For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരൻ അകറ്റാൻ വീട്ടുവൈദ്യം

By Lekhaka
|

മുടിയുടെ ആരോഗ്യകാര്യത്തില്‍ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലയിലെ താരന്‍. എന്നാല്‍ ഒന്നു ശ്രദ്ധിക്കുകയാണെങ്കില്‍ എത്ര കടുത്ത താരന്‍ ശല്യവും മാറ്റാന്‍ കഴിയുന്നതാണ്. എങ്കിലും താരന്‍ വരാനുളള കാരണങ്ങളാണ് നമ്മള്‍ ആദ്യം മനസിലാക്കേണ്ടത്.

how to cure dandruff permanently

കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം.

മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം 'പനി വരാതിരിക്കാനു'ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്.

 കാരണങ്ങൾ

കാരണങ്ങൾ

തലയോട് വരണ്ടുകിടക്കുക

പരിപൂര്‍ണ്ണമല്ലാത്ത് ഷാമ്പു ചെയ്യല്‍

ഫംഗസ്

കരപ്പന്‍

വരണ്ട ചര്‍മ്മം താരന്‍ വളരാനുളള സാഹചര്യം ഒരുക്കുന്നു

വരണ്ട ചര്‍മ്മം കാരണം ഉണ്ടാവുന്ന താരന്‍ സാധാരണയായി മിക്കവരിലും കണ്ടുവരുന്നുണ്ട്.

 എണ്ണ സംബന്ധമുണ്ടാവുന്ന താരന്‍

എണ്ണ സംബന്ധമുണ്ടാവുന്ന താരന്‍

താരന്‍ വര്‍ദ്ധിക്കാനുളള മറ്റൊരു ഹേതു എണ്ണ സംബന്ധമുണ്ടാവുന്ന പ്രശനങ്ങളാണ്. അനുചിതമായതും കൃത്യമല്ലാത്തതുമായ ഷാമ്പു ഉപയോഗം താരന്‍ ഉണ്ടാക്കാന്‍ കാരണമാവുന്നു. നിങ്ങളുടെ തലയോട്ടിയും മുടിയും ക്ലീന്‍ അല്ലാത്ത സാഹചര്യവും ചര്‍മ്മത്തില്‍ എണ്ണയുടെ അഭാവവും തലയില്‍ അഴുക്കും നാശം സംഭവിച്ച കോശങ്ങളും ഉണ്ടാക്കുന്നു ഇത് പലപ്പോഴം തലയില്‍ ചൊറിച്ചില്‍ ഉണ്ടാക്കും.

ഫംഗല്‍

ഫംഗല്‍

ഫംഗല്‍ ചര്‍മ്മത്തിലും തലയോട്ടിയിലുമാണ് പടരുന്നത്

സാധാരണയായി ഈ ഫംഗല്‍ ക്രമാതീതമായെ വളരാറുളളു. എന്നാല്‍ തലയോട്ടിയില്‍ ആവിശ്യത്തിലധികമുളള എണ്ണ ഈ ഫംഗസ് വളരാനുളള സാഹചര്യം ഒരുക്കികൊടുക്കുന്നു. ഈ ഫംഗസ് മെറ്റബോളിക്കിന്റെ ഉപോല്‍പന്നമായ ആസിഡ് ഉല്‍പാദിപ്പിക്കുന്നു. ഇത് ചര്‍മ്മകോശങ്ങളുടെ നാശത്തിന് ഇടയാക്കുന്നു. അതിലാല്‍ ഈ ഫംഗസ് തലയോട്ടിയില്‍ ആവിശ്യമില്ലാത്ത വെളുത്ത പാളികള്‍ ഉണ്ടാക്കുന്നു.

 രോഗങ്ങള്‍ കൊണ്ട് താരന്‍ ഉണ്ടാകുന്നു.

രോഗങ്ങള്‍ കൊണ്ട് താരന്‍ ഉണ്ടാകുന്നു.

ചിലരോഗങ്ങള്‍ കാരണം തലയോട്ടിയില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കിയേക്കാം. ഇത്തരം സാഹചര്യത്തില്‍ തലയിലെ ചര്‍മ്മകോശങ്ങള്‍ വരണ്ട് താരന്‍ ഉണ്ടാക്കുന്നു. തലയില്‍ കരപ്പന്‍ അല്ലങ്കില്‍ വരട്ടുചൊറി എന്നിവയും താരന് കാരണമാവാം.

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തലയിലെ താരന്‍. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങള്‍.

 എന്താണ് താരന്‍?

എന്താണ് താരന്‍?

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥയാണു താരന്‍. ത്വക്കില്‍ സ്ഥിതി ചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സെബം ഉല്പാദിപ്പിക്കപ്പെടുന്നതുമൂലം താരന്‍ ഉണ്ടാകുന്നു.

 എന്താണു താരനു കാരണം?

എന്താണു താരനു കാരണം?

താരനുപ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ് പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലുകള്‍ ആണ്. ഇവ സാധാരണയായി ശിരോചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവമുണ്ടാക്കാത്ത ഒന്നാണ്. പക്ഷേ ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാകുന്നു.

ചില വിറ്റാമിനുകളുടെ കുറവ്- പ്രത്യേകിച്ച് ബി കോംപ്ലെക്‌സസിന്റെ കുറവ് താരനുകാരണമായെന്നു വരാം.

ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലവും താരനുണ്ടാകും. കൂടാതെ മദ്യപാനികള്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, എയ്ഡ്‌സ് രോഗികള്‍ എന്നിവരില്‍ താരന്‍ കൂടുതലായി കാണപ്പെടുന്നു.

 താരനെ ചെറുക്കാന്‍ ചില ഹോം റമഡീസ്- ഉലുവ

താരനെ ചെറുക്കാന്‍ ചില ഹോം റമഡീസ്- ഉലുവ

താരനെ തുടച്ചു നീക്കാന്‍ ഉലുവ ഉത്തമ ഔഷധമാണ്. 2 ടീ സ്പൂണ്‍ ഉലുവ ഒരു രാത്രി മഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കുക , രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ പിരട്ടുക. ഉണങ്ങിയതിനുശേഷേമോ അരമണിക്കുര്‍ കഴിഞ്ഞോ കഴുകി കളയുക. താരന്‍ കളയാന്‍ മാത്രമല്ല് മുടി വളരാനും ഇത് സഹായിക്കും.

 നാരങ്ങ

നാരങ്ങ

നാരങ്ങ ധാരാളം പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. താരന്‍ കളയാനും നാരങ്ങ ഉത്തമ മാര്‍്ഗം തന്നെ

1 ടീ സ്പൂണ്‍ നാരങ്ങ നീര്‍ തലയില്‍ പൂരട്ടി മസാജ് ചെയ്യുക, ശേഷം കഴുകികളയുക താരന്‍ കളയാന്‍ ഉത്തമ മാര്‍ഗമാണിത് , ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യുക താരന്‍ മാറുന്നതാണ്.

 തൈര്

തൈര്

താരന്‍ കളയാന്‍ തൈര് സഹായിക്കുന്നു, തൈര് ഉപയോഗിച്ച് തലയോട്ടി നന്നായ് മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക, താരന്‍ മാറുന്നതാണ്, ഇത് ഒന്നുകൂടെ ഫലപ്രദമാവാന്‍ മൂന് ദിവസം പുറത്ത് വച്ച തൈര് ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക.

 മിക്‌സ് സി്ഡാര്‍ വിനാഗിര്‍

മിക്‌സ് സി്ഡാര്‍ വിനാഗിര്‍

മുടി കഴുകുന്നതിനു മുന്‍പ് മിക്‌സ് സി്ഡാര്‍ വിനാഗിര്‍ + വെളളം സമാസമം ചേര്‍ത്ത് തലയില്‍ പുരട്ടിയശേഷം കഴുകുക. താരന്‍ കളയാന്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗമാണിത്.

സ്ഥിരമായും ശരിയായ രീതിയിലും മുടി കഴുകുന്നതും തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതും താരനെ പിഴുതെറിയാന്‍ സഹായിക്കും

Read more about: dandruff hair care മുടി
English summary

how to cure dandruff permanently

Dandruff is a condition of the scalp that causes flakes of skin to appear. It is often accompanied by itching.The exact cause is unknown, but various factors increase the risk. It is not related to poor hygiene, but it may be more visible if a person does not wash or brush their hair often.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more