For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരില്‍ കറിവേപ്പില, കഷണ്ടിക്ക് നല്ലൊരു ഒറ്റമൂലി

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ വില്ലനാവുന്ന ഒന്നാണ് കഷണ്ടിയും മുടി കൊഴിച്ചിലും. ഇതിന് രണ്ടിനും പരിഹാരം കാണാനും മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചിലും താരനും കഷണ്ടിയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില കേശസംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല.

മുടി കൊഴിച്ചിലും കഷണ്ടിയും ഇനി ഒരു പ്രശ്‌നമല്ലെന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതിനായി നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലിയുണ്ട്. നമ്മുടെ വീട്ടില്‍ സ്ഥിരമായി ഉള്ളതാണ് കറിവേപ്പില. മുടി വളര്‍ച്ചയ്ക്കും താരനെ പ്രതിരോധിയ്ക്കുന്നതിനും കറിവേപ്പില ഉത്തമമാണ്.

നിറം നല്‍കും അടുക്കളപ്പൊടിക്കൈകള്‍ ഈസിയാണ്‌നിറം നല്‍കും അടുക്കളപ്പൊടിക്കൈകള്‍ ഈസിയാണ്‌

എന്നാല്‍ ഇതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പിന്നെ ചികിത്സിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഇതിലൂടെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് കറിവേപ്പില മികച്ചതാണ്. മുടി കൊഴിച്ചിലും കഷണ്ടിയും ഇനി ഒരു പ്രശ്‌നമല്ലെന്ന കാര്യം ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. മുടി വളര്‍ച്ചക്കും കഷണ്ടിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ കറിവേപ്പില എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കറിവേപ്പില കൊണ്ട് എങ്ങനെയെല്ലാം നമുക്ക് മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

പാലും കറിവേപ്പിലയും

പാലും കറിവേപ്പിലയും

പാലും കറിവേപ്പിലയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാലും കറിവേപ്പിലയും മിക്സ് ചെയ്ത് അരച്ച് തേക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഭക്ഷണത്തില്‍ കൂടുതല്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നതും മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുന്നു. പാലും കറിവേപ്പിലയും അരച്ച് മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് ഏത് വിധത്തിലും ആരോഗ്യമുള്ള കരുത്തുള്ള മുടി വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. കഷണ്ടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കറിവേപ്പിലയും പാലും.

തൈരും കറിവേപ്പിലയും

തൈരും കറിവേപ്പിലയും

ഹെയര്‍മാസ്‌ക് പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കറിവേപ്പില പൊടിച്ച് തൈരുമായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ കഷണ്ടിയ്ക്ക് പ്രതിരോധം തീര്‍ക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കഷണ്ടിയെന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈരും കറിവേപ്പിലയും മിക്‌സ് ചെയ്ത് തേക്കുന്നത്.

നല്ലൊരു ഹെയര്‍ടോണിക്

നല്ലൊരു ഹെയര്‍ടോണിക്

മുടിയുടെ കരുത്തിനും തിളക്കത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് കറിവേപ്പില കൊണ്ടുള്ള നല്ലൊരു ഹെയര്‍ടോണിക്. വെളിച്ചെണ്ണ ചൂടാക്കി അതില്‍ കറിവേപ്പില ഇട്ട് കാച്ചുക. ഈ ഓയില്‍ തലയില്‍ നല്ല പോലെ മസ്സാജ് ചെയ്യുക. ഇതും മുടികൊഴിച്ചില്‍ തടയുകയും താരനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുകയും ചെയ്യും. ഇത് പലപ്പോഴും മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം കാണാവുന്നതാണ്. മുടി വളരുന്നതിനും മുടിക്ക് ഉള്ള് വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ ഹെയര്‍ടോണിക്.

അകാല നരയെ പ്രതിരോധിക്കാം

അകാല നരയെ പ്രതിരോധിക്കാം

അകാല നരയെ പ്രതിരോധിയ്ക്കാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കാം. ഇത് അകാല നരയെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കി മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി നരച്ച മുടിക്ക് കറുപ്പ് നിറം കൊണ്ട് തന്നെ നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. മുടിയുടെ നരയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അകാല നരയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ.

കറിവേപ്പില ചായ

കറിവേപ്പില ചായ

കറിവേപ്പില കൊണ്ട് ചായയും ഉണ്ടാക്കാം. വെള്ളത്തില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച് മധുരവും നാരങ്ങനീരും ചേര്‍ത്ത് കഴിക്കാം. ഇതും മുടി കൊഴിച്ചിലിനേയും താരനേയും തടയും. താരനെന്ന് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില ചായ. സ്ഥിരമായി ഇത് കഴിച്ചാല്‍ പ്രകടമായ മാറ്റം കാണാം. പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള പ്രതിസന്ധിയെ പരിഹരിക്കാന്‍ കറിവേപ്പില ചായ കഴിക്കാവുന്നതാണ്.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കറിവേപ്പില എണ്ണ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടിയുടെ കരുത്തിനും സഹായിക്കുന്നു കറിവേപ്പില എണ്ണ.

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് അല്‍പം കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് നല്ലതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും അലര്‍ജിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല വിധത്തില്‍ തലയോട്ടിയിലെ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അലര്‍ജിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈരും കറിവേപ്പിലയും അരച്ചത്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിയുടെ പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് കറിവേപ്പില ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കറിവേപ്പില.

English summary

Homemade curry leaves oil to grow long hair

In this article we explained home made curry leaves oil to grow long and thick hair, read on to know more about it.
X
Desktop Bottom Promotion