിവില്ല. ധാരാളം പദാര്‍ത്ഥങ്ങൾ.

6y

വിപണിയില്‍ ലഭ്യമാണെങ്കില്‍ തന്നെയും പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ധാരാളം ലഭ്യമാണ്. മയോണൈസാണ് ഇവയില്‍ ഏറ്റവും പ്രധാനമായ ഒന്ന്.

 മയണൈസിന്റെ ഗുണങ്ങള്‍; മുടി വളർച്ച

മയണൈസിന്റെ ഗുണങ്ങള്‍; മുടി വളർച്ച

മുട്ടയും, വിനാഗിരിയും, ഓയിലും ഇതിലടങ്ങിയിരിക്കുന്നതിനാൽ മുടിവളർച്ച കൂട്ടുകയും ജലാംശം നിലനിർത്തുകും ചെയ്യുന്നു. എൽ സിസ്റ്റീനും, അമിനോ, ആസിഡും ധാരാളമുളളതിനാൽ തലയിലെ ചർമത്തെ മികച്ചതാക്കി മുടി വളർത്താൻ കാരണമാക്കുന്നു.

 പേൻ ശല്യം

പേൻ ശല്യം

ധാരാളം മയണൈസ് ഉപയോഗിച്ചാൽ പേൻ ശല്യം കുറക്കാനായേക്കും.

 ഹെയർ സ്ട്രൈറ്റനിംഗ്

ഹെയർ സ്ട്രൈറ്റനിംഗ്

ഇതിലൂടെ പെട്ടെന്ന് ചുരുണ്ട മുടി നിവർത്താനാവില്ലേലും, നിരന്തരമായ ഉപയോഗത്തിലൂടെ നല്ല മുടി ലഭിക്കുന്നു.

 മുടി സംരക്ഷണം

മുടി സംരക്ഷണം

അമിനോ ആസിഡും, ആവശ്യമായ ഓയിലുകളുമുള്ളതിനാൽ മുടി സംരക്ഷിക്കാനാകുന്നു.

 ചുരുണ്ട മുടി

ചുരുണ്ട മുടി

ചുരുണ്ട മുടി ഭംഗിയായ് കൊണ്ട് നടക്കുക കഷ്ടമാണ്. മയണൈസ് ചുരുണ്ട മുടിയെ മൃദുവായ് മാറ്റുന്നതിനാൽ ഇത് അവർക്ക് ഉപകാരപെടാം.

 ഹെയർ കളറിംഗ്

ഹെയർ കളറിംഗ്

മുടിയിൽ ചായം പൂശുന്നതിലൂടെ പുറം ചർമ്മത്തിനു ദോഷം സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മയണൈസ് ഈ ചർമ്മത്തെ ആരോഗ്യപരമായി വക്കുകയും നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയുന്നു.

 താരൻ

താരൻ

തലയിലെ ചർമത്തിലെ പി എച്ച് ലെവല്‍ സംരക്ഷിക്കുന്ന വിനാഗിരി മയണൈസിൽ ഉള്ളതിനാല്‍ ഇത് ചർമത്തെ തന്നെ ശുദ്ധിയാക്കി താരൻ മൂടിയിൽ നിന്ന് നീക്കം ചെയ്യുന്നു.

 മുടി സുന്ദരമായി നിർത്തുന്നു

മുടി സുന്ദരമായി നിർത്തുന്നു

മുകളില്‍ പറഞ്ഞ പോലെ മയണൈസ് പുറം ചർമത്തെ ആരോഗ്യകരമായി വക്കുന്നതിനാൽ അന്തരീക്ഷത്തിലെ ജലാംശം മുടിയിലേക്ക് കടക്കാതെ നോക്കി മുടി സുന്ദരമായി നിലനിര്‍ത്തുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

1 കപ്പ് മയണൈസ്

സമയം: 20 മിനിട്ട്

മുടി നന്നായി നനച്ച ശേഷം, മുടി മുഴുവനും എത്തുന്ന രീതിയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം നല്ലൊരു ഹെയർ മസാജ് ചെയ്ത് 20 മിനിട്ട് വക്കുക. ശേഷം ശാംബു ഉപയോഗിച്ച് കഴുകി കഴയുക. ആഴ്ചയിലൊരിക്കൽ ചെയ്യാം

 മറ്റൊരു രീതി

മറ്റൊരു രീതി

മുടിയില്‍ മയണൈസ് ചേർത്തിയ ശേഷം മുടി കൊണ്ട കെട്ടുക. ശേഷം ചുടുവെള്ളത്താൽ നനച്ച ടർക്കിയിൽ ചുറ്റിയ ശേഷം 20 മിനിട്ട് കാത്തിരുന്നു ശാംബു ഉപയോഗിച്ച് കഴുകി കളയുക.

 മയണൈസിനോടൊപ്പം ഇത് കൂടെ ചേർക്കാം;മയണൈസും മുട്ടയും

മയണൈസിനോടൊപ്പം ഇത് കൂടെ ചേർക്കാം;മയണൈസും മുട്ടയും

ആവശ്യമുള്ളത്

രണ്ട് മുട്ട

അഞ്ച് ടേബിള്‍ സ്പൂൺ മയണൈസ്

സമയം : 20 മിനിട്ട് .

മയണൈസും മുട്ടയും സമ്മിശ്രമായി ചേർത്ത് മുടിയില്‍ തേക്കുക. ശേഷം 20 മിനിട്ട് വച്ച ശേഷം സൾഫേറ്റ് ഇല്ലാത്ത ശാബുവാൽ കഴുകി കഴയുക. ആവശ്യമെങ്കില്‍ ചൂടുവെള്ളത്തില്‍ കുതിർത്ത ടൌവൽ മൂടിയിൽ കെട്ടാം. ആഴ്ചയിൽ രണ്ട് വട്ടം ചെയ്യാം

മുടികൊഴിച്ചിൽ തടയുക, സൌന്ദര്യം വർദ്ധിപിക്കുക, പൊട്ടാതെ ശ്രദ്ധിക്കുക, മുടി വളർച്ചക്ക് സഹായിക്കുക തുടങ്ങിയ കഴിവുകള്‍ മുട്ടക്ക് ഉണ്ട്

 മയണൈസും തേനും

മയണൈസും തേനും

അര കപ്പ് മയണൈസ്

രണ്ട് ടേബിള്‍ സ്പൂണ്‍ തേൻ

ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി

സമയം :45 മിനിട്ട്

മിശ്രിതങ്ങൾ സമ്മിശ്രമായി ചേർത്ത് മുടിയില്‍ തേക്കുക. ശേഷം 45 മിനിട്ട് വച്ച ശേഷം സൾഫേറ്റ് ഇല്ലാത്ത ശാബുവാൽ കഴുകി കഴയുക. ആവശ്യമെങ്കില്‍ ചൂടുവെള്ളത്തില്‍ കുതിർത്ത ടൌവൽ മൂടിയിൽ കെട്ടാം. മാസത്തില്‍ മൂന്ന് വട്ടം ചെയ്യാം

മുടി കട്ടപിടിക്കുന്നത് തടയുക, മുടി മൃദുവായി സൂക്ഷിക്കുക, എന്നിവ ചെയ്യാനുള്ള കഴിവ് തേനിലുണ്ട്

മയണൈസും ഒലീവ് ഓയിലും

മയണൈസും ഒലീവ് ഓയിലും

അര കപ്പ് മയണൈസ്

അര കപ്പ് ഒലീവ് ഓയിൽ

സമയം : 30 മിനിട്ട് .

മിശ്രിതങ്ങൾ സമ്മിശ്രമായി ചേർത്ത് മുടിയില്‍ തേക്കുക. ശേഷം 30 മിനിട്ട് വച്ച ശേഷം സൾഫേറ്റ് ഇല്ലാത്ത ശാബുവാൽ കഴുകി കഴയുക. ആവശ്യമെങ്കില്‍ ചൂടുവെള്ളത്തില്‍ കുതിർത്ത ടൌവൽ മൂടിയിൽ കെട്ടാം. ആഴ്ചയിൽ ഒരു വട്ടം ചെയ്യാം

മുടികൊഴിച്ചിൽ ഇല്ലാതെ മുടിയെ ജലാംശമുള്ളതാക്കി വക്കാനാകുന്നു. വരണ്ട മുടിയുളളവർക്ക് കൂടുതല്‍ ഉപകാരപ്രദമാകും.

 മയണൈസും അവൊകാഡോവും

മയണൈസും അവൊകാഡോവും

ഒരു കപ്പ് മയണൈസ്

അര മുറി പഴുത്ത അവൊകാഡോ

സമയം : 20 മിനിട്ട്

മിശ്രിതങ്ങൾ സമ്മിശ്രമായി ചേർത്ത് മുടിയില്‍ തേക്കുക. ശേഷം 20 മിനിട്ട് വച്ച ശേഷം സൾഫേറ്റ് ഇല്ലാത്ത ശാബുവാൽ കഴുകി കഴയുക. ആവശ്യമെങ്കില്‍ ചൂടുവെള്ളത്തില്‍ കുതിർത്ത ടൌവൽ മൂടിയിൽ കെട്ടാം. മാസത്തില്‍ മൂന്നോ നാലോ വട്ടം ചെയ്യാം

തലയിലെ ചർമത്തെ ആരോഗ്യകരമായി വക്കുന്ന അന്റിയോജ്സിഡന്റ്സും ഓയിലും ഇതിലുള്ളതിനാൽ മുടിയും ആരോഗ്യമുള്ളതാകുന്നു.

English summary

-mayonnaise-hair-treatment

Hair caring is not a simple deal,Many people still do not know what are the ways to care hair
Story first published: Friday, June 29, 2018, 12:22 [IST]
X
Desktop Bottom Promotion