സവാളനീരു കൊണ്ട് താരന് നിത്യ ശമനം

Posted By:
Subscribe to Boldsky

താരന്‍ മുടിയെ ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വരണ്ട ശിരോചര്‍മമാണ് പലപ്പോഴും ഇതിന് കാരണമാകാറ്. താരന്‍ കൂടുതലായാല്‍ പുരികത്തിനും മറ്റു പല ചര്‍മരോഗങ്ങള്‍ക്കും വരെ സാധ്യയേറെയാണ്.

വരണ്ട മുടിയും ചര്‍മവും ഉള്ളവരില്‍ താരന്‍ സാധ്യത ഏറെയാണ്. ഇതുകൂടാതെ മുടി വൃത്തിഹീനമാകുന്നതും താരന്‍ സാധ്യതയേറ്റുന്നു.

വെളുത്ത പൊടി പോലെ വരുന്ന താരന്‍ മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണമാണ്. ഇത് വന്നാല്‍ പെട്ടെന്നു തന്നെ കൂടുകയും ചെയ്യും. താരന്‍ ചൊറിച്ചിലുണ്ടാക്കും. പുറമെ വേണ്ട രീതിയില്‍ ചികിത്സിയ്ക്കാതിരുന്നാല്‍ പല തരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്കു വരെ കാരണമാകുകയും ചെയ്യും.

താരന് പല പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇതിലൊന്നാണ് സവാള. മുടിവളര്‍ച്ചയ്ക്കുള്ള നല്ലൊരു പ്രകൃതിവൈദ്യമായ ഇത് താരനുമുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്.

താരന്‍ മാറാന്‍ വേണ്ടി സവാള നീര് പല തരത്തിലും ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

സവാള നീരും ചെറുനാരങ്ങാനീരും

സവാള നീരും ചെറുനാരങ്ങാനീരും

സവാള നീരും ചെറുനാരങ്ങാനീരും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് താരനുള്ള നല്ലൊരു പരിഹാരമാണ്. 2 ടീസ്പൂണ്‍ സവാള നീര് 3-4 സ്പൂണ്‍ നാരങ്ങാനീരുമായി കലര്‍ത്താം. മുടിയില്‍ പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ താരനുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ കൂടെ സവാള നീരു കൂടിയാകുമ്പോള്‍ ഗുണമേറും. സവാളനീരും കറ്റാര്‍വാഴ ജ്യൂസും കലര്‍ത്തി മുടിയില്‍ തേയ്ക്കുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യണം. പ്രയോജനം ലഭിയ്ക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1 ടീസ്പൂണ്‍ സവാളനീര്, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് ശിരോചര്‍മത്തി്ല്‍ തേച്ചു പിടിപ്പിക്കണം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇളം ചൂടുവെള്ളം കൊണ്ടു കഴുകുന്നതാണ് നല്ലത്.

സവാള നീര് വെളിച്ചെണ്ണ, ടീ ട്രീ ഓയില്‍

സവാള നീര് വെളിച്ചെണ്ണ, ടീ ട്രീ ഓയില്‍

സവാള നീര് വെളിച്ചെണ്ണ, ടീ ട്രീ ഓയില്‍ എന്നിവയ്‌ക്കൊപ്പം കലക്കി ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ ഒന്നുരണ്ടു തവണ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

2 ടീസ്പൂണ്‍ സവാള ജ്യൂസ്, ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ 2-3 തുള്ളി എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

സവാള ജ്യൂസിനൊപ്പം മയിലാഞ്ചിപ്പൊടി

സവാള ജ്യൂസിനൊപ്പം മയിലാഞ്ചിപ്പൊടി

സവാള ജ്യൂസിനൊപ്പം മയിലാഞ്ചിപ്പൊടി കലക്കി തലയില്‍ പുരട്ടുക. അല്‍പം പനിനീരും ചേര്‍ക്കാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് തലയിലെ താരന്‍ പോകാന്‍ ഏറെ നല്ലതാണ്.

സവാളയുടെ നീരും മുള്‍ത്താണി മിട്ടിയും

സവാളയുടെ നീരും മുള്‍ത്താണി മിട്ടിയും

സവാളയുടെ നീരും മുള്‍ത്താണി മിട്ടിയും കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നതും താരന്‍ പോകാന്‍ ഏറെ നല്ലതാണ്. ഇത് പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് താരന്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യുക.

ആര്യവേപ്പും

ആര്യവേപ്പും

ആര്യവേപ്പും താരന്‍ പോകാന്‍ ഏറെ നല്ലതാണ്. സവാളയുടെ നീരും ആര്യവേപ്പില അരച്ചതോ അല്ലെങ്കില്‍ ഇതിന്റെ ഇല അരച്ചു പിഴഞ്ഞ നീരോ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുടിയിലെ താരന്‍ കളയാന്‍ സഹായിക്കും.

സവാള നീര്

സവാള നീര്

സവാള നീര് തലയില്‍ തനിയെ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്. ഇത് താരന് മാത്രമല്ല, മുടി വളരാനും ഏറെ നല്ലതാണ്. സവാളയിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്.

English summary

How To Treat Dandruff With Onion Juice

How To Treat Dandruff With Onion Juice, Read more to know about,
Story first published: Thursday, January 4, 2018, 16:09 [IST]