ചെറുപ്പത്തില്‍ മുടി നരയ്ക്കില്ല, ഈ വഴി

Posted By:
Subscribe to Boldsky

മുടി നര പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇന്നത്തെക്കാലത്ത് പല കാരണങ്ങള്‍ കാരണവും മുടി നരയ്ക്കാറുമുണ്ട്. സ്‌ട്രെസ് മുതല്‍ വെള്ളത്തിന്റെ പ്രശ്‌നം വരെ ഇതിനുള്ള കാരണങ്ങളാണ്.

അകാലനര ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിയ്ക്കുന്ന ഒന്നാണ്. ചെറുപ്പത്തില്‍ തന്നെ പ്രായമായെന്ന ചിന്ത നല്‍കുന്ന ഒന്ന്. ഇതിനെ പ്രതിരോധിയ്ക്കാന്‍ പലരും ഡൈ പോലുള്ള കൃത്രിമവഴികളുപയോഗിയ്ക്കുന്നു. എന്നാല്‍ ഇതെല്ലാം താല്‍ക്കാലി ഗുണം നല്‍കുമെങ്കിലും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും. പ്രത്യേകിച്ചും മുടിയ്ക്കു തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും.

മുടിനര ഒഴിവാക്കാന്‍ ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതിലൊന്നാണ് ചൂടിനെ പ്രതിരോധിയ്ക്കുകയെന്നത്. അമിതമായ വെയിലും ചൂടും മുടി പെട്ടെന്നു തന്നെ നരയ്ക്കുവാന്‍ കാരണമാകാറുണ്ട്. അമിതോഷ്ണം തലയോട്ടി എളുപ്പം വരളുന്നതിനും, കൂടുതല്‍ വിയര്‍ക്കുന്നതിനും ഇടയാക്കുന്നു. ഇവമൂലം രോമകൂപങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാവുകയും അവ ശോഷിക്കുകയും ചെയ്യുന്നു. അങ്ങനെ മുടിയുടെ നിറം മങ്ങാനും ക്രമേണ നരക്കാനും തുടങ്ങുന്നു. തൊപ്പിയോ, കുടയോ മറ്റോ ഉപയോഗിക്കുന്നത് വഴി വെയിലിനെ ചെറുക്കുക ആണ് ഒരു പ്രധാന പരിഹാരം. ചൂട് വെള്ളത്തിലുള്ള കുളി ഒഴിവാക്കാം.

അതുപോലെ തന്നെ" ഹെയര്‍ ഡ്രൈയറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ചൂടുകൊണ്ട് നേരത്തെ നഷ്ടപെടുത്തിയ മുടിയിഴകളുടെ ആരോഗ്യം തണുത്ത ഹെയര്‍ പാക്കുകള്‍ ഉപയോഗിക്കുന്നത് വഴി വീണ്ടെടുക്കാം.

മുടിയില്‍ രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിയ്ക്കുന്നതും കളറിംഗ് പോലുള്ള കാര്യങ്ങളുമെല്ലാം മുടി നര വരുത്തുന്ന ഘടകങ്ങളാണ്. മുടിയിലെ ഇത്തരം പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം കളയുക മാത്രമല്ല, മുടി പെട്ടെന്നു നരയ്ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.

കേശാരോഗ്യം ആഗ്രഹിക്കുന്ന ഏതൊരാളും തള്ളിക്കളയാന്‍ പാടില്ലാത്ത ഒന്നാണ് എണ്ണയുടെ ഉപയോഗം. കൌമാരകാര്‍കും ചെരുപ്പകാര്കും മുടിയില്‍ എണ്ണ തേക്കാനുള്ള മടി അകാല നരക്ക് വഴി തെളിക്കുന്നു. ആല്‍മണ്ട് ഓയിലോ ഒലിവ് ഓയിലോ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് രക്ത ചംക്രമണം വര്‍ദ്ധിപ്പികുകയും മുടിയിഴകള്‍ സമൃദ്ധമായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. വളരെ പണ്ടുമുതലേ ഉപയോഗിക്കുന്ന പ്രകൃതി ദത്ത മാര്‍ഗമാണ് തലയില്‍ എണ്ണ തേച്ചു കുളി. ഇത് ഒരു പരിധി വരെ അകാലനരയെ ചെറുക്കുകയും ചെയ്യുന്നു.

ഇത്തരം വഴികളല്ലാതെ മുടിയുടെ നര ഒഴിവാക്കുന്നതിനുള്ള ചില വഴികളെക്കുറിച്ചറിയൂ, നാട്ടുവഴികളും വീട്ടുവൈദ്യങ്ങളുമെല്ലാം പെടുന്നു. ചില പ്രത്യേക ജീവിതരീതികളും.

നെല്ലിക്ക, കറുത്ത ജാതിക്ക, വെളിച്ചെണ്ണ

നെല്ലിക്ക, കറുത്ത ജാതിക്ക, വെളിച്ചെണ്ണ

നെല്ലിക്ക അരച്ച് ആഴ്ചയില്‍ മൂന്ന് തവണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും, കനം വെക്കുന്നതിനും, താരന്‍ ഉണ്ടാകുന്നത് തടയുന്നതിനും ഉത്തമമാണ്.

നാലോ അഞ്ചോ നെല്ലിക്ക കുരു കളഞ്ഞു കുഴമ്പ് പരുവതിലാകി തലയില്‍ തേച്ചു പിടിപിച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക.

കറിവേപ്പില

കറിവേപ്പില

ഒരു ചെറിയ പത്രത്തില്‍ ¼ കപ്പ് എണ്ണയും ¼ കപ്പ്‌ കറിവേപ്പിലയും ചേര്‍ത്ത് തിളച്ചതിനു ശേഷം വാങ്ങി ചൂടാറാന്‍ മുറിയില്‍ വയ്കുക. ശേഷം തലയില്‍ തേച്ചു പിടിപിച്ച് 20 മിനിറ്റ് കഴിഞ്ഞു ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക

 ബദാം എണ്ണ

ബദാം എണ്ണ

നാല് ടേബിള്‍ സ്പൂണ്‍ ബദാം എണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്കാനീര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവയോട് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിച്ച ശേഷംശേഷം നാല്പത്തഞ്ചു മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയുക.

മൈലാഞ്ചി

മൈലാഞ്ചി

മൈലാഞ്ചി പ്രകൃതി ദത്തമായ ഒരു നിറം വര്‍ധക വസ്തുവാണ്. ആഴ്ചയിലൊരിക്കല്‍ മൈലാഞ്ചി ഉയോഗിച്ചു ഹെന്ന ചെയ്യുന്നത് നരയെ ചെറുക്കാന്‍ ഒരു നല്ല മാര്‍ഗമാണ്.

ഉലുവ

ഉലുവ

നരച്ച മുടി മാറ്റാനുള്ള മറ്റൊരു അടുക്കളയിലെ ചേരുവയാണ് ഉലുവ. ഉലുവ ഇട്ട വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഉലുവ തൈരില്‍ അരച്ചു തേയ്ക്കുന്നതും നല്ലതാണ്.

മോരില്‍ കറിവേപ്പില

മോരില്‍ കറിവേപ്പില

മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം വന്നു തുടങ്ങും.

സവാളയുടെ നീര്

സവാളയുടെ നീര്

സവാളയുടെ നീര് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. മുടി കറുക്കാനുള്ള നല്ലൊരു വഴിയാണിത്. മറ്റേത് മാര്‍ഗ്ഗത്തേക്കാള്‍ വേഗത്തില്‍ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കാനുള്ള വഴിയാണ് സവാള നീര്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും സവാള നീര് തേച്ച് പിടിപ്പിക്കാം.മുടി വളരാനും ഇത് ഏറെ നല്ലതാണ്.

തൈരും മയിലാഞ്ചിപ്പൊടിയും

തൈരും മയിലാഞ്ചിപ്പൊടിയും

തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യുക. ഇത് മുടിക്ക് കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല താരനെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചിയില്‍ അല്‍പം പാല്‍

ഇഞ്ചിയില്‍ അല്‍പം പാല്‍

ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും. അകാല നരയെന്ന പ്രശ്‌നവും ഡൈ ഉപയോഗിക്കുന്നവരുടെ പ്രശ്‌നവും ഇതിലൂടെ ഇല്ലാതാക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

തൊലി കളയാത്ത ഒരു ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന് ശേഷം ആ വെള്ളം തണുപ്പിച്ച് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക.

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങ നീര്

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങ നീര്

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കുക. ഇത് കൊണ്ട് മുടി നന്നായി മസാജ് ചെയ്യുക. ഒരു ഹെയര്‍ തെറാപ്പിയായി ഇതിനെ കാണാം.

ക്യാരറ്റ് ഓയില്‍

ക്യാരറ്റ് ഓയില്‍

ഒരു പ്രകൃതിദത്തമായ വഴിയാണ് ക്യാരറ്റ് ഓയില്‍. ഇതിലേക്ക് അല്‍പം എള്ളും ചേര്‍ക്കുക. ഇത് രണ്ടും ചേര്‍ത്ത മിശ്രിതം മുടിയില്‍ തേക്കുക. 15 മിനിട്ട് ചൂടുവെള്ളം കൊണ്ട് മുടി കഴുകിയതിനുശേഷം ഈ മിശ്രിതം തേച്ചാല്‍ മതി.

തേയില

തേയില

തേയിലയോ കാപ്പിപ്പൊടിയോ പതിനഞ്ചു മിനിറ്റ് നേരം വെള്ളത്തില്‍ തിളപ്പിക്കുക. തണുപ്പിച്ചതിനു ശേഷം അല്പം എണ്ണ ചേര്‍ത്ത് ഉപയോഗികാം. എന്നും ഈ ചേരുവ ഉപയോഗിച് മുടി കഴുകുന്നത് വളരെ ഗുണം ചെയുന്നതാണ്.

സമ്മര്‍ദം

സമ്മര്‍ദം

മാനസിക പിരിമുറുക്കം മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അമിത മാനസിക സമ്മര്‍ദം അകാലനര ക്ഷണിച്ചു വരുത്തുന്ന്നു. അകാലനരക്ക് ഒരു പ്രധാന കാരണം ചെറുപ്പക്കാരിലെ അധിക മാനസിക സമ്മര്‍ദം ആണ്. മാനസിക സമ്മര്‍ദം കുറക്കാനുള്ള വ്യായാമങ്ങള്‍, ധ്യാനം മുതലായവ മുടിയുടെ ആരോഗ്യം കാക്കുന്നതിനുള്ള ഒരു നല്ല ഉപായം കൂടി ആണ്. ധ്യാനം തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങള്‍ സമീകരിക്കുകയും ശരീരവും മനസും ശാന്തമാകുകയും ചെയ്യുന്നു. ഇത് അകാല നര തടയുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ ബി -12

വിറ്റാമിന്‍ ബി -12

തലമുടി നരക്കാതിരിക്കാനും നരച്ച മുടി കറുപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളില്‍ വിറ്റാമിന്‍ ബി -12 തലയോട്ടിയുടെ ആരോഗ്യം സംരക്ഷികുന്നതോടൊപ്പം മുടി നരക്കാതിരിക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ ബി- 12 നാല്‍ സമ്പുഷ്ടമായ ചീസ്, അവകാഡോ, ഓറഞ്ച്, പ്ലം, ക്രാന്‍ബറി മുതലായവ ധാരാളം കഴിക്കുക.

English summary

Home Remedies To Treat Grey Hair In Natural Ways

Home Remedies To Treat Grey Hair In Natural Ways, Read more to know about,
Story first published: Saturday, April 28, 2018, 13:15 [IST]