For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

ഇതിനൊക്കെ പരിഹാരമായി മുടിയ്ക്കു സഹായകമാകുന്ന ചില ഹെയര്‍ പായ്ക്കുകളുണ്ട്.

|

മുടി പൊട്ടിപ്പോവുക, കൊഴിച്ചില്‍, തലയോട്ടിയിലെ വരള്‍ച്ച, താരന്‍ തുടങ്ങിയവക്കും മുടി കണ്ടീഷന്‍ ചെയ്യാനും മുട്ട ഫലപ്രദമാണ്. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നല്കും.

മഞ്ഞക്കരുവിലെ ആന്‍റി ഓക്സിഡന്‍റുകള്‍ അഥവാ ക്സാന്തോഫിലിസ് തലയോട്ടിയിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് തടയുകയും, പരുക്കന്‍ സ്വഭാവം മാറ്റുകയും ചെയ്യും. മുട്ടയിലെ കൊളസ്ട്രോള്‍ ഈ പോഷകഘടകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

ഇതിനൊക്കെ പരിഹാരമായി മുടിയ്ക്കു സഹായകമാകുന്ന ചില ഹെയര്‍ പായ്ക്കുകളുണ്ട്. ഇതുപയോഗിയ്ക്കുന്നതു മുടി വളരാന്‍ സഹായിക്കും. ഇതെക്കുറിച്ചറിയൂ,

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

ഒരു മുട്ടയുടെ വെള്ള എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നല്ലത് പോലെ പതപ്പിച്ച് തലയോട്ടിയില്‍ തേക്കുക. 15-20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ശക്തി കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

ഒരു കപ്പ് തൈര് എടുക്കുക.( മുടിയുടെ അളവനുസരിച്ച് ഇതില്‍ വ്യത്യാസമാകാം). അതില്‍ ഒരു മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം തലയില്‍ തേക്കുക. 20 മിനുട്ടെങ്കിലും കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ തല നന്നായി കഴുകുക. ഇത് തലയിലെ ഗന്ധം മാറാനും സഹായിക്കും.

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

ഒരു മുട്ടയുടെ മഞ്ഞക്കരു എടുത്ത് അതില്‍ ഒരു ടേബിള്‍ സപൂ​ണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി പതപ്പിച്ച് ചൂട് കുറഞ്ഞ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. മുടി കഴുകിയ ശേഷം ഇത് തേക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

ഒരു പാത്രത്തില്‍ ഒരു മഞ്ഞക്കരു എടുക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് നന്നായി കൂട്ടിക്കലര്‍ത്തി മുടിയില്‍ തേക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകി വൃത്തിയാക്കാം.

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ടയും തേനും കാസ്റ്റര്‍ ഓയിലും ചേര്‍ത്ത് ഹെയര്‍പാക്ക് ഉണ്ടാക്കാം. 30 മിനിട്ട് തലയില്‍ തേച്ച് വയ്ക്കാം. മുടികൊഴിച്ചില്‍ മാറ്റാനുള്ള മികച്ച വഴിയാണിത്.

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ടയും ഒരു ടീസ്പൂണ്‍ വിനാഗിരിയും ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. മികച്ച ഹെയര്‍പാക്കാണിത്.

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

മുട്ട ഇങ്ങനെ, മുടി തഴച്ചു വളരും

പാലില്‍ വാഴപ്പഴം ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് 45 മിനിട്ടെങ്കിലും നില്‍ക്കണം. താരന്‍ മാറ്റാന്‍ മികച്ച വഴിയാണിത്.

Read more about: haircare
English summary

How To Use Egg For Thick Hair

How To Use Egg For Thick Hair, read more to know about
Story first published: Thursday, January 18, 2018, 22:46 [IST]
X
Desktop Bottom Promotion