മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യമില്ലായ്മയും കൊണ്ട് കഷ്ടപ്പെടുന്നവര് ചില്ലറയല്ല. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് ശ്രദ്ധ കൊടുത്തില്ലെങ്കില് അതുണ്ടാക്കുന്ന പ്രശ്നങ്ങള് നമ്മുടെ ആത്മവിശ്വാസത്തെപോലും ഇല്ലാതാക്കുന്നു. എന്നാല് ഇനി ഇത്തരം പ്രശ്നങ്ങള്ക്കെല്ലാം പരിഹാരം കാണാനും മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്ദ്ധിപ്പിക്കാനും മുടി നല്ല കട്ടിയില് വളരുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികള് ഉണ്ട്. നിരവധി എണ്ണകളും മരുന്നുകളും നമ്മള് തേച്ച് പിടിപ്പിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആരോഗ്യത്തിനും മുടിയുടെ സൗന്ദര്യത്തിനും വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ്.
മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്ദ്ധിപ്പിക്കാനും മുടി കൊഴിഞ്ഞ് പോവാതെ നല്ല കട്ടിയില് വളരുന്നതിനും സഹായിക്കുന്ന ചില മാര്ഗ്ഗങ്ങള് നമുക്ക് ചുറ്റും ഉണ്ട്. സാധാരണ ഗതിയില് 50-100 മുടികള് കൊഴിയുന്നത് മുടി കൊഴിച്ചില് ആയി കണക്കാക്കേണ്ട ആവശ്യമില്ല. കാരണം സാധാരണ ഇത്രയും മുടികള് കൊഴിയും. എന്നാല് കൊഴിച്ചില് ഇതില് കൂടുതലാവുമ്പോഴാണ് പലപ്പോഴും മുടി കൊഴിച്ചില് ഗുരുതരമാണെന്ന് നമ്മള് പറയുന്നത്. മുടി കൊഴിച്ചില് രൂക്ഷമാവുകയും തലയില് കഷണ്ടി പോലെ കാണപ്പെടുകയും ചെയ്യുമ്പോള് അല്പം സൂക്ഷിക്കേണ്ടതാണ്.
അകാല നരക്ക് പരിഹാരം കാണാന് ഉരുളക്കിഴങ്ങ്
ഇത്തരത്തില് രൂക്ഷമായ മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനായാണ് പ്രകൃതിദത്ത മാര്ഗ്ഗങ്ങള് ശീലമാക്കേണ്ടത്. മുടിക്ക് സൗന്ദര്യവും ആരോഗ്യവും കരുത്തും ഉള്ളും എല്ലാം ഇതിലൂടെ ലഭിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരം മാര്ഗ്ഗങ്ങള് ഏതാണെന്ന് നോക്കാം. വീട്ടില് തന്നെ ചെയ്യാവുന്നതും മുടിയുടെ കരുത്ത് വര്ദ്ധിപ്പിക്കുന്ന കാര്യത്തില് ഗ്യാരണ്ടിയുമാണ് ഈ മാര്ഗ്ഗം എന്ന കാര്യത്തില് സംശയം വേണ്ട. എന്തൊക്കെയാണ് മുടി കൊഴിച്ചില് മാറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും ഉള്ളും നല്കാന് സഹായിക്കുന്ന ഒറ്റമൂലി എന്ന് നോക്കാം.
ആവണക്കെണ്ണ മുട്ട തേന് മിശ്രിതം
ഇവ മൂന്നുമാണ് മുടി കൊഴിച്ചില് മാറ്റി മുടിക്ക് ആരോഗ്യവും തിളക്കവും കരുത്തും നല്കാന് സഹായിക്കുന്ന മാര്ഗ്ഗം. ഇതിനായി എങ്ങനെയെല്ലാം മുടിക്ക് ഉപയോഗ പ്രദമായ രീതിയില് ഈ മിശ്രിതങ്ങള് ഉപയോഗിക്കാം എന്ന് നോക്കാം.
ഉപയോഗിക്കേണ്ട വിധം
രണ്ട് ടേബിള് സ്പൂണ് ആവണക്കെണ്ണ,ഒരു മുട്ട, ഒരു ടേബിള് സ്പൂണ് തേന് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്. ഒരു ബൗളില് ഇവയെല്ലാം എടുത്ത് നല്ലതു പോലെ മിക്സ് ചെയ്ത് തലയില് വേരു മുതല് തേച്ച് പിടിപ്പിക്കാം. 2-4 മണിക്കൂര് വരെ ഇത് തലയില് ഉണ്ടാവണം. അതിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില് രണ്ട് തവണ തുടര്ച്ചയായി ചെയ്യണം. ഇത് മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്ദ്ധിപ്പിക്കുന്നു.
ആവണക്കെണ്ണ
രോമവളര്ച്ച വര്ദ്ധിപ്പിക്കുന്നതിന് ഇത്രയും മികച്ച ഒരു മാര്ഗ്ഗം വേറെ ഇല്ലെന്ന് തന്നെ പറയാവുന്നതാണ്. ഇതിലുള്ള അമിനോ ആസിഡ് ചര്മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഫോളിക്കിളുകള്ക്ക് നല്ല ബലവും ആരോഗ്യവും നല്കുന്നു. ഇത് പി എച്ച് ലെവല് ഉയര്ത്തുകയും ചെയ്യുന്നു.
മുട്ടയുടെ മഞ്ഞ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില് ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ടയുടെ മഞ്ഞ. മുട്ടയുടെ മഞ്ഞയില് ഉള്ള വിറ്റാമിന് ഇ മുടി വളര്ച്ചക്ക് വളരെയധികം സഹായിക്കുന്നു. ഇത് മുടിക്ക് നിര്ജ്ജലീകരണം സംഭവിക്കാതെ മുടിയെ സംരക്ഷിക്കുന്നതിന് മുന്നിലാണ്.
തേന്
തേന് സൗന്ദര്യസംരക്ഷണത്തില് എന്നും മുന്നില് നില്ക്കുന്ന ഒന്നാണ് എന്ന കാര്യത്തില് സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്സിഡന്റുകള് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല മുടി വളര്ച്ചക്ക് സഹായിക്കുകയും എപ്പോഴും മോയ്സ്ചുറൈസറിന്റെ ഗുണം നല്കുകയും ചെയ്യുന്നു.
ഗുണങ്ങള് നിരവധി
മുടിക്ക് ഹെയര്മാസ്ക് പല വിധത്തിലുള്ള ഗുണങ്ങള് നല്കുന്നുണ്ട്. ആഴ്ചയില് രണ്ട് തവണ കൃത്യമായി പറഞ്ഞതു പോലെ ഉപയോഗിച്ചാല് അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്കുന്നതോടൊപ്പം ഇത് മുടിയെ കരുത്തുള്ളതാക്കിയും മാറ്റുന്നു. വെറും നാലാഴ്ച കൊണ്ട് നിങ്ങള്ക്ക് ഇത് മനസ്സിലാവും.
മുടിവളരാന്
മുടി വളരുക എന്നതിലുപരി ഉള്ള മുടിക്ക് നല്ല കട്ടിയും ആരോഗ്യവും നല്കാന് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു മുട്ടയും തേനും ആവണക്കെണ്ണയും.
താരനെ പരിഹരിക്കുന്നു
താരന് പരിഹാരം കാണാന് സഹായിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിലിനേയും ഇല്ലാതാക്കുന്നു.
മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതാണ് പലപ്പോഴും മുടി വളര്ച്ചക്കുള്ള പ്രധാന തടസ്സം. എന്നാല് മുടിക്കുള്ള ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സഹായിക്കുന്ന മാര്ഗ്ഗങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ആവണക്കെണ്ണയും തേനും ചേര്ന്ന മിശ്രിതം. അത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണാന് സഹായിക്കുന്നു.
മുടികൊഴിച്ചിലിന്
മുടി കൊഴിച്ചില് ആണ് ഏറ്റവും വെല്ലുവിളി ഉയര്ത്തുന്ന പ്രശ്നങ്ങളില് പ്രധാനപ്പെട്ടത്. എന്നാല് ഇനി മുടികൊഴിച്ചിലിനെ പറ്റി ആലോചിച്ച് ടെന്ഷനാവേണ്ട ആവശ്യമില്ല. കാരണം മുടി കൊഴിച്ചില് ഇല്ലാതാക്കാന് ഏറ്റവും പറ്റിയ പരിഹാരമാര്ഗ്ഗമാണ് ഇത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
വരണ്ട മുടിയ്ക്ക് 10 അത്ഭുത വീട്ടുചികിത്സകള്
മുട്ടോളം മുടിക്ക് മുട്ടയുടെ മഞ്ഞ ധാരാളം
തഴച്ചു വളരും മുടിയ്ക്കു വെളിച്ചെണ്ണ വിദ്യ
മുടി കൊഴിച്ചില് പെട്ടെന്ന് മാറ്റാന് പരിഹാരം ഇതാ
മുടിക്ക് നാറ്റമുണ്ടോ, മാറ്റാം പെട്ടെന്ന് തന്നെ
ഷാമ്പൂവില് രണ്ട് നുള്ള് ബേക്കിംഗ് സോഡ, അത്ഭുതം ഇത
മുടിയിലെ കറുപ്പ് സംരക്ഷിക്കും ഒറ്റമൂലി ഇതാ
ബേക്കിങ് സോഡ മുടിക്ക് തരുന്ന അത്ഭുതങ്ങൾ
ഏത് വെളുത്ത മുടിയും കറുപ്പിക്കും അടുക്കള വൈദ്യം
മുട്ടോളം മുടി ഉറപ്പ് നല്കും പച്ചമരുന്നുകള്
നരച്ച തലമുടി വില്ലനാണോ? നര മാറ്റാന് പത്ത് വഴികള് നോക്കൂ
താരൻ അകറ്റാൻ ഇഞ്ചി
3 ദിവസത്തില് നര മാറ്റും കാപ്പിപ്പൊടി വിദ്യ