For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴം കണ്ടീഷണര്‍,മുടിക്ക് നല്‍കും മാറ്റം അവിശ്വസനീയം

മുടിയുടെ വരള്‍ച്ച മാറ്റി മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു പഴം

|

മുടിയുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഓരോരുത്തര്‍ അനുഭവിക്കുന്നത്. മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരലും മുടി നരക്കുന്നതും ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും മുടിയുടെ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കുന്നു. പലരും മുടി ഷാമ്പൂ ഇട്ട് കഴുകുമ്പോള്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല ഷാമ്പൂവും കണ്ടീഷണറുകളും പല വിധത്തിലാണ് മുടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ ഇനി വീട്ടില്‍ തന്നെ പ്രകൃതിദത്തമായ രീതിയില്‍ നമുക്ക് കണ്ടീഷണര്‍ തയ്യാറാക്കാം. അതും പഴം കൊണ്ട് തന്നെ. മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പഴത്തിന്റെ കണ്ടീഷണര്‍ ഉപയോഗിക്കാം.

കാലിനെ വെളുപ്പിക്കും നാല് ദിവസത്തെ നാരങ്ങ വിദ്യകാലിനെ വെളുപ്പിക്കും നാല് ദിവസത്തെ നാരങ്ങ വിദ്യ

മുടിയുടെ വരള്‍ച്ച മാറ്റി മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു പഴം. മാലിന്യങ്ങളും മാനസിക സമ്മര്‍ദ്ദവും മറ്റ് കാര്യങ്ങളും കൊണ്ട് തന്നെ മുടി വളരെയധികം പ്രശ്‌നത്തിലേക്ക് എത്തിപ്പെടുന്നു. എന്നാല്‍ പഴം കണ്ടീഷണറിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. പഴം കണ്ടീഷണര്‍ ഉപയോഗിച്ച് മുടിക്ക് ഏതൊക്കെ തരത്തില്‍ പ്രയോജനം കാണാം എന്ന് നോക്കാം. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ പഴം കണ്ടീഷണര്‍ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

പഴം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതില്‍ തേങ്ങാപ്പാലും വെളിച്ചെണ്ണയും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും കേശസംരക്ഷണത്തിന് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ പഴം മുറിച്ച് ഇടുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കാം. ശേഷം വെളിച്ചെണ്ണ ചേര്‍ക്കാം. അല്‍പം കൂടി വെളിച്ചെണ്ണ ചേര്‍ത്ത് ഇത് ഒരു മിനിട്ട് മിക്‌സിയില്‍ അടിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് പേസ്റ്റ് രൂപത്തില്‍ ഒരു മിശ്രിതം ലഭിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

തലയില്‍ ഈ മിശ്രിതം നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ തലയില്‍ 10 മിനിട്ടെങ്കിലും മസ്സാജ് ചെയ്യേണ്ടതാണ്. ശേഷം തല ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെക്കണം. മുപ്പത് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഴം കൊണ്ടുള്ള കണ്ടീഷണര്‍ തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് മുടിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്തൊക്കെയാണ് പഴം കണ്ടീഷണര്‍ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

നല്ലതു പോലെ പഴുത്ത പഴം

നല്ലതു പോലെ പഴുത്ത പഴം

കണ്ടീഷണര്‍ ഉണ്ടാക്കുമ്പോള്‍ നല്ലതു പോലെ പഴുത്ത പഴം ഉപയോഗിക്കാന്‍ ശ്രമിക്കുക. മാത്രമല്ല പഴുപ്പ് അല്‍പം കൂടുതലായാലും അത് പ്രശ്‌നമല്ല. കാരണം നല്ലതു പോലെ പഴുത്ത പഴം ഉപയോഗിക്കുന്നത് മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

പേസ്റ്റ് പരുവത്തില്‍

പേസ്റ്റ് പരുവത്തില്‍

തയ്യാറാക്കിയ കണ്ടീഷണര്‍ നല്ലതു പോലെ പേസ്റ്റ് പരുവത്തില്‍ ആയിരിക്കണം. കാരണം അല്ലെങ്കില്‍ അത് മുടിയില്‍ ഒട്ടിപ്പിടിക്കുന്നതിനും കഷ്ണം കഷ്ണമായി ഇരിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ ആയിരിക്കണം പഴം അരച്ചെടുക്കേണ്ടത്.

 എണ്ണയോടൊപ്പം അല്‍പം വെള്ളം

എണ്ണയോടൊപ്പം അല്‍പം വെള്ളം

എണ്ണയോടൊപ്പം അല്‍പം വെള്ളം കൂടി ചേര്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ അത് മിക്‌സ് ചെയ്യുന്നതില്‍ പ്രശ്‌നം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്‍പം വെള്ളം കൂടി വെളിച്ചെണ്ണയോടൊപ്പം ചേര്‍ത്ത് അരക്കുമ്പോള്‍ അത് എല്ലാ വിധത്തിലും നല്ലതു പോലെ അരഞ്ഞ് കിട്ടാന്‍ സഹായിക്കുന്നു.

ദുര്‍ഗന്ധമെങ്കില്‍

ദുര്‍ഗന്ധമെങ്കില്‍

ചിലപ്പോള്‍ പഴവും വെളിച്ചെണ്ണയും എല്ലാം കൂടി ചേരുമ്പോള്‍ ഒരു മണം ഉണ്ടാവുന്നു. ഇത് മുടിക്കും പ്രശ്‌നമുള്ള ഗന്ധം ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കുന്നതിനായി അല്‍പം ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ റോസ് വാട്ടര്‍ ചേര്‍ക്കണം.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

മുടിക്ക് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു പഴം കണ്ടീഷണര്‍. ഇത് മുടിയുടെ ആരോഗ്യവും കറുപ്പു നിറവും സംരക്ഷിക്കുന്നു. ഇത് മുടിയുടെ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ കണ്ടീഷണര്‍. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിന് മാത്രമല്ല മുടിയിലെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു ഈ കണ്ടീഷണര്‍. ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും മുടിയുടെ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

English summary

Home made banana conditioner for dry hair

anana hair conditioner is good for hair and it is the best natural conditioner for all types of hair.
Story first published: Thursday, February 22, 2018, 15:45 [IST]
X
Desktop Bottom Promotion