For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തമുടി 1മണിക്കൂറില്‍ കറുപ്പിക്കും നാരങ്ങവിദ്യ

|

മുടി നരയ്ക്കുന്നതിന് മിക്കവാറും പേര്‍ കണ്ടെത്തുന്ന പ്രതിവിധിയാണ് മുടി ഡൈ ചെയ്യുകയെന്നത്. പെട്ടെന്നു മുടി കറുപ്പിയ്ക്കുമെങ്കിലും പലതരത്തിലെ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഒന്നാണ് മുടി സാധാരണ ഡൈ ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന ഡൈ.

കൃത്രിമഡൈകള്‍ പലപ്പോഴും പല തലത്തിലെ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നവയാണ്. ഇതിനൊരു പ്രതിവിധിയാണ് സ്വാഭാവിക ഡൈ. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഡൈകള്‍.

ഇത്തരത്തില്‍ നരച്ച മുടി കറുപ്പിയ്ക്കാനുള്ള ഒരു വിദ്യ നാരങ്ങാനീരു കൊണ്ടു ചെയ്യാവുന്നതേയുള്ളൂ. വളരെ എളുപ്പം ചെയ്യാവുന്ന ഇത് ദോഷം വരുത്തില്ലെന്നു മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും.

നാരങ്ങ

നാരങ്ങ

ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക .നിങ്ങൾക്ക് ആവശ്യത്തിനുള്ള (മുഴുവനോ ,പകുതി മുടി ചെയ്യുവാനായി) നാരങ്ങ എടുക്കുക .നാരങ്ങ കൈ കൊണ്ട് ഉരുമി നല്ല ശക്തിയിൽ ഉരുട്ടുക .അപ്പോൾ കൂടുതൽ നീര് ലഭിക്കും .ഇതിന്റെ നീരെടുക്കുക.

നാരങ്ങാനീരിൽ

നാരങ്ങാനീരിൽ

നാരങ്ങ മുറിക്കുക .ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക .തിളച്ച വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക .നാരങ്ങാനീരും വെള്ളവും തുല്യ അളവിലാണെന്നു ഉറപ്പിക്കുക .വരണ്ട മുടിയാണെങ്കിൽ ,നാരങ്ങാനീരിൽ കുറച്ചു കണ്ടീഷണർ ചേർത്ത് മിക്സ് ചെയ്യുക .

മുടി മുഴുവൻ സ്പ്രേ

മുടി മുഴുവൻ സ്പ്രേ

തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ എടുത്തു നിങ്ങളുടെ മുടി മുഴുവൻ സ്പ്രേ ചെയ്യുക . അതിനുശേഷം ബ്രെഷ് ഉപയോഗിച്ച് മുടി മുഴുവൻ ചീകുക .ഇതിനു ശേഷം നാരങ്ങാനീര് മുടിയില്‍ നല്ലപോലെ തേച്ചുപിടിപ്പിയ്ക്കുക. നരച്ച ഭാഗത്തു നല്ലവണ്ണം പുരട്ടണം.

സൂര്യപ്രകാശത്തില്‍

സൂര്യപ്രകാശത്തില്‍

പിന്നീട് സൂര്യപ്രകാശത്തില്‍ ഇരിയ്ക്കുക. സൂര്യവെളിച്ചം മുടിയില്‍ നല്ലപോലെ അടിയ്ക്കുന്ന രീതിയില്‍ വേണം, ഇരിയ്ക്കാന്‍, 1 മണിക്കൂര്‍ നേരം ഇരിയ്ക്കണം. മുഖത്തു സണ്‍സ്‌ക്രീനോ മറ്റോ പുരട്ടി ചര്‍മത്തെ സൂര്യവെളിച്ചത്തില്‍ നിന്നും സംരക്ഷിയ്ക്കുക.

ഈ മിശ്രിതം

ഈ മിശ്രിതം

ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം വീണ്ടും പുരട്ടി 30 മിനിറ്റ് വയ്ക്കുക .പിന്നീട് സൂര്യപ്രകാശത്തില്‍ ഇരിയ്ക്കണമെന്നില്ല.

മുഴുവൻ മുടിയും

മുഴുവൻ മുടിയും

മുഴുവൻ മുടിയും വെയിൽ കൊള്ളിച്ച ശേഷം കഴുകാവുന്നതാണ് .നിറം സെറ്റ് ആയിക്കഴിഞ്ഞാൽ കണ്ടിഷനിങ് ചെയ്യാവുന്നതാണ് .

മുടിയ്ക്കു കറുപ്പു മാത്രമല്ല

മുടിയ്ക്കു കറുപ്പു മാത്രമല്ല

ഇതു മുടിയ്ക്കു കറുപ്പു മാത്രമല്ല, മുടിവേരുകള്‍ക്ക് ബലം നല്‍കാനും തിളക്കം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. മുടിയ്ക്ക് കൃത്രിമഡൈകളുടെ ദോഷങ്ങളുമുണ്ടാകില്ല.

ഈ മാര്‍ഗം

ഈ മാര്‍ഗം

ഈ മാര്‍ഗം അടുപ്പിച്ചു ചെയ്യുന്നതു നല്ലതല്ല. മാസത്തില്‍ ഒരു തവണ ചെയ്യാം. കൂടി വന്നാല്‍ രണ്ടു തവണ.

English summary

How To Use Lemon Juice To Blacken Your Hair

How To Use Lemon Juice To Blacken Your Hair, Read more to know about
Story first published: Tuesday, April 10, 2018, 14:24 [IST]
X
Desktop Bottom Promotion