നിങ്ങളുടെ മുടിയിഴകൾക്ക് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയാനുള്ളത്

Subscribe to Boldsky

മോശം തലമുടിയുള്ളത് മോശം ആരോഗ്യ അവസ്ഥയാണെന്ന് കണക്കാക്കിയിട്ടുണ്ടോ..?

അതല്ലെങ്കിൽ നിങ്ങളുടെ തലമുടിയ്ക്ക് എന്തെങ്കിലും ആരോഗ്യദോഷത്തെ പറ്റി പറയാനുണ്ടോ ? ചിലപ്പോൾ ഉണ്ടായിരിക്കും. ആരോഗ്യ വ്യവസ്ഥിതിയും ഔഷധ ശുശ്രൂഷയും ഒക്കെ നിങ്ങളുടെ ശരീരത്തെയും തലമുടിയെയും നല്ല രീതിയിൽ ബാധിക്കുന്നു.

hr

അതുകൊണ്ട് നിങ്ങളുടെ തലമുടിയേയും തലയോടിനെയും പൂർണ്ണമായും സംരക്ഷിക്കേണ്ട ചുമതല നിങ്ങൾക്കുണ്ട്. നിങ്ങളുടെ മുടിയുടെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ സത്യവും മിഥ്യയും വേർതിരിച്ച് കാണിക്കുന്ന ചിത്രങ്ങളടങ്ങിയ ഈ മാർഗ്ഗനിർദ്ദേശിയോടൊപ്പം മുന്നോട്ടുപോകുക .

താരൻ പടർന്ന് ഒരസുഖം അല്ല..! എന്നിട്ടും നിങ്ങൾക്കത് എങ്ങനെ വരുന്നു? ഡോക്ടർമാർക്ക് അത് നിശ്ചയമില്ല , പക്ഷേ ഒരു നിരൂപണം എന്തെന്നുവെച്ചാൽ അത് നിങ്ങളുടെയുള്ളിൽളിൽ ഫംഗസ് അധികമായ അളവിൽ വളരുന്നത് കൊണ്ടാണ് എന്നാണ്. എണ്ണമയമുള്ള ചർമവും, മനക്ലേശവും, ചൂടുള്ള കാലാവസ്ഥയും തണുപ്പുമൊക്കെ ഇവ വരുന്നതിന് സ്വീകാര്യമായ അപകടസാധ്യതകളാണ്. നമ്മെ അമ്പരിപ്പിക്കുന്നതും ഉപദ്രവിക്കുന്നതുമാണെങ്കിൽ കൂടി താരൻ വലിയ രീതിയിൽ ആരോഗ്യത്തിന് ഹാനികരമല്ല. .

hr

തലയിലെ താരനെ അകറ്റിനിർത്താനുള്ള നുറുങ്ങ് വിദ്യ

മുടിയിഴകളിൽ താരൻ കുന്നുകൂടുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്. അതിനാൽ ദിവസവും ഏതെങ്കിലുമൊരു ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുക . തലമുടിയിൽ അഞ്ചു മിനിറ്റ് ഷാംപൂ ഇട്ടശേഷം നന്നായി കഴുകി കളയുക. നിങ്ങൾക്ക് മികച്ച ഷാംപൂ ഏതെന്ന് കണ്ടുപിടിക്കാനായി പലതും മാറ്റിമാറ്റി ഉപയോഗിച്ച് നോക്കുക.. അതൊന്നും ഫലം കണ്ടില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടുക

സെബറോഹൈക് ഡെർമറ്റൈറ്റിസ്/മഞ്ഞനിറമുള്ള താരൻ

നിങ്ങളുടെ തലമുടികളിൽ നിന്നടർന്നുവീഴുന്ന താരൻ വഴുവഴുപ്പുള്ളതും മഞ്ഞനിറമുള്ളതും ആണെങ്കിൽ നിങ്ങൾക്ക് സെബറോഹൈക് ഡെർമറ്റൈറ്റിസ് എന്ന രോഗാവസ്ഥയാണ്. തലയോട്ടിയിലെയും മുഖത്തിലെയും ഗ്രന്ഥികൾ അസാധാരണമായ ചർമ്മ വ്യവസ്ഥിതി നിലനിർത്തുന്നു.

ഈ രോഗാവസ്ഥയിൽ,ഹോർമോണുകളും ഫംഗസുകളുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്ന സെബറോഹൈക് ഡെർമറ്റൈറ്റിസ് എന്ന ഈ രോഗത്തിന് നാഡീവ്യൂഹസമ്മന്തമായി പാർക്കിൻസൺ രോഗവുമായും എച്ച്.ഐ.വി യുമായും അതീവ സാന്നിധ്യമുണ്ട്. അതുകൊണ്ട് ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ചുകൊണ്ട് ഇവയെ അകറ്റി നിർത്താൻ ശ്രമിക്കാം.

hr

ഹെയർ ബ്രഷുകൾ എടുക്കുമ്പോൾ കൊഴിഞ്ഞ മുടിയുടെ കൂമ്പാരം

നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങളുടെ മുടിയിഴകൾ പൊഴിഞ്ഞ് പോയേക്കാം... അതിന് കൃത്യമായ അളവൊന്നുമില്ല., എന്നാൽ ചില വിദഗ്ധർ പറയുന്നത് ഓരോ ദിവസവും നമ്മളിൽ നൂറിൽ കൂടുതൽ തലമുടികൾ കൊഴിഞ്ഞു പോകാറുണ്ട് എന്നാണ്. എന്നാൽ ഇതിൽ വിഷമിക്കേണ്ട കാര്യമില്ല...

ഇതിനർത്ഥം നിങ്ങൾ കഷണ്ടി ആകാൻ പോകുന്നു എന്നുമല്ല.... നിങ്ങളുടെ 100,000 മുടിയിഴകളിൽ, ഏതാണ്ട് 90 ശതമാനത്തോളം രോമകൂപങ്ങൾ സമയാസമയം പുനർ ഉത്പാദിപ്പിക്കുന്നവയാണ്. ബാക്കിയുള്ള 10 ശതമാനം മാത്രമാണ് ഏതാണ്ട് സ്ഥിരമായവ. (ഇവയെ ടെലോജെൻ എന്ന് പറയുന്നു), ഇത്തരം മുടിയിഴകൾ രണ്ടുമൂന്ന് മാസം വരെ സ്ഥിരമായി നിലകൊള്ളുന്നു. അവപൊഴിഞ്ഞു പോയ ശേഷം പുത്തൻ മുടിയിഴകൾ വീണ്ടും വളർന്നു വരുന്നു

ടെലോജൺ എഫ്ലുവിയം

ടെലോജൺ എഫ്ലുവിയം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെ?

ശസ്ത്രക്രിയകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ, ചില മരുന്നുകൾ, മോശം ഭക്ഷണക്രമങ്ങൾ, കടുത്ത സമ്മർദ്ദം, തൈറോയ്ഡ് പ്രശ്നങ്ങൾ, ഇവയൊക്കെ നിങ്ങളുടെ തലമുടിയെ ഈ രോഗാവസ്ഥയിലേക്ക് എത്തിക്കാൻ കാരണമാകുന്നു.

ഇവയിൽ ചിലതിന്റെയൊക്കെ ഉപയോഗത്തിന് ശേഷം ഏകദേശം രണ്ടു മാസത്തിനുള്ളിൽ തന്നെ മുടി കൊഴിഞ്ഞുവീഴുകന്നത് കാണാനാവും - -- ടെലോജൺ എഫ്ലുവിയം എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗാവസ്ഥയിൽ ചിലപ്പോഴൊക്കെ വളരെ അധികമായ രീതിയിൽ മുടി കൊഴിഞ്ഞു പോകാറുണ്ട്. എങ്കിലും പുതിയ മുടിയിഴകൾ ഉടൻ തന്നെ കളിർത്തൂ വന്നുതുടങ്ങും

hr

അലോപ്പിയ ഏറേറ്റ

തലമുടിയിലെ കോശങ്ങളെ കടന്നാക്രമിക്കുന്ന ഈ അസുഖം

നിങ്ങളുടെ പ്രതിരോധക ശേഷി സ്വയം തിരിച്ചറിയാതെ തലയിലെ രോമ കോശങ്ങളെ ആക്രമിക്കുമ്പോൾ ഉണ്ടാകുന്നതാണ്. വളരെ പെട്ടെന്ന് തന്നെ കൂടുതലായ അളവിൽ മുടികൾ കൊഴിഞ്ഞുപോകുന്നു. ഈ അസുഖമുള്ള മിക്ക ആളുകൾക്കും ഒന്നോ രണ്ടോ കഷണ്ടി പാടുകൾ ഉണ്ടായിരിക്കും, എളുപ്പത്തിൽ ഒരു പ്രതിരോധ കുത്തിവെപ്പ് എടുത്തുകൊണ്ട് ഇവയെ പ്രതിരോധിക്കാം പക്ഷേ ചില സന്ദർഭങ്ങളിൽ ഇത് ഏൽക്കാതെ വരികയും ശരീരത്തിലെ മുടി മുഴുവൻ കൊഴിഞ്ഞു പോകാൻ ഇട വരികയും ചെയ്യുന്നു...

hr

അലോപ്പിയ ഏറേറ്റ എറെ ഹാനികരമായതോ പകരുന്നതോ ആയ ഒരസുഖമല്ല. ശരിയായ ചികിത്സ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ പുതിയ മുടി കിളിർത്ത് വരുകയും ചെയ്യും. പക്ഷേ ദൗർഭാഗ്യവശാൽ, ചില ആളുകളിൽ ആലോപ്പിയ ഏറേറ്റ ആവർത്തിച്ചു വരാറുണ്ട്. മനഃശാസ്ത്രപരമായി വളരെയധികം ആളുകളെ ഇത് തകർത്തുകളയുന്നു.

തലമുടി നഷ്ടപ്പെടുന്ന പുരുഷന്മാർ

തലമുടി നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം 90 ശതമാനവും പാരമ്പര്യമാണ്.

ജന്മനാ നമ്മിൽ അതിഷ്ഠിതമായ ലക്ഷണ ഗുണങ്ങൾ കൂടുതലായും നമ്മെ സ്വാധീനിക്കുന്നു. നിങ്ങളുടെ അച്ഛനോ അമ്മയ്ക്കോ അവരുടെ കുടുംബ പാരമ്പര്യത്തിൽ ഉള്ളവർക്കോ ഈ അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾക്കും അതുണ്ടാവാനുള്ള സാധ്യത കൂടുതലാണ് . അതുകൊണ്ട് നിങ്ങളുടെ മുത്തശ്ചനെ നോക്കുക..

hr

നിങ്ങളുടെ ഭാവിസൂചനകളെ പറ്റി അവർക്ക് പറഞ്ഞുതരാൻ കഴിയും. പുരുഷന്മാരിലെ കഷണ്ടി പലപ്പോഴും കണ്ടുതുടങ്ങുന്നത് നെറ്റിക്ക് ഇരുവശവുമായാണ്. പിന്നീട് തലയോട്ടിയുടെ ഉച്ചഭാഗത്ത് വരുന്നു., പിന്നീട് ഇതു രണ്ടും കൂട്ടി യോജിക്കുകയും തലയുടെ ഇരുവശങ്ങളിൽ മാത്രം മുടി അവശേഷിപ്പിക്കുകയും ചെയ്യുന്നു. പതിയെയുള്ള മുടികൊഴിച്ചിലിനായി നിങ്ങൾക്ക് വേണമെങ്കിൽ ചില മരുന്നുകൾ ഉപയോഗിക്കാം.

hr

സ്ത്രീകളിലെ കഷണ്ടി

പ്രായാധിക്യം മൂലമുള്ള മുടി കൊഴിച്ചിലും അതല്ലാതെയുള്ള മുടി കൊഴിച്ചിലും സ്ത്രീകളിൽ കണ്ടുവരുന്നു. പാരമ്പര്യമായ സ്ഥിതിഗതികളാലും അലസമായ മുടി സംരക്ഷണത്താലും സ്ത്രീകളിൽ ഇങ്ങനെയൊക്കെ സംഭവിക്കാം. പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളും അപൂർവ്വമായി കഷണ്ടിയാവാറുണ്ട്. എങ്കിലും പുരുഷന്മാരെയേക്കാളും വളരേ പതുക്കേയാണ് ഇത് സ്ത്രീകളിൽ സംഭവിക്കാറ്. ശരിക്കും ചിന്തിച്ചുകൊണ്ട് പറയുകയാണെങ്കിൽ നീളമേറിയ മുടിയിഴകളൊക്കെ കൂടുതലായി കൊഴിഞ്ഞു പോകാനായി തലവേരുകൾ അധികം ആയാസവും തീവ്രതയുമൊന്നും കൊടുക്കുന്നുല്ല......

ഷാംപൂ ചെയ്യുന്നത് കൊണ്ടും ഇങ്ങനെ മുടി പൊട്ടിപ്പോകാൻ സാധ്യതയില്ല.

മിനോക്സിഡിൽ 5% പ്രതിദിനം ഒരു പ്രാവശ്യം വച്ചു ഉപയോഗിച്ചാൽ മുടി വളർച്ചയ്ക്ക് സഹായിക്കും..അതുപോലെ മുടി കൊഴിഞ്ഞുപോകുന്നതു തടയാനുമാവും. സ്പീറോനോലാക്ടോൺ, ഫ്ലൂട്ടാമൈഡ് പോലുള്ള ഓറൽ മരുന്നുകളും സ്ത്രീകൾക്ക് ഉപയോഗിക്കാവുന്നതാണ്.

സൂര്യവെളിച്ചം നിങ്ങളുടെ തലമുടിയുടെ നശിപ്പിക്കുന്നത് തടഞ്ഞുനിർത്തുക

ശക്തിയേറിയ ഉച്ചവെയിലിന് നിങ്ങളുടെ തലമുടിയെ ലോലമാക്കാനും പെട്ടെന്ന് പൊട്ടിപോകുന്നവയാക്കി തീർക്കാനും കഴിയും. സ്വർണ തലമുടിയുള്ളവർക്കും ചെമ്പിച്ച തലമുടിയുള്ളവർക്കുമാണ് കൂടുതലായി ഇങ്ങനെ സംഭവിക്കുക. അതുപോലെ നിങ്ങൾക്ക് കട്ടികുറഞ്ഞ തലമുടിയുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ സൂര്യൻറെ വെയിലിനെ പേടിക്കണം .

സൺസ്ക്രീൻ കൊണ്ടുള്ള മുടി സംരക്ഷണ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നത് വഴി ഒരുപരിധിവരെ ഇതിൽനിന്ന് സംരക്ഷണം കണ്ടെത്താം. എങ്കിലും ഉച്ചവെയിലിൽ പുറത്തേക്കിറങ്ങുമ്പോൾ ഒരു തലമുടിചട്ട കൊണ്ടോ തൊപ്പി കൊണ്ടോ മുടിയെ മറച്ചു വയ്ക്കാം. പ്രത്യേകിച്ചും നിങ്ങളുടെ തലയോട് ദൃശ്യമാണെങ്കിൽ സൺ പ്രൊട്ടക്ടീവ് ഫാബ്രിക് കൊണ്ട് നിർമിച്ച അൾട്രാവയലറ്റ് തൊപ്പികൾ വാങ്ങി എപ്പോഴും കയ്യിൽ സൂക്ഷിക്കുക.

hr

പുറത്തുപോയി പ്രാതൽ കഴിക്കുന്ന സ്ത്രീകൾ

നല്ല മുടിയിഴകൾക്ക് അത്യാവശ്യ പോഷകങ്ങൾ ആവശ്യമാണ്.

ശരിയല്ലാത്ത ഒരു ഭക്ഷണക്രമം നിങ്ങളുടെ മുടികളെ മോശമായി ബാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? മിക്കവാറും എല്ലാ അവസ്ഥകളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. മുടിയിഴകൾ എപ്പോഴും ആരോഗ്യപൂർണ്ണമായരിക്കാനായി ആവശ്യത്തിന് ഇരുമ്പുസത്തകളും പ്രോട്ടീനുകളും അത്യാവശ്യമാണ്.

സന്തുലിതമായ ഒമേഗാ 3 ആസിഡിന്റെയും വിറ്റാമിൻ എ യുടെയും അളവ് തലമുമുടി കൊഴിഞ്ഞു പോകുതെ പ്രതിരോധിക്കുന്നു. കലോറികൾ വളരെ കുറഞ്ഞ അളവിലുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് വഴി പോഷകാംശത്തിന്റെ കുറവ് ശരീരത്തിൽ അനുഭവപ്പെടുന്നു. .ഇത് മുടിയുടെ വിളർച്ചയ്ക്കും മുരടിപ്പിനും കാരണമാകുന്നു.. അതുകൊണ്ട് പോഷകഗുണങ്ങൾ അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണ സാമഗ്രിയകൾ കഴിച്ചാൽ ഈയവസ്ഥയെ നല്ലരീതിയിൽ ഒഴിവാക്കി നിർത്താനാകും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Hair Care Tips

    Some conditions and symptoms affect your body as well as your hair. In other cases, you may just need to take better care of your hair or scalp. Try out these tips.
    Story first published: Monday, March 26, 2018, 13:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more