1 മാസത്തില്‍ മുടി വളരാന്‍ ഈ പ്രത്യേക കാച്ചെണ്ണ

Posted By:
Subscribe to Boldsky

നല്ല മുടിയ്ക്കായി ഏറ്റവും ഗുണം ചെയ്യുന്നത് എണ്ണ തേച്ചുള്ള കുളിയാണെന്നു പഴമക്കാര്‍ പറയും. യാതൊരു കൃത്രിമ വഴികളുമില്ലാതിരുന്ന കാലത്തും നല്ല ഭംഗിയുള്ള മുടി നമ്മുടെ പഴയ തലമുറയ്ക്കുണ്ടായിരുന്നതിന്റെ കാര്യവും ഇതുതന്നെയാണ്.

മറ്റു കാര്യങ്ങളെപ്പോലെയല്ല, മുടി വളര്‍ച്ചയ്ക്ക് എല്ലായ്‌പ്പോഴും സഹായിക്കുന്ന പരമ്പരാഗത വഴികള്‍ തന്നെയാണ്. തികച്ചും ശുദ്ധവും പ്രകൃതിദത്തവുമായ ചില വഴികള്‍.

മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകമായ ഒന്നാണ് ഓയില്‍ മസാജ്. എണ്ണ പുരട്ടിയുള്ള മസാജ് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇത് ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുടിവേരുകള്‍ക്കു ബലം നല്‍കുകയും ചെയ്യും.

മുടി വളര്‍ച്ചയ്‌ക്കെന്നവകാശപ്പെട്ട് പലതരം എണ്ണകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ എല്ലാ അര്‍ത്ഥത്തിലും ശുദ്ധമെന്നു പറയാനാകില്ല. പലപ്പോഴും രാസവസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ടാകും. ഇതുകൊണ്ടുതന്നെ വീ്ട്ടില്‍ തയ്യാറാക്കുന്ന എണ്ണകളാണ് ഏറ്റവും നല്ലത്.

മുടി കൊഴിച്ചിലും താരനും മാറ്റുന്ന, മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം എണ്ണ നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. നല്ല മുടിയ്ക്ക് സഹായിക്കുന്ന പ്രത്യേക തരം കാച്ചെണ്ണയെന്നു വേണം, പറയാന്‍.

കറിവേപ്പില, ചെറിയുള്ളി

കറിവേപ്പില, ചെറിയുള്ളി

കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് വീട്ടി്ല്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഈ പ്രത്യേതതരം എണ്ണയ്ക്കു വേണ്ടത്.

ചെറിയുള്ളി

ചെറിയുള്ളി

എണ്ണയുടെ അളവനുസരിച്ചു വേണം, ചെറിയുള്ളിയും കറിവേപ്പിലയുമെടുക്കാന്‍. അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 ചെറിയുള്ളി, 4 തണ്ടു കറിവേപ്പില എന്നീ കണക്കിലെടുക്കാം.

ചെറിയുള്ളി, സവാള

ചെറിയുള്ളി, സവാള

ചെറിയുള്ളിയും സവാളയുമെല്ലാം മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ല ഘടകങ്ങളാണ്. ചെറിയുള്ളിയിലെ സള്‍ഫറാണ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്ന്. ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം മുടി വളര്‍ച്ചയ്ക്കും രക്തയോട്ടത്തിനുമെല്ലാം സഹായിക്കും. പ്രോട്ടീനും ചെറിയുള്ളിയിലുണ്ട്.

കറിവേപ്പില

കറിവേപ്പില

മുടി വളര്‍ച്ചയ്ക്ക കറിവേപ്പിലയും ഏറെ മികച്ച ഒന്നുതന്നെയാണ്. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു കറുത്ത നിറം നല്‍കാനും ഇത് ഏറെ സഹായകമാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുടിയ്ക്കു മൃദുത്വവും ഈര്‍പ്പവും നല്‍കാനുമെല്ലാം ഏറെ ഗുണകരമായ ഒന്നാണ് കറിവേപ്പില.

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയിലാണ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു ഘടകം. ഇതിലെ ഫാറ്റി ആസിഡുകളും മറ്റു ന്യൂട്രിയിന്റുകളും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

അരച്ചെടുക്കുക

അരച്ചെടുക്കുക

മുടി വളരാന്‍ സഹായിക്കുന്ന ഈ പ്രത്യേക എണ്ണ എങ്ങനെ കാച്ചാം എന്നു നോക്കൂ. ചെറിയുള്ളി തൊലി കളഞ്ഞ് എടുക്കുക. കറിവേപ്പിലയും എടുക്കുക. ആദ്യം ചെറിയുള്ളി മ്ിക്‌സിയിലിട്ട് അരയ്ക്കുക. ഇതു വാങ്ങി വച്ച ശേഷം കറിവേപ്പിലയും അരച്ചെടുക്കുക.

ഒരു ചീനച്ചട്ടി ചൂടാക്കി ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന ഉള്ളി മിശ്രിതം ആദ്യമിടുക. ഇത് അല്‍പനേരം ഇളക്കിയ ശേഷം കറിവേപ്പില അരച്ചതും ഇടുക. ഇത് കൂട്ടിയിളക്കി അല്‍പ നേരം നല്ലപോലെ ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിയ്ക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കുറഞ്ഞ ചൂടില്‍ വച്ചു വേണം, തിളപ്പിയ്ക്കാന്‍. ഇത് നല്ലപോലെ തിളച്ചു വരണം. നല്ലപോലെ ഈ മിശ്രിതം ഇളക്കിക്കൊണ്ടുമിരിയ്ക്കുക. കുറഞ്ഞ ചൂടില്‍ ഇതു ചൂടായാലേ കറിവേപ്പിന്റെയും ഉള്ളിയുടേയും ഗുണം ലഭിയ്ക്കൂ.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഇതിലെ ഉള്ളി, കറിവേപ്പില മിശ്രിതം ഏതാണ്ടു കറുപ്പു നിറമായി വെളിച്ചെണ്ണയും അല്‍പം ഇരുണ്ട നിറമായായലേ ഇത് വാങ്ങി വയ്ക്കാവും.

വാങ്ങി വച്ച ശേഷം

വാങ്ങി വച്ച ശേഷം

വാങ്ങി വച്ച ശേഷം ഇത് തണുക്കുമ്പോള്‍ അരിപ്പയില്‍ അരിച്ചെടുക്കാം. ഇത് വൃത്തിയുള്ള, വെള്ളമില്ലാത്ത കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം. ഏതാണ്ട് നല്ല കറുപ്പു നിറമായാലാണ് വെളിച്ചെണ്ണ പാകത്തിനായതെന്നു പറയാം.

ഈ വെളിച്ചെണ്ണ

ഈ വെളിച്ചെണ്ണ

ഈ വെളിച്ചെണ്ണ കുറേശെ വീതം ചെറുചൂടില്‍ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക. നല്ല മുടിയാണ് ഫലം.

മുടിയ്ക്കു കറുപ്പും

മുടിയ്ക്കു കറുപ്പും

മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു കറുപ്പും കരുത്തും നല്‍കാനുള്ള ഒരു പ്രത്യേക തരം എണ്ണയാണിത്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും തികച്ചും ഫലപ്രദാം.

English summary

Home Made Special Oil For Hair Growth

Home Made Special Oil For Hair Growth, read more to know about,
Story first published: Tuesday, March 6, 2018, 18:00 [IST]