For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ മാറ്റും വെന്ത തേങ്ങാപ്പാല്‍

|

സൗന്ദര്യസംരക്ഷണത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. മുടി സംരക്ഷണം പല അവസ്ഥയിലും വില്ലനായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലാണ് ഉള്ള മുടി കൂടി ഇല്ലാതാക്കുന്നത്. എന്നാല്‍ മുടി കൊഴിച്ചില്‍ എന്നന്നേക്കുമായി നിര്‍ത്തി ആരോഗ്യവും ഉറപ്പുമുള്ള മുടി നല്‍കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് പലപ്പോഴും ആരോഗ്യമുള്ള മുടി വരുന്നതിന് സഹായിക്കുന്നത്.

മാര്‍ഗ്ഗങ്ങള്‍ തേടാതെ മുടി കൊഴിച്ചിലിന് വേണ്ടി ആവലാതിപ്പെടുന്നവര്‍ക്ക് ഇനി നിസ്സാരമായി മുടി കൊഴിച്ചില്‍ ഇല്ലാതാക്കാം. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. വളരെ പതുക്കെ ആരംഭിക്കുന്ന മുടി കൊഴിച്ചില്‍ പിന്നീട് രൂക്ഷമായ അവസ്ഥയിലെത്തി കാര്യങ്ങളെല്ലാം തന്നെ അവതാളത്തിലാക്കുന്നു. പോഷകാഹാരക്കുറവും ഭക്ഷണത്തിലെ പ്രശ്‌നങ്ങളും വൃത്തിയില്ലായ്മയും എല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്നു.

ദിവസവും ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ദിവസവും ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

മുടി കൊഴിച്ചില്‍ തുടക്കത്തില്‍ പല വിധത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്ന പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അത് ഏതൊക്കെ വിധത്തില്‍ മുടിയുടെ ആരോഗ്യത്തിനും കൂടി സഹായിക്കുന്നു എന്ന് അറിഞ്ഞിരിക്കണം. തേങ്ങാപ്പാല്‍ മുടിയ്ക്ക് നല്‍കുന്ന ആരോഗ്യം എത്രയെന്ന് നമുക്ക് നിര്‍വ്വചിക്കാനാവില്ല. വെളിച്ചെണ്ണ നല്‍കുന്നതിനേക്കാള്‍ ആരോഗ്യമാണ് മുടിയ്ക്ക് തേങ്ങാപ്പാല്‍ നല്‍കുന്നത്. തേങ്ങാപ്പാല്‍ ഉപയോഗിച്ച് മുടി കഴുകിയാല്‍ മുടി കൊഴിച്ചില്‍ നില്‍ക്കും. തേങ്ങാപ്പാലെടുത്ത് ഇത് വേവിച്ച് അല്‍പം കഴിഞ്ഞ് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് എല്ലാ വിധത്തിലും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നു. പലപ്പോഴും ഇതിന്റെ ഒറ്റവാക്കാണ് കറ്റാര്‍ വാഴ. മുടി കൊഴിച്ചിലിന് സഹായിക്കുന്നു ഇത്. മുഖസൗന്ദര്യത്തിനു മാത്രമല്ല മുടി സൗന്ദര്യത്തിനും തേങ്ങാപ്പാല്‍ നല്‍കുന്ന ആരോഗ്യം വളരെ വലുതാണ്. കറ്റാര്‍വാഴയുടെ നീര് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് സ്ഥിരമായി ചെയ്താല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാവും.

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ് ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദിവസവും ഇത് ചെയ്യുക. കൊഴിഞ്ഞ് പോവുന്ന മുടിയിഴകള്‍ക്ക് പകരം നല്ല കറുത്ത മുടിയിഴകള്‍ ഉണ്ടാവുന്നു. ഓയില്‍ മസ്സാജ് ചെയ്യുന്നതും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ എണ്ണ ഏറ്റവും നല്ല ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇത് ആരോഗ്യമുള്ള മുടിക്കും സഹായിക്കുന്നു.

ആര്യവേപ്പില

ആര്യവേപ്പില

രോഗനിവാരണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. ഈ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. ആര്യവേപ്പില നല്ലൊരു ആയുര്‍വ്വേദ ഔഷധമാണ് നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരമാണ് ആര്യവേപ്പ്്. മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കാനും ആര്യവേപ്പ് ഫലപ്രദമാണ്. മുടി വളരുന്നതിനും തലയോട്ടിയിലെ ചൊറിച്ചിലും മറ്റ് അണുബാധ പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

 നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക മുടിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിന് ഏറ്റവും നല്ലതാണ്. അതുപോലെ തന്നെയാണ് മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്ന കാര്യത്തിലും നെല്ലിക്ക വഹിക്കുന്ന പങ്ക്. നെല്ലിക്ക ചെറുതായി അരിഞ്ഞ് പേസ്റ്റാക്കി തലയില്‍ തേയ്ക്കുക. ഇത് മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കും. മുടി കൊഴിച്ചില്‍ മാത്രമല്ല മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും വളര്‍ച്ചഎളുപ്പത്തിലാക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളിയും ഉള്ളിയും. ഉള്ളിയും വെളുത്തുള്ളിയും മുടി കൊഴിച്ചില്‍ പ്രതിരോധിയ്ക്കും എന്നു മാത്രമല്ല. ഉള്ളി നീര് തലയില്‍ പുരട്ടുന്നത് കൊഴിഞ്ഞു പോയ മുടിയ്ക്കു പകരം പുതിയവ മുളയ്ക്കാന്‍ കാരണമാകും. ഇത് എല്ലാ വിധത്തിലും കേശസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി താളിയുടേയും ചെമ്പരത്തിയുടേയും ഗുണം പ്രത്യേകം പറയേണ്ട ആവശ്യമില്ല. മുടിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നു. മുടി വളരുന്നതിനും മുടിയുടെ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ഇത്രയും ഗുണകരമായ ഒന്നില്ല എന്ന് തന്നെ പറയാവുന്നതാണ്. മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും ചെമ്പരത്തി ഏറ്റവും ഉത്തമമാണ്.

മുട്ട

മുട്ട

മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ ഏറ്റവും നല്ലതാണ് മുട്ട. മുട്ടയുടെ വെള്ള തലയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടിയുടെ മൃദുത്വം നിലനിര്‍ത്തും. മാത്രമല്ല മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കി മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മുട്ടസഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്.

 ഉലുവ

ഉലുവ

ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. മുടി കൊഴിച്ചില്‍ മാറ്റ് ആരോഗ്യമുള്ള മുടിക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കും. രണ്ടാഴ്ച ഉലുവ വെള്ളം ഉപയോഗിച്ച് മുടി കഴുകിയാല്‍ തന്നെ പ്രകടമായ മാറ്റം അനുഭവിച്ചറിയാം.

ഹെന്ന

ഹെന്ന

സ്‌റ്റൈലന്‍ മുടിക്ക് വേണ്ടി മാത്രമല്ല ഹെന്ന ചെയ്യുന്നത്. പല പ്രതിസന്ധികള്‍ക്കും പരിഹാരംകാണുന്നതിനും ഹെന്ന ഒരു മികച്ച മാര്‍ഗ്ഗമാണ്. ഹെന്ന ചെയ്യുന്നതും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും മുടിയുടെ വേരുകള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. നല്ല ആരോഗ്യമുള്ള മുടിവളര്‍ന്ന് വരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സൗന്ദര്യത്തിന് പല വിധത്തില്‍ വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹെന്ന.

മല്ലിയില

മല്ലിയില

മല്ലിയിലയും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ്. മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് മല്ലിയില അരച്ച് പേസ്റ്റാക്കി തലയോട്ടിയില്‍ തേട്ടു പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്താല്‍ അതിലൂടെ നമുക്ക് കേശസംരക്ഷണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും ഉത്തമമാണ്. ഇത് കഷണ്ടിയേയും ഇല്ലാതാക്കും. എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ഏത് വിധത്തിലും മുടി കൊഴിച്ചില്‍ തടഞ്ഞ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല കൂടുതല്‍ സൗന്ദര്യ ഗുണത്തിലും മുന്‍പിലാണ് ഗ്രീന്‍ ടീ. മുടി കൊഴിച്ചില്‍ തടയാന്‍ ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി തിളക്കമുള്ള മുടിയാക്കുന്നു. മുടി കൊഴിച്ചിലിനും ഇത് പരിഹാരം പെട്ടെന്ന് കാണുന്നു.

English summary

home remedies for hair fall and tips to control hair fall

home remedies for hair fall and tips to control hair fall read on to know more
Story first published: Tuesday, July 10, 2018, 13:24 [IST]
X
Desktop Bottom Promotion