For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലോറിന്‍ വെള്ളത്തില്‍ മുടി കൊഴിയില്ല, ഇങ്ങനെ

ക്ലോറിന്‍ വെള്ളത്തില്‍ നിന്നും മുടി സംരക്ഷിയ്ക്കാം

|

നല്ല മുടി പല ഘടകങ്ങള്‍ കൊണ്ടും ലഭ്യമാകുന്ന ഒന്നാണ്. ഇതില്‍ പാരമ്പര്യം മുതല്‍ മുടി സംരക്ഷണം വരെയുള്ള ഒരു പിടി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

പണ്ടത്തെ കാലത്ത പോലെയല്ല, ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളില്‍ അകാല നര, മുടി കൊഴിയുക, വരണ്ട മുടി തുടങ്ങിയ പലതും പെടുന്നു. ഇതെല്ലാം മുടിയുടെ ആരോഗ്യത്ത ബാധിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.

മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് മുടിയില്‍ ഒഴിയ്ക്കുന്ന വെള്ളം. ശുദ്ധമായ വെള്ളമല്ല, പലയിടത്തും ലഭിയ്ക്കുന്നത്. പ്രത്യേകിച്ചും നഗരങ്ങളില്‍. ക്ലോറിന്‍ കലര്‍ന്ന വെള്ളം മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇത് മുടി കൊഴിയാനും മുടി നരയക്കാനും വരണ്ട മുടിയ്ക്കുമെല്ലാം കാരണമാകുന്നു.

പലരുടേയും മുടിയുടെ ആരോഗ്യം കളയുന്ന ഒന്നാണ് ക്ലോറിന്‍ വെള്ളത്തിലെ കുളി. പ്രത്യേകിച്ചും നഗരങ്ങളില്‍. മുടി കൊഴിച്ചിലിനു മാത്രമല്ല, മുടി നരയ്ക്കാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതു കാരണമാകാറുണ്ട്. ക്ലോറിന്റെ ഉപയോഗം പല തലത്തിലുള്ള ശിരോചര്‍മപ്രശ്‌നങ്ങള്‍ക്കും ഇതുവഴി ചിലപ്പോള്‍ ചര്‍മരോഗ്യത്തിനും വരെ കാരണമാകാറുണ്ട്.

എന്നാല്‍ ഇത്തരം വെള്ളം മാത്രമേ ലഭിയ്ക്കൂവെന്നാണെങ്കില്‍ മറ്റു വഴികളില്ല, മുടി കഴുകാതിരിയ്ക്കുക, അല്ലെങ്കില്‍ ക്ലോറിന്‍ കാരണം മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നോക്കുക എന്നിവയാണ് ആകെയുള്ള പ്രതിവിധി. ഇതില്‍ ആദ്യം പറഞ്ഞത്, അതായത് മുടി കഴുകാതിരിയ്ക്കുക എന്നത് നല്ലൊരു മാര്‍ഗമല്ല. കാരണം ഇതും മുടിയുടെ ആരോഗ്യത്തെ കേടാകുന്നു. രണ്ടാമതു പറഞ്ഞ വഴിയാണ് നോക്കേണ്ടത്. അതായത് ക്ലോറിന്‍ വെള്ളം മുടിയ്ക്കു ദോഷം വരുത്താതെ നോക്കാന്‍ സാധിയ്ക്കുന്ന ചില വഴികള്‍.

ക്ലോറിന്‍ ദോഷങ്ങള്‍ മുടിയെ ബാധിയ്ക്കാതെ തടയാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. ഇത്തരം ചില വഴികളെ കുറിച്ച് അറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുടിയുടെ ക്ലോറിന്‍ ദോഷങ്ങള്‍ തീര്‍ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്. 3 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അര ബക്കറ്റ് വെള്ളത്തില്‍ എന്ന കണക്കില്‍ ചേര്‍ത്തു മുടി കഴുകാം.1 ടേബിള്‍ സ്പൂണ്‍ വിനെഗര്‍ ഒരു കപ്പ് ഡിസ്റ്റില്‍ഡ് വെള്ളത്തില്‍ കലക്കുക. ഇതല്ലെങ്കില്‍ ഈ വെള്ളം ഒരു ബോട്ടിലിലാക്കുക. മുടിയില്‍ കഴുകി തോര്‍ത്തിയ ശേഷം ഈ മിശ്രിതം മുടിയില്‍ അടിയ്ക്കാം.

. 15 മിനിറ്റു കഴിഞ്ഞ് തുടയ്ക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് വെളിച്ചെണ്ണ, ഇത് മുടിയ്ക്കുണ്ടാകുന്ന നാശം തടയാന്‍ സഹായിക്കുന്നു. മുടിയില്‍ വെളിച്ചെണ്ണ പുരട്ടി അല്‍പം കഴിഞ്ഞു കഴുകാം. ഇത് മുടിയ്ക്ക് ക്ലോറിന്‍ വെള്ളമുണ്ടാക്കുന്ന ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

തൈരും മുട്ടയും

തൈരും മുട്ടയും

തൈരും മുട്ടയും മുടിയുടെ ദോഷം തീര്‍ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്. അര കപ്പ് തൈരില്‍ മുട്ട അടിച്ചു ചേര്‍ത്ത് മുടിയില്‍ പുരട്ടുക. പിന്നീട് മുടി ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ചു മുടി കഴുകാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ അരച്ചു തലയില്‍ തേയ്ക്കുന്നത്. കറ്റാര്‍വാഴ ജെല്‍ പോലുള്ളവ മുടിയില്‍ പുരട്ടുന്നത് ഒരു പരിധി വരെ ക്ലോറിന്‍ ദോഷങ്ങളില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുംമുടിയുടെ സംരക്ഷണത്തിനും മികച്ച ഒന്നാണിത്. ഇതിലെ പല ഘടകങ്ങളും മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കും. കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ക്ലോറിന്‍ വെള്ളദോഷം മുടിയെ ബാധിയ്ക്കാതിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. 1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തുക. മുടി കഴുകിയ ശേഷം ഈ വെളളം കൊണ്ടു കഴുകാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

വൈറ്റമിന്‍ ഇ, കരോട്ടിന്‍, ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ ആര്‍ഗന്‍ ഓയില്‍ മുടിയുടെ ഇലാസ്‌ററിസിറ്റി നില നിര്‍ത്താനും വെള്ളം മുടിയെ ദോഷകരമായി ബാധിയ്ക്കാതിരിയ്ക്കാനുമുള്ള ഒരു വഴിയാണ്. ഏതാനും തുള്ളി ആര്‍ഗന്‍ ഓയിലെടുത്ത് കുളിച്ച ശേഷം മുടിയില്‍ പുരട്ടുക. ഇത് മുടിയെ മൃദുവായി സൂക്ഷിയ്ക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയും മുടിയുടെ ദോഷം തീര്‍ക്കാന്‍ ഏറെ നല്ലതാണ്. ഉപയോഗിച്ച ടീ ബാഗ് ഒരു കപ്പു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. തല കുളിച്ച ശേഷം ചൂടാറിയ ഈ വെള്ളം അവസാനം തലയിലൊഴിച്ചു കഴുകുക. ഗ്രീന്‍ ടീയില്‍ പഥനോള്‍ അഥവാ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്‍കുന്നു.

വോഡ്ക

വോഡ്ക

ക്ലോറിന്‍ ദോഷങ്ങള്‍ മുടിയെ ബാധിയ്ക്കാതിരിയ്ക്കാനുള്ള ഒരു എളുപ്പ വഴിയാണ് വോഡ്ക. 50മില്ലി വോഡ്ക 500മില്ലി ഷാംപൂവില്‍ കലര്‍ത്തുക. ഈ ഷാംപൂ ഉപയോഗിച്ചു തല വൃത്തിയാക്കാം. വെള്ളത്തിന്റെയും ഷാംപൂവിന്റെയും ദോഷം മാറും.

മയോണൈസ്

മയോണൈസ്

മയോണൈസ് വെള്ളം മൂലം മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. മുടിയില്‍ മയോണൈസ് പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് മുടിയ്ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താന്‍ ഏതാണ്ട് ഒരു പരിധി വരെ സഹായിക്കും. മുടി കഴുകിയ ശേഷം അല്‍പം ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി മുടിയിലൊഴിയ്ക്കാം. മുടിയ്ക്കു തിളക്കം നല്‍കാന്‍ ഇതു സഹായിക്കും.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

നാരങ്ങാനീരും ഗ്ലിസറിനുമെല്ലാം മുടിയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ തീര്‍ക്കാന്‍ ഏറെ നല്ലതാണ്. ഗ്ലിസറിന്‍, ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നതും വെള്ളം കൊണ്ടു മുടിയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

തല കുളിയ്ക്കാനുള്ള വെള്ളം

തല കുളിയ്ക്കാനുള്ള വെള്ളം

തല കുളിയ്ക്കാനുള്ള വെള്ളം ഒരു ബക്കറ്റ് നിറയെ എടുത്ത് ഇതില്‍ അരകപ്പ് ചെറുനാരങ്ങാനീരു ചേര്‍ക്കുക. കുറേക്കഴിയുമ്പോള്‍ വെള്ളത്തിനടിയില്‍ വെള്ളത്തിലെ മാലിന്യങ്ങള്‍ അടിയും. മുകള്‍ഭാഗത്തു നിന്നും വെള്ളമെടുത്തു തലയിലൊഴിയ്ക്കാം മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ മാത്രമല്ലാ, ചെറുനാരങ്ങയിലെ വൈററമിന്‍ സി, ബി, ഫോസ്ഫറസ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. മുടി തിളങ്ങാനും താരന്‍ കളയാനും ചെറുനാരങ്ങാനീര് നല്ലതാണ്.

English summary

How To Avoid Chlorine Water Damage To Hair

How To Avoid Chlorine Water Damage To Hair, Read more to know about,
Story first published: Monday, August 20, 2018, 19:40 [IST]
X
Desktop Bottom Promotion