For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ പെട്ടെന്ന് മാറ്റാന്‍ പരിഹാരം ഇതാ

|

മുടി കൊഴിച്ചില്‍ നമ്മളെയെല്ലാം വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്പോള്‍ അത് പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ചില പോഷകങ്ങള്‍ ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനം സഹായിക്കുന്നു. മുടി കൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. പലപ്പോഴും രോഗങ്ങളുടെ മുന്നോടിയായി മുടി കൊഴിച്ചില്‍ ഉണ്ടാവാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളേയും നിങ്ങള്‍ ആശ്രയിക്കും. എന്നാല്‍ പലപ്പോഴും കാരണമറിയാതെ പരിഹാരം കാണുന്നത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം.

ചെറുപ്പത്തിലെ മുടി കൊഴിച്ചില്‍ പലരേയും ടെന്‍ഷനാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം തേടി ഉള്ള മുടി കൂടി പോവുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ പല വിധത്തില്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ഉള്ള മുടിയെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ചെറുപ്പത്തില്‍ മുടി കൊഴിയുമ്പോള്‍ അത് പ്രായമാകുന്നതോടു കൂടി മുടി മുഴുവന്‍ കൊഴിഞ്ഞ് പോവാന്‍ വരെ സാധ്യതയണ്ടാവുന്നു.
എന്നാല്‍ ഇനി ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ചെറുപ്പത്തില്‍ തന്നെയുള്ള മുടി കൊഴിച്ചില്‍ നമുക്ക് ഇല്ലാതാക്കാം. അതിനായി ഭക്ഷണ കാര്യത്തിലും എണ്ണ തേക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ മതി. എന്തൊക്കെയാണ് ഇത്തരത്തില്‍ പുരുഷന്‍മാരിലെ മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് മുടി കൊഴിച്ചിലിന് പല വിധത്തില്‍ പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ ഒരു പരിധി വരെ ഭക്ഷണത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. മുടി കൊഴിച്ചിലും കഷണ്ടിയും നരയും എല്ലാം ഭക്ഷണത്തിലൂടെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോ്കാം.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ശരീരത്തില്‍ വെച്ച് വൈറ്റമിന്‍ എ ആയി മാറുന്നു. ഇത് മുടിയുടെ അറ്റത്തേക്കുള്ള ഓക്സിജന്റെ ആഗിരണം സുഗമമാക്കുന്നു. ഇത് മുടി വളര്‍ച്ചക്കും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 തുവരപ്പരിപ്പ്

തുവരപ്പരിപ്പ്

തുവരപ്പരിപ്പ് ആരോഗ്യത്തിന് മാത്രമല്ല ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ്. ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പ്രധാനമാണ് ഇത്. ഇതും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മുടി കൊഴിച്ചിലെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നു. പെട്ടെന്ന് പരിഹാരം കാണുകയും ചെയ്യുന്നു.

കാപ്സിക്കം

കാപ്സിക്കം

കാപ്സിക്കവും ഇത്തരത്തില്‍ ഭക്ഷണശീലത്തിന്റെ ഭാഗമാക്കിയാല്‍ മുടി വളര്‍ച്ച ഉണ്ടാവും. തവിടടങ്ങിയ ധാന്യങ്ങളും നല്ലതാണ്. ഇത് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എല്ലാ വിധത്തിലും ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണം തന്നെയാണ് മികച്ചത്.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി നീര് ഉറങ്ങുന്നതിനു മുന്‍പ് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് രാവിലെ കഴുകിക്കളയാം. മുടി വളര്‍ച്ച ത്വരിത ഗതിയിലാക്കാന്‍ ഇത്രയും പറ്റിയ വഴി വേറെയില്ല. ഉള്ളി നീരും ഇത്തരത്തില്‍ മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

 ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ക്കും ഇത് മികച്ച് നില്‍ക്കുന്നതാണ്. പലപ്പോഴും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇലക്കറികള്‍ സഹായിക്കുന്നു.

 ഗ്രീന്‍പീസ്

ഗ്രീന്‍പീസ്

ഗ്രീന്‍പീസ് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു. എല്ലാ ജീവകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നത് ആരോഗ്യവും നല്‍കുന്നു. ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക ഇത് മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നു.

 മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

മത്തങ്ങ മാത്രമല്ല മത്തങ്ങയുടെ കുരുവും ഭക്ഷണമാ��്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. മത്സ്യവിഭവങ്ങളും നല്ലതാണ്.

 മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

മത്തങ്ങ മാത്രമല്ല മത്തങ്ങയുടെ കുരുവും ഭക്ഷണമാ��്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. മത്സ്യവിഭവങ്ങളും നല്ലതാണ്.

 മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മാനസികമായും ശാരീരികമായും പ്രശ്നങ്ങളുണ്ടാക്കുന്നത് മുടി കൊഴിച്ചിലിന് പരിഹാരം നല്‍കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

 റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. എന്നാല്‍ ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം കാണാനും ഉത്തമമാണ്.

കാരണങ്ങള്‍ പലത്

കാരണങ്ങള്‍ പലത്

മുടി കൊഴിച്ചിലിന് പല വിധത്തിലുള്ള കാരണങ്ങള്‍ ആണ് ഉള്ളത്. ഇത് പലപ്പോഴും പല വിധത്തില്‍ നി��്ങളുടെ ആരോഗ്യത്തിനും ഭീഷണിയായി മാറുന്നുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

 ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ മാറ്റങ്ങളാണ് പ്രധാനമായും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍, പ്രൊജസ്റ്റിറോണിന്റെ അളവ് എന്നിവയാണ് പ്രധാനമായും 30കളിലെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം.

ഗര്‍ഭധാരണവും പ്രസവവും

ഗര്‍ഭധാരണവും പ്രസവവും

ഗര്‍ഭധാരണ സമയത്ത് സ്ത്രീകളില്‍ സാധാരണ മുടി കൊഴിച്���ില്‍ ഉണ്ടാവില്ല. എന്നാല്‍ പ്രസവ ശേഷം ഉണ്ടാവുന്ന മുടി കൊഴിച്ചില്‍ വളരെ തീവ്രമായിരിക്കും. 90 ദിവസം വരെ ഈ മുടി കൊഴിച്ചില്‍ സ്ഥിരമായി നില്‍ക്കാന്‍ കാരണമാകും.

മരുന്നുകള്‍ കഴിക്കുന്നത്

മരുന്നുകള്‍ കഴിക്കുന്നത്

പ്രത്യേക തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നതാണ് മറ്റൊന്ന്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിലിലേക്ക് അത് പലപ്പോഴും നമ്മളെ നയിക്കുന്നു. മരുന്നുകള്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാക്കുന്നു. ഇത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകളില്‍ പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു വിഷയമായി മാറാറുണ്ട്. ഇത് സ്ത്രീകളിലെ ഈസ്ട്രജന്‍ ലെവല്‍ കുറക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്.

English summary

Home Remedies To Treat Hair Loss Fast

This article below will give you the top remedies that you can pick from. Check them out.
Story first published: Tuesday, April 17, 2018, 19:05 [IST]
X
Desktop Bottom Promotion