ഒറ്റരാത്രി കൊണ്ട് താരന്‍ കളയും ഉലുവ

Posted By:
Subscribe to Boldsky

കേശസംരക്ഷണത്തില്‍ എന്നും എപ്പോഴും വില്ലനായി നില്‍ക്കുന്ന ഒന്നാണ് താരന്‍. താരന് മൂലം കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. മുടിയുടെ ആരോഗ്യം നശിക്കുന്നതിനും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം കാരണമാകുന്നു താരന്‍. ഇന്നത്തെ കാലത്ത് താരനെ കളയാന്‍ പല വിധത്തിലുള്ള മരുന്നുകള്‍ ഉണ്ട്. പക്ഷേ ഇവയെല്ലാം പലപ്പോഴും മുടിയുടെ ഉള്ള ആരോഗ്യം പോലും കളഞ്ഞ് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കൂടി സമ്മാനിക്കുന്നു. അവസാനം താരന്‍ കളയാന്‍ കഷ്ടപ്പെട്ടിട്ട് പല വിധത്തില്‍ അത് മുടിയെക്കൂടി ദോഷമായി ബാധിക്കുന്ന ഒന്നായി മാറുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇനി താരനെ നമുക്ക് വീട്ടില്‍ തന്നെ ഇല്ലാതാക്കാം. താരന്‍ കളയാന്‍ മരന്നന്വേഷിക്കുമ്പോള്‍ അത് വളരെ ഫലപ്രദമായ നാടന്‍ മരുന്നാണെങ്കില്‍ മുകളില്‍ പറഞ്ഞ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. പലപ്പോഴും മുടിയുടെ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ പല കാര്യങ്ങളിലും നമ്മള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഒന്നാണ് പലപ്പോഴും താരനും പേനും എല്ലാം. പല വിധത്തില്‍ താരനെ പ്രതിരോധിക്കാന്‍ ഉലുവ ഉപയോഗിക്കാം. ഉലുവ മാത്രമല്ല ഉലുവയോടൊപ്പം പലതും ചേരുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ചുളിവെല്ലാം ഞൊടിയിട കൊണ്ട് മാറ്റി വയസ്സ് കുറക്കാം

ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉലുവയില്‍ ഉണ്ട്. എങ്ങനെയൊക്കെ ഏതൊക്കെ രീതിയില്‍ നമുക്ക് ഉലുവ ഉപയോഗിച്ച് താരനെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം എന്ന് നോക്കാം. പല കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ കൊണ്ടെന്തെല്ലാം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. താരന്‍ കളയാന്‍ എങ്ങനെയെല്ലാം ഉലുവ ഉപയോഗിക്കാം എന്ന് നോക്കാം.

 ഉലുവ കുതിര്‍ത്ത്

ഉലുവ കുതിര്‍ത്ത്

രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ എഴുന്നേറ്റ് നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ നല്ല കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. പിന്നീട് മുടി നല്ലതു പോലെ ഉണങ്ങാന്‍ അനുവദിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കാവുന്നതാണ്.

ഉലുവയും നാരങ്ങയും

ഉലുവയും നാരങ്ങയും

രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ മുകളില്‍ പറഞ്ഞതു പോലെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂവും ഉപയോഗിക്കണം. സ്വാഭാവിക രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി താരന്‍ പൂര്‍ണമായും പോവും.

ഉലുവയും തൈരും

ഉലുവയും തൈരും

അരക്കപ്പ് തൈരില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ മിക്‌സ് ചെയ്ത് രാത്രി മുഴുവന്‍ കുതിര്‍ക്കുന്നതിനായി ഇട്ട് വെക്കുക. രാവിലെ ഇത് രണ്ടും കൂടി നല്ലതു പോലെ അരച്ചെടുക്കാവുന്നതാണ്. പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാന്‍ ശ്രമിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കാം. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 ഉലുവയും വെളിച്ചെണ്ണയും

ഉലുവയും വെളിച്ചെണ്ണയും

രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. മുകളില്‍ പറഞ്ഞതു പോലെ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് വെക്കുക. രാവിലെ ഇത് അരച്ചെടുത്ത് അല്‍പം വെളിച്ചെണ്ണ കൂടി മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കണം. എന്നാല്‍ തന്നെ താരനെ പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാം.

ഉലുവയും നെല്ലിക്കയും

ഉലുവയും നെല്ലിക്കയും

കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ പൊടിച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടിച്ചത് നാല് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നാരങ്ങ നീരില്‍ നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കണം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ഉലുവയും ആര്യവേപ്പും

ഉലുവയും ആര്യവേപ്പും

ഉലുവ കുതിര്‍ത്ത് അരച്ച് അതോടൊപ്പം ആര്യവേപ്പും അരച്ച് ചേര്‍ക്കാം. ഇത് പേസ്റ്റ് രൂപത്തിലാക്കി അത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കൊണ്ട് തന്നെ താരനെയെല്ലാം പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാം. മാത്രമല്ല ഇത് താരനോടൊപ്പം പേനിനേയും ഇല്ലാതാക്കുന്നു. മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ട് തവണ ശീലമാക്കാം.

ഉലുവയും തേനും

ഉലുവയും തേനും

തേന്‍ തനിയേ തലയില്‍ തേച്ചാല്‍ അത് മുടി നരക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ തേനിനോടൊപ്പം ഉലുവ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ഉലുവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തേനും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം 15 മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉലുവയും പഴവും

ഉലുവയും പഴവും

ഉലുവ അരച്ച ശേഷം അതില്‍ നല്ലതു പോലെ പഴുത്ത പഴവും കൂടി മിക്‌സ് ചെയ്ത് അരക്കാവുന്നതാണ്. ഇത് പേസ്റ്റ് രൂപത്തില്‍ ആക്കി തലയില്‍ തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം മുടിക്ക് തിളക്കവും നല്‍കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് തേച്ച് പിടിപ്പിക്കാം. താരന്‍ പൂര്‍ണമായും മാറും.

ഉലുവയും ഓറഞ്ച് തൊലിയും

ഉലുവയും ഓറഞ്ച് തൊലിയും

ഓറഞ്ചിന്റെ തൊലി ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ്. എന്നാല്‍ ഉലുവ അരച്ചതും ഓറഞ്ച് തൊലി അരച്ചതും മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. താരനെ പൂര്‍ണമായും മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള തലയിലെ ചൊറിച്ചിലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ മിശ്രിതം.

ഉലുവയും ബേക്കിംഗ് സോഡയും

ഉലുവയും ബേക്കിംഗ് സോഡയും

ഉലുവ അരച്ച് അതില്‍ ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. അത് കഴിഞ്ഞ് തലയില്‍ അല്‍പം എണ്ണ തേച്ച് പിടിപ്പിക്കണം. എന്നിട്ട് ഒരു തവണ കൂടി കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും അകറ്റുകയും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

How to get rid of dandruff with fenugreek seeds

Dandruff is a common thing of the scalp. But we can use fenugreek seed for treating dandruff. These seeds are rich in many nutrients and minerals.
Story first published: Monday, February 5, 2018, 13:02 [IST]