വരണ്ട മുടി മിനുസമാക്കും വിദ്യ,പരീക്ഷിയ്ക്കൂ

Posted By:
Subscribe to Boldsky

വരണ്ട മുടി മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും ബാധിയ്ക്കുന്ന ഒന്നാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ശിരോചര്‍മം വരണ്ടതാകുന്നതാണ് ഒരു കാരണം. വെള്ളം കുടിയ്ക്കുന്നതു കുറയുന്നതും മുടിയുടെ വരണ്ട സ്വഭാവത്തിന് കാരണമാകുന്നുണ്ട്.

തൈറോയ്ഡ് പോലുള്ള ചില രോഗങ്ങളും മുടി വരണ്ടതാകാന്‍ കാരണമാകാറുണ്ട്. ഇതിനു പുറമേ വെളളം മോശമാകുന്നതും മുടി വരണ്ടുപോകുന്നതിനും കാരണമാകാറുണ്ട്.

മുടി വരണ്ടാല്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഇതില്‍ പ്രധാനം താരന്‍, മുടി കൊഴിച്ചില്‍ എ്ന്നിവയെല്ലാമാണ്. ഇതുകൊണ്ടുതന്നെ മുടി വരണ്ടുപോകാതിരിയ്ക്കാന്‍ വഴികള്‍ നോക്കുന്നത് നല്ലതാണ്.

മുടിയുടെ വരണ്ട സ്വഭാവം മാറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ

വിനാഗിരി

വിനാഗിരി

ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ മുക്കിയ ടവല്‍ കൊണ്ടു കെട്ടിവയ്ക്കാം.

തേയിലവെള്ളം

തേയിലവെള്ളം

മുടിയില്‍ ഷാംപൂ ഉപയോഗിച്ചാല്‍ കണ്ടീഷണര്‍ തേയ്ക്കുക. ഇതിനു ശേഷം തേയിലവെള്ളം ഉപയോഗിച്ചു മുടി കഴുകുക.

തേനും ഹെയര്‍ ഓയിലും

തേനും ഹെയര്‍ ഓയിലും

തേനും ഹെയര്‍ ഓയിലും യോജിപ്പിച്ച് മുടിയില്‍ തേക്കാം. 20 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം.

മുട്ട

മുട്ട

മുട്ട നന്നായി ഉടച്ചെടുക്കുക. ഇതില്‍ തൈരും ചേര്‍ക്കുക. ഈ പേസ്റ്റ് തലയില്‍ പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

ബദാം ഓയില്‍, ഓലിവ് ഓയില്‍, ജൊജൊബോ ഓയില്‍, വെളിച്ചെണ്ണ

ബദാം ഓയില്‍, ഓലിവ് ഓയില്‍, ജൊജൊബോ ഓയില്‍, വെളിച്ചെണ്ണ

ബദാം ഓയില്‍, ഓലിവ് ഓയില്‍, ജൊജൊബോ ഓയില്‍, വെളിച്ചെണ്ണ എന്നിവ തുല്യ അളവില്‍ എടുത്ത് ചൂടാക്കുക. ചെറിയ ചൂടുമാത്രം മതി. ഇതുപയോഗിച്ച് തല നന്നായി മസാജ് ചെയ്യാം.30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം.

തേനും വെജിറ്റബിള്‍ ഓയിലും

തേനും വെജിറ്റബിള്‍ ഓയിലും

രണ്ട് സ്പൂണ്‍ തേനും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ തലയോട്ടിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

പഴമുടച്ച് മുടിയില്‍ പുരട്ടുന്നത്

പഴമുടച്ച് മുടിയില്‍ പുരട്ടുന്നത്

നല്ലപോലെ പഴുത്ത പഴമുടച്ച് മുടിയില്‍ പുരട്ടുന്നത് മുടിയുടെ വരണ്ട സ്വഭാവം മാറാനുള്ള നല്ലൊരു വഴിയാണ്.

നാരങ്ങയും ആപ്പിള്‍ ജ്യൂസും

നാരങ്ങയും ആപ്പിള്‍ ജ്യൂസും

നല്കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ ജ്യൂസ് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഷാംപൂവും, കണ്ടീഷനിങ്ങും കഴിഞ്ഞ ശേഷം ഇത് മുടിയില്‍ തേച്ച് ഒരു മിനുട്ടിന് ശേഷം കഴുകിക്കളയാം.

കഞ്ഞിവെള്ളവും തേനും

കഞ്ഞിവെള്ളവും തേനും

കഞ്ഞിവെള്ളവും തേനും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് തലയില്‍ പുരട്ടാം. 15 മിനിട്ട് കഴിഞ്ഞ് കഴുകാം.

English summary

Home Remedies To Treat Dry Hair At Home

Home Remedies To Treat Dry Hair At Home, read more to know about,
Story first published: Friday, March 30, 2018, 21:04 [IST]