കഷണ്ടി, നര, മുടികൊഴിച്ചില്‍ മാറ്റും കടുകെണ്ണസൂത്രം

Posted By:
Subscribe to Boldsky

മുടി കൊഴിച്ചിലും കഷണ്ടിയും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. പണ്ട് പ്രായമായവരിലാണ് ഈ പ്രശ്‌നം ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ചെറുപ്പക്കാരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. കഷണ്ടി ചെറുപ്പക്കാരെയാകെ പ്രതിസന്ധിയിലാക്കുന്നു. ആത്മവിശ്വാസം ഇല്ലാതാക്കുന്നതിന് വരെ പല വിധത്തില്‍ ഇത് കാരണമാകുന്നു. പല വിധത്തിലുള്ള എണ്ണകള്‍ മാറി മാറിത്തേച്ചിട്ടും കഷണ്ടിക്കും മുടി കൊഴിച്ചിലിനും പരിഹാരം കാണാന്‍ സഹായിക്കാത്ത അനുഭവം നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാവാം.

എന്നാല്‍ മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും കരുത്തും ഉള്ളും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ് കടുകെണ്ണയില്‍ ചെയ്യാന്‍ കഴിയുന്നത്. കടുകെണ്ണ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാം. മുടിയുടെ അറ്റം പിളരുന്നത്, മുടി കൊഴിച്ചില്‍, കഷണ്ടി, താരന്‍ എന്നു വേണ്ട മുടിക്ക് വില്ലനാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കടുകെണ്ണ.

ദിവസവും ബദാം ഓയില്‍ മസ്സാജ് നിറം ഗ്യാരണ്ടി

കടുകെണ്ണ എങ്ങനെയെല്ലാം മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. കടുകെണ്ണ ഉപയോഗിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യം നല്‍കുന്ന രീതിയില്‍ ആയിരിക്കണം. എങ്ങനെയെല്ലാം ഇത് ഉപയോഗിച്ച് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

കടുകെണ്ണ തലയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

 എണ്ണ ചൂടാക്കുക

എണ്ണ ചൂടാക്കുക

ചെറിയ അളവില്‍ എണ്ണയെടുത്ത് ഒരു പാത്രത്തില്‍ എടുത്ത് ചൂടാക്കുക. ചൂടാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അമിതമായി എണ്ണ ചൂടാവാന്‍ പാടില്ല.

 മുടിയില്‍ തേക്കുമ്പോള്‍

മുടിയില്‍ തേക്കുമ്പോള്‍

ചൂടാക്കിയ എണ്ണ ഉടനേ തന്നെ മുടിയില്‍ തേച്ച് പിടിപ്പിക്കാന്‍ പാടുള്ളതല്ല. എണ്ണ ചൂടാക്കിയ ശേഷം അത് ചെറുതായി തണുത്ത ശേഷം മുടിയില്‍ തേക്കാന്‍ നോക്കിയാല്‍ മതി.

ഓരോ മുടിയിഴയും

ഓരോ മുടിയിഴയും

ഓരോ മുടിയിഴയും എടുത്ത് കട്ടകെട്ടാതെ ചീകി വൃത്തിയാക്കി ഒരോ മുടിയിഴയിലും തേച്ച് പിടിപ്പിക്കണം. മുടിയുടെ വേര് മുതല്‍ അറ്റം വരെ ഇത് തേച്ച് പിടിപ്പിക്കണം.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

നല്ലതു പോലെ തലയില്‍ മസ്സാജ് ചെയ്യണം. ഇത് തലക്ക് ചൂടു പിടിപ്പിക്കുകയും മുടിയിഴയിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടി വളരാനും മുടിയുടെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു.

രാത്രി മുഴുവന്‍

രാത്രി മുഴുവന്‍

നിങ്ങളുടെ മുടിയുടെ സ്വഭാവമനുസരിച്ച് വേണം എണ്ണ തേക്കുന്നതിന്. മുടി വരണ്ടതാണെങ്കില്‍ കടുകെണ്ണ കൊണ്ട് ചുരുങ്ങിയത് അരമണിക്കൂറെങ്കിലും മസ്സാജ് ചെയ്യണം. ഇത് രാത്രി മുഴുവന്‍ തലയില്‍ വെക്കണം. നല്ലൊരു കണ്ടീഷണറിന്റെ ഗുണം ചെയ്യുന്നു കടുകെണ്ണ.

വീര്യം കുറഞ്ഞ ഷാമ്പൂ

വീര്യം കുറഞ്ഞ ഷാമ്പൂ

വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് എല്ലാ വിധത്തിലും രാവിലെ എഴുന്നേറ്റ് തല വൃത്തിയാക്കണം. നല്ലതു പോലെ കഴുകിക്കളഞ്ഞതിനു ശേഷം സ്വാഭാവികമായ രീതിയില്‍ മുടി ഉണങ്ങാന്‍ അനുവദിക്കണം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കടുകെണ്ണ തലയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ഇത് ശ്രദ്ധിച്ചാല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ അത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി കഷണ്ടിയെന്ന പ്രശ്‌നത്തെയും പരിഹരിക്കുകയുള്ളൂ.

ദിവസവും ഉപയോഗിക്കരുത്

ദിവസവും ഉപയോഗിക്കരുത്

ദിവസവും ഒരു കാരണവശാലും കടുകെണ്ണ ഉപയോഗിക്കരുത്. ഇത് മുടി വളരാന്‍ സഹായിക്കുമെങ്കിലും തലയിലെ മോയ്‌സ്ചുറൈസറിനേയും എണ്ണമയത്തേയും ഇല്ലാതാക്കുന്നു. അതിലൂടെ മുടി വരണ്ടതാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉപയോഗിക്കുന്ന അളവ്

ഉപയോഗിക്കുന്ന അളവ്

എണ്ണ ഉപയോഗിക്കുമ്പോള്‍ ഉപയോഗിക്കുന്നതിന്റെ അളവ് ശ്രദ്ധിക്കണം. കാരണം ഉപയോഗിക്കുന്ന അളവില്‍ മാറ്റം വന്നാല്‍ അത് മുടിയുടെ ഘടനയെ തന്നെ വളരെ മോശമായി ബാധിക്കുന്നു.

തല കഴുകാതെ പോവരുത്

തല കഴുകാതെ പോവരുത്

ഒരു കാരണവശാലും തല കഴുകാതെ പുറത്ത് പോവരുത്. കാരണം എണ്ണമയമുള്ള തലയില്‍ പല വിധത്തില്‍ അഴുക്കും പൊടിയും പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

How to Use Mustard Oil to Get Healthier Hair

In this article we will be talking about how mustard oil is good for hair.It is an essential oil commonly used for various purposes.
Story first published: Wednesday, February 21, 2018, 16:30 [IST]