For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പട്ടുപോലുള്ള മുടിക്ക് വൈറ്റമിന്‍ ഇ

  By Lekhaka
  |

  മുടിയെ തിളക്കമുള്ളതും മിനുസമുള്ളതുമാക്കാന്‍ എന്തെല്ലാം ചെയ്തിട്ടുണ്ട് നിങ്ങള്‍? ബ്യൂട്ടി പാര്‍ലര്‍ ഇടക്കിടെ സന്ദര്‍ശിക്കുന്നയാളാണോ? അതോ കാണുന്ന എണ്ണയും ഷാമ്പൂ എല്ലാം പ്രയോഗിച്ചോ. കെമിക്കലും പരീക്ഷിച്ചവര്‍ ധാരാളമുണ്ടാകും. സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന സെറം ഉപയോഗിച്ചും മുടി മിനുസപ്പെടുത്താന്‍ നോക്കിയവര്‍ കുറവായിരിക്കില്ല. ഒരൊറ്റ പ്രധാനഘടകം മറ്റുള്ളവയുമായി ചേര്‍ന്ന് തീര്‍ത്തും ആശ്ചര്യജനകമായ ഫലം നല്‍കുന്നതെക്കുറിച്ച് വിശദമാക്കിത്തരാം. അങ്ങനെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തി, അതിന് തിളക്കവും മൃദുത്വവും ലഭിക്കും.

  വൈറ്റമിന്‍ ഇ ആണ് നേരത്തെ പരാമര്‍ശിച്ച പ്രധാനഘടകം. ഉപഘടകങ്ങളായി എത്തുന്നത് ബദാം ഓയിലും മീനെണ്ണയും തൈരും മയോണൈസും ഒലിവ് ഓയിലും വെളിച്ചെണ്ണയും അവോക്കാഡോ പഴവും ആപ്പിള്‍ സിഡര്‍ വിനിഗറുമാണ്. ഇവ അടങ്ങുന്ന മിശ്രിതത്തിന് കെമിക്കലിന്റെ ആവശ്യമില്ല. അങ്ങനെ തികച്ചും പ്രകൃതിദത്തവും വിപണിയില്‍ സുലഭവുമായ ഏഴ് മാര്‍ഗ്ഗങ്ങള്‍ നോക്കാം നിങ്ങളുടെ മുടിയിഴയെ പട്ടുപോലെ മൃദുലമാക്കാന്‍. വൈറ്റമിന്‍ ഇ എണ്ണ എവിടെ നിന്ന് ലഭിക്കും എന്ന് ആലോചിച്ച് തലപുകയ്‌ക്കേണ്ട. വിപണിയില്‍ ഇപ്പോള്‍ സുലഭമായ വൈറ്റമിന്‍ ഇ ഗുളികകള്‍ ഉണ്ട് ഇതിനായി. ഗുളികകള്‍ പൊട്ടിച്ച് അവയില്‍ നിന്നാണ് വൈറ്റമിന്‍ ഇ എണ്ണയെടുക്കാനുള്ള ഒരു മാര്‍ഗ്ഗം.

  ഇനി വൈറ്റമിന്‍ ഇയ്ക്ക് മുടിയിഴകളില്‍ എന്ത് മാറ്റമാണ് വരുത്താനാകുക എന്ന് ചിന്തിക്കുന്നവര്‍ക്ക് വിശദീകരണം നല്‍കാം. മുടിയിഴകളെ മൃദുവാക്കാന്‍ സാധിക്കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ പ്രകൃതിദത്ത മാര്‍ഗ്ഗമാണ് വൈറ്റമിന്‍ ഇ. മുടി സുന്ദരവും മൃദുലവുമാക്കാന്‍ മാത്രമല്ല വൈറ്റമിന്‍ ഇയ്ക്ക് സാധിക്കുക. മുടികൊഴിച്ചില്‍ തടയാനും ഈ ജീവകത്തിന് ശക്തിയുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനമായ ജീവകമാണ് ഇ. മറ്റ് പല ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി വൈറ്റമിന്‍ ഇയെ ആശ്രയിക്കുന്നവരുണ്ട്. വരണ്ട തലിയുള്ളവരും ശരീരത്തില്‍ മായാത്ത പാടുകളാല്‍ വിഷമിക്കുന്നവരുമെല്ലാം ഇതിനെല്ലാം പരിഹാരമായാണ് ഈ ജീവകത്തെ കാണുന്നത്. ശരീരത്തില്‍ കൊഴുപ്പിനെ അലിയിക്കാനുള്ള ശേഷിയുള്ളതും അകമേയും പുറമേയും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ജീവകങ്ങളില്‍ ഒന്നായി വൈറ്റമിന്‍ ഇയെ കാണുന്നു.

  വൈറ്റമിന്‍ ഇ ഒരു സപ്ലിമെന്റായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുന്നവരുണ്ടാകും. മുടി തിളക്കമുള്ളതും മിനുസമുള്ളതുമാക്കാന്‍ വൈറ്റമിന്‍ ഇ അകത്ത് സേവിക്കേണ്ടതില്ല. അതിന്റെ എണ്ണ മുടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മതി ഫലം ലഭിക്കാന്‍. വൈറ്റമിന്‍ ഇ ഓയില്‍ മാത്രം തലയില്‍ തേച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ ഇത് മറ്റ് ഘടകങ്ങള്‍ക്കൊപ്പം ചേര്‍ത്താല്‍ കൂടുതല്‍ മെച്ചമായ ഫലം ലഭിക്കുമെങ്കില്‍ അത് പരീക്ഷിക്കുന്നതില്‍ തെറ്റില്ല.

   ബദാം ഓയിലും വൈറ്റമിന്‍ ഇ ഓയിലും

  ബദാം ഓയിലും വൈറ്റമിന്‍ ഇ ഓയിലും

  വൈറ്റമിന്‍ ഇ ക്യാപ്‌സ്യൂള്‍ രണ്ടെണ്ണമെടുത്ത് അതില്‍ നിന്ന് എണ്ണ പുറത്തെടുക്കുക. അതിന് ശേഷം 2 ടീസ്പൂണ്‍ ബദാം ഓയിലും ഇതിലേക്ക് ചേര്‍ക്കുക. ഇങ്ങനെ ലഭിക്കുന്ന മിശ്രിതം മുടിനാരിഴകളില്‍ നല്ലവണ്ണം തേച്ചുപിടിപ്പിക്കണം. തുടര്‍ന്ന് കുറഞ്ഞത് 20-25 മിനുട്ടോളം അത് മുടിയില്‍ കിടന്ന് ഉണങ്ങണം. ഇളം ചൂടുവെള്ളത്തില്‍ ഇനി മുടി കഴുകാം. വീര്യം കുറഞ്ഞ ഷാമ്പൂ തലകഴുകാനായി ഉപയോഗിക്കാം. എല്ലായ്‌പോഴും ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ വീര്യം കുറഞ്ഞതോ ഹെര്‍ബല്‍ ആയതോ തെരഞ്ഞെടുക്കാവുന്നതാണ്.

  മീനെണ്ണയും വൈറ്റമിന്‍ ഇയും

  മീനെണ്ണയും വൈറ്റമിന്‍ ഇയും

  മീനെണ്ണയും വൈറ്റമിന്‍ ഇയും ക്യാപ്‌സ്യൂള്‍ രൂപേണ വിപണിയില്‍ സുലഭമാണ്. കാഴ്ചയില്‍ ഒരുപോലുള്ള ഗുളികകളാണ് ഇവ. രണ്ട് വൈറ്റമിന്‍ ഇ ഗുളികയും മീനെണ്ണ ഗുളികയും പൊട്ടിക്കുക. പൊട്ടിക്കുമ്പോള്‍ ലഭിക്കുന്ന രണ്ട് ഓയിലുകളും ചേര്‍ത്തിളക്കുക. ഇങ്ങനെ ലഭിച്ച മിശ്രിതം മുടിയിഴകളില്‍ പുരട്ടുക. ഏറെ നേരം തലയില്‍ തേച്ചുപിടിപ്പിക്കുന്നത് നല്ലതായതിനാല്‍ കഴുകും മുന്നെ ഒരു മണിക്കൂറോളം ഈ മിശ്രിതം തലയില്‍ പുരട്ടിവെക്കാം. അതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകിയാല്‍ മതി. മിനുസമുള്ളതും തിളക്കമേറിയതുമായ മുടി ആഗ്രഹിക്കുന്നവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ ചെയ്യുന്നത് നല്ലതാണ്.

  വൈറ്റമിന്‍ ഇ എണ്ണയും തൈരും

  വൈറ്റമിന്‍ ഇ എണ്ണയും തൈരും

  കണ്ടീഷനറിന്റെ ഫലം നല്‍കുന്ന ഒരു പ്രകൃതിദത്ത ഉത്പന്നമാണ് തൈര്. രണ്ടോ മൂന്നോ വൈറ്റമിന്‍ ഇ ഗുളികയില്‍ നിന്നെടുത്ത എണ്ണയും 2 ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം തലയില്‍ ആകമാനം മസാജ് ചെയ്ത് പിടിപ്പിക്കുക. ഇനി ഒരു ഷവര്‍ ക്യാപ് എടുത്ത് തല മൂടിവെക്കാം. ഒരു മണിക്കൂറോളം ഷവര്‍ ക്യാപ് ഇട്ടുനിന്നതിനാല്‍ മിശ്രിതം തലയില്‍ ഉണങ്ങിച്ചേര്‍ന്നിട്ടുണ്ടാകും. ഇനി ഇളം ചൂടുവെള്ളം ഉപയോഗിച്ച് തലകഴുകാം. നേരിയ ഷാമ്പൂ ഉപയോഗിച്ച് വേണം തലകഴുകാന്‍. ആഴ്ചയിലൊരിക്കല്‍ ഈ മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്.

  മയോണൈസിനൊപ്പം വൈറ്റമിന്‍ ഇ

  മയോണൈസിനൊപ്പം വൈറ്റമിന്‍ ഇ

  ഇന്ന് മിക്ക അടുക്കളയിലും സാന്നിധ്യമായി മാറിയിരിക്കുന്ന ഭക്ഷ്യ യോഗ്യമായ വസ്തുവാണ് മയോണൈസ് ഇത് 2-3 ടീസ്പൂണ്‍ ഒരു ബൗളില്‍ എടുക്കുക. ബൗളിലേക്ക് 2 വൈറ്റമിന്‍ ഇ ഗുളികകളില്‍ നിന്നെടുത്ത എണ്ണയും ചേര്‍ക്കുക. തുടര്‍ന്ന് രണ്ടും നല്ലവണ്ണം യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നല്ലവണ്ണം തേച്ചുപിടിപ്പിച്ച ശേഷം 40-45 മിനുട്ടോളം വെയ്ക്കുക. ഇളം ചൂടുവെള്ളത്തില്‍ നിശ്ചിതസമയത്തിന് ശേഷം ഷാമ്പൂവിന്റെ സഹായത്തോടെ കഴുകിക്കളയാം. രണ്ടാഴ്ചയില്‍ ഒരിക്കല്‍ എന്ന മുറയ്ക്ക് ഈ മിശ്രിതം തലയോട്ടില്‍ തേച്ചുപിടിപ്പിക്കുന്നത് നിങ്ങളുടെ മുടിയെ കൂടുതല്‍ സുന്ദരവും ആരോഗ്യമുള്ളതുമാക്കും.

  ഒലിവ്-വൈറ്റമിന്‍ ഇ ഓയില്‍ മിശ്രിതങ്ങള്‍

  ഒലിവ്-വൈറ്റമിന്‍ ഇ ഓയില്‍ മിശ്രിതങ്ങള്‍

  വിദേശരാജ്യങ്ങളിലെല്ലാം ഭക്ഷണത്തിന് പ്രധാനമായി ഉപയോഗിക്കുന്ന ഒലിവ് ഓയില്‍ ഇപ്പോള്‍ ഇന്ത്യന്‍ അടുക്കളകളിലും കണ്ടുവരുന്നുണ്ട്. പാചകം ചെയ്യാന്‍ മാത്രമല്ല ഒലിവ് ഓയിലിന്റെ ആവശ്യം. സൗന്ദര്യസംരക്ഷണത്തിനും ഇതിനെ പലപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലില്‍ രണ്ടോ മൂന്നോ വൈറ്റമിന്‍ ഇ ഗുളികകളില്‍ നിന്നുള്ള എണ്ണ സംയോജിപ്പിക്കാം. തലയില്‍ ആകമാനം ഈ മിശ്രിതം തേച്ചുപിടിക്കാം. അതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ്, നല്ലവണ്ണം തലയില്‍ പിടിച്ചെന്ന് ഉറപ്പായ ശേഷം കഴുകിക്കളയാം. ഷാമ്പൂവും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് വേണം കഴുകാന്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ മിശ്രിതം ഉപയോഗിച്ച് തലകഴുകുന്നത് ഗുണകരമാണ്.

  അവോക്കാഡോ ഫലവും വൈറ്റമിന്‍ ഇയും

  അവോക്കാഡോ ഫലവും വൈറ്റമിന്‍ ഇയും

  അവോക്കാഡോ അഥവാ വെണ്ണപ്പഴം വൈറ്റമിന്‍ ഇയുമായി ചേര്‍ത്ത് നല്ലൊരു മിശ്രിതം രൂപപ്പെടുത്തിയെടുക്കാം. അതിനായി പഴുത്ത ഒരു അവോക്കാഡോ 2-3 വൈറ്റമിന്‍ ഇ ഗുളികയില്‍ നിന്ന് ലഭിക്കുന്ന എണ്ണയുമായി യോജിപ്പിക്കുക. മുടിയുടെ അറ്റത്തും തലയോട്ടിയിലുമായി നല്ലവണ്ണം തേച്ചുപിടിപ്പിക്കണം. കഴിയുന്നിടത്തോളം നേരം ഇത് തലയില്‍ തേച്ചുപിടിപ്പിപ്പിക്കുക. അതായത് ഏകദേശം ഒരു മണിക്കൂറെങ്കിലും. ഒരു മണിക്കൂറാകുമ്പോഴേക്കും ഇത് നല്ലവണ്ണം മുടിനാരിഴകളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടാകും. അതിനാലാണ് മിശ്രിതങ്ങള്‍ തലയില്‍ തേച്ചുപിടിപ്പിക്കാന്‍ നിശ്ചിതസമയം കാണിക്കുന്നത്. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂവിന്റെ സഹായത്തോടെ ഇളം ചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയാം. മാസത്തിലൊരിക്കലെങ്കിലും ഈ മിശ്രിതം തലയില്‍ തേയ്ക്കുന്നതാണ് നല്ലത്.

  ആപ്പിള്‍ സിഡര്‍ വിനിഗറും വെളിച്ചെണ്ണയും പിന്നെ വൈറ്റമിന്‍ ഇ എണ്ണയും

  ആപ്പിള്‍ സിഡര്‍ വിനിഗറും വെളിച്ചെണ്ണയും പിന്നെ വൈറ്റമിന്‍ ഇ എണ്ണയും

  ചിലര്‍ക്കെങ്കിലും പരിചിതമായിരിക്കും ആപ്പിള്‍ സിഡര്‍ വിനിഗര്‍. ആപ്പിളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വിനിഗറാണിത്. ഇത് ദുര്‍മേദസ്സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് അകത്ത് സേവിക്കുന്നവരുമുണ്ട്. ഒരു ഇളം നിറമാണിതിന്. അകത്ത് സേവിക്കാന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ് ഈ വിനിഗര്‍. മൃദുലമായ മുടിക്ക് മൂന്ന് ഘടകങ്ങള്‍ ചേര്‍ന്ന മിശ്രിതമാണ് ഇവിടെ ഉപയോഗിക്കുന്നത്. താരന്‍ പോകാനും മറ്റും ഉപയോഗിക്കുന്ന ആപ്പിള്‍ വിനിഗറും മുടിക്ക് തിളക്കം നല്‍കാനായി പരമ്പരാഗതമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയുമാണ് ഇവിടെ വൈറ്റമിന്‍ ഇയ്‌ക്കൊപ്പം സംയോജിപ്പിക്കുന്നത്. അര ടീസ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനിഗറില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും വൈറ്റമിന്‍ ഇ ഗുളികയും ചേര്‍ക്കുക. ഇത് തയ്യാറായാല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം. 40-45 മിനുട്ടോളം ഇത് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ഏറെ നേരം പിടിച്ചുവെക്കേണ്ടതിനാല്‍ ഒരു ഷവര്‍ ക്യാപ്പിടാം. അതിന് ശേഷം മറ്റെല്ലാത്തിനേയും പോലെ ഇളം ചൂടുവെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാമ്പൂ തേച്ച് കഴുകിക്കളയാം. മാസത്തില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുന്നത് ഉത്തമമാകും.

  Read more about: haircare
  English summary

  How To Get Shiny And Smooth Hair With Vitamin E Oil

  How To Get Shiny And Smooth Hair With Vitamin E Oil
  Story first published: Tuesday, January 30, 2018, 15:15 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more