ഇനി താരനൊരു വില്ലനാവില്ല, പൂര്‍ണപരിഹാരം ഇതാ

Posted By:
Subscribe to Boldsky

താരന്‍ എന്നും എപ്പോഴും പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് വീണ്ടും പ്രശ്‌നമുണ്ടാക്കുന്നു. താരന് പരിഹാരം കാണുന്നതിന് പല വിധത്തില്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതെല്ലാം പലപ്പോഴും പല വിധത്തിലാണ് നമ്മുടെ മുടിയുടെ ആരോഗ്യത്തേയും തലയോടിന്റെ ആരോഗ്യത്തേയും പ്രശ്‌നത്തിലാക്കുന്നത്. കേശസംരക്ഷണത്തില്‍ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലയിലെ താരന്‍. എന്നാല്‍ ഒന്നു ശ്രദ്ധിക്കുകയാണെങ്കില്‍ എത്ര കടുത്ത താരന്‍ ശല്യവും മാറ്റാന്‍ കഴിയുന്നതാണ്.എങ്കിലും താരന്‍ വരാനുളള കാരണങ്ങളാണ് നമ്മള്‍ ആദ്യം മനസിലാക്കേണ്ടത്.

താരന്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നതാണ്. എന്നാല്‍ ഇതൊന്നും ഒരു കാരണവശാലും ഒഴിവാക്കരുത്. പലപ്പോഴും നമ്മുടെ അശ്രദ്ധ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും താരന്‍ വരാനുള്ള അവസരം നമ്മള്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു. പലപ്പോഴും നമ്മളെ അലട്ടുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനാണ് ശ്രമിക്കേണ്ടത്. എന്തുകൊണ്ടും നല്ല അവസ്ഥയില്‍ ആണെങ്കില്‍ മാത്രമേ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

താരനെ എന്നന്നേക്കുമായി ഉന്‍മൂലനം ചെയ്യുന്നതിനായി സഹായിക്കുന്ന ചില വഴികള്‍ ഉണ്ട്. അതിന് എന്തൊക്കെ ചെയ്യണം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ വിധത്തിലും ഇത് മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമായിട്ടുള്ള ഒന്നാണ്.

താരന്റെ കാരണങ്ങള്‍

താരന്റെ കാരണങ്ങള്‍

താരന്‍ വരുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും നമ്മളറിയാതെ തന്നെ നമ്മുടെ സൗന്ദര്യത്തിനും മുടിക്കും വില്ലനായി മാറുന്ന അവസ്ഥ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ എന്തൊക്കെയാണ് പ്രധാന കാരണങ്ങള്‍ എന്ന് നോക്കാം. ഇത് പല വിധത്തില്‍ നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. തലയില്‍ താരന്‍ വരാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്.

തലയോട്ടിയിലെ വരള്‍ച്ച

തലയോട്ടിയിലെ വരള്‍ച്ച

തലയോട്ടിയിലെ വരള്‍ച്ചയാണ് പലപ്പോഴും താരന്റെ പ്രധാന ഉറവിടം. അതിന് പരിഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തുകൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തലയോട്ടിയിലെ വരള്‍ച്ച ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്.

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം പലരും ഷാമ്പൂ ചെയ്ത് പൂര്‍ണമായും കഴുകിക്കളയാത്തത് പലപ്പോഴും താരന്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഇത് പല വിധത്തില്‍ തലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എല്ലാ വിധത്തിലും ഇത് മുടിക്കും ദോഷകരമായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

 ഫംഗസ്

ഫംഗസ്

തലയിലുണ്ടാവുന്ന ഫംഗസ് പലപ്പോഴും താരനുള്ള വഴികാട്ടിയാണ്. അതിനെയാണ് ആദ്യം എടുത്ത് കളയേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക്് പരിഹാരം കണ്ടാല്‍ മാത്രമേ നമുക്ക് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുകയുള്ളൂ. തലയോട്ടിയിലെ ചര്‍മ്മത്തിനെ ഫംഗസില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കണം.

കരപ്പന്‍

കരപ്പന്‍

കരപ്പന്‍ പലപ്പോഴും കുട്ടികളിലാണ് കൂടുതല്‍ കണ്ട് വരുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് തലയോട്ടിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കുട്ടികളില്‍ പലപ്പോഴും വൃത്തിയില്ലായ്മയാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ താരനെന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

വരണ്ട ചര്‍മ്മത്തിന്റെ സാഹചര്യം

വരണ്ട ചര്‍മ്മത്തിന്റെ സാഹചര്യം

വരണ്ട ചര്‍മ്മം താരന്‍ വളരാനുളള സാഹചര്യം ഒരുക്കുന്നു. വരണ്ട ചര്‍മ്മം കാരണം ഉണ്ടാവുന്ന താരന്‍ സാധാരണയായി മിക്കവരിലും കണ്ടുവരുന്നുണ്ട് മഞ്ഞ് കാലങ്ങളിലാണ് പ്രധാനമായും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ട് വരുന്നത്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ചര്‍മ്മത്തിലെ വരള്‍ച്ച പരമാവധി ഒഴിവാക്കി വിടുക.

എണ്ണ സംബന്ധമുണ്ടാവുന്ന താരന്‍

എണ്ണ സംബന്ധമുണ്ടാവുന്ന താരന്‍

താരന്‍ വര്‍ദ്ധിക്കാനുളള മറ്റൊരു കാരണം എണ്ണ സംബന്ധമുണ്ടാവുന്ന പ്രശനങ്ങളാണ്. അനുചിതമായതും കൃത്യമല്ലാത്തതുമായ ഷാമ്പു ഉപയോഗം താരന്‍ ഉണ്ടാക്കാന്‍ കാരണമാവുന്നു. നിങ്ങളുടെ തലയോട്ടിയും മുടിയും ക്ലീന്‍ അല്ലാത്ത സാഹചര്യവും ചര്‍മ്മത്തില്‍ എണ്ണയുടെ അഭാവവും തലയില്‍ അഴുക്കും നാശം സംഭവിച്ച കോശങ്ങളും ഉണ്ടാക്കുന്നു ഇത് പലപ്പോഴം തലയില്‍ ചൊറിച്ചില്‍ ഉണ്ടാക്കും.

ഫംഗസ് ബാധ

ഫംഗസ് ബാധ

ഫംഗസ് ബാധ മൂലവും പലപ്പോഴും താരന്‍ ഉണ്ടാവാം. സാധാരണയായി ഈ ഫംഗല്‍ ക്രമാതീതമായെ വളരാറുളളു. എന്നാല്‍ തലയോട്ടിയില്‍ ആവിശ്യത്തിലധികമുളള എണ്ണ ഈ ഫംഗസ് വളരാനുളള സാഹചര്യം ഒരുക്കികൊടുക്കുന്നു. ഈ ഫംഗസ് മെറ്റബോളിക്കിന്റെ ഉപോല്‍പന്നത്തെ ഉത്പാദിപ്പിക്കുന്നു. ഇത് ചര്‍മ്മകോശങ്ങളുടെ നാശത്തിന് ഇടയാക്കുന്നു. അതിലാല്‍ ഈ ഫംഗസ് തലയോട്ടിയില്‍ ആവശ്യമില്ലാത്ത വെളുത്ത പാളികള്‍ ഉണ്ടാക്കുന്നു. ഇതാണ് താരനായി മാറുന്നത്.

രോഗങ്ങള്‍

രോഗങ്ങള്‍

തലയോട്ടിയിലെ ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും രോഗങ്ങള്‍ ഉണ്ടാവാം. ഇതെല്ലാം പലപ്പോഴും താരന്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചിലരോഗങ്ങള്‍ കാരണം തലയോട്ടിയില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കിയേക്കാം. ഇത്തരം സാഹചര്യത്തില്‍ തലയിലെ ചര്‍മ്മകോശങ്ങള്‍ വരണ്ട് താരന്‍ ഉണ്ടാക്കുന്നു. തലയില്‍ കരപ്പന്‍ അല്ലങ്കില്‍ വരട്ടുചൊറി എന്നിവയും താരന് കാരണമാവാം.

താരന് പരിഹാരം കാണാന്‍

താരന് പരിഹാരം കാണാന്‍

താരന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇത് എല്ലാ വിധത്തിലും താരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

ഉലുവ

ഉലുവ

താരനെ തുടച്ചു നീക്കാന്‍ ഉലുവ ഉത്തമ ഔഷധമാണ്. 2 ടീ സ്പൂണ്‍ ഉലുവ ഒരു രാത്രി മഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കുക , രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ പിരട്ടുക. ഉണങ്ങിയതിനുശേഷേമോ അരമണിക്കുര്‍ കഴിഞ്ഞോ കഴുകി കളയുക. താരന്‍ കളയാന്‍ മാത്രമല്ല് മുടി വളരാനും ഇത് സഹായിക്കും.

 നാരങ്ങ

നാരങ്ങ

നാരങ്ങ ധാരാളം പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. താരന്‍ കളയാനും നാരങ്ങ ഉത്തമ മാര്‍ഗം തന്നെയാണ്. 1 ടീ സ്പൂണ്‍ നാരങ്ങ നീര്‍ തലയില്‍ പൂരട്ടി മസാജ് ചെയ്യുക, ശേഷം കഴുകികളയുക താരന്‍ കളയാന്‍ ഉത്തമ മാര്‍ഗമാണിത്, ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യുക താരന്‍ മാറുന്നതാണ്.

 തൈര്

തൈര്

താരന്‍ കളയാന്‍ തൈര് സഹായിക്കുന്നു, തൈര് ഉപയോഗിച്ച് തലയോട്ടി നന്നായ് മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക, താരന്‍ മാറുന്നതാണ്, ഇത് ഒന്നുകൂടെ ഫലപ്രദമാവാന്‍ മൂന് ദിവസം പുറത്ത് വച്ച തൈര് ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

മുടി കഴുകുന്നതിനു മുന്‍പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെളളം എന്നിവ സമാസമം ചേര്‍ത്ത് തലയില്‍ പുരട്ടിയശേഷം കഴുകുക. താരന്‍ കളയാന്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗമാണിത്. സ്ഥിരമായും ശരിയായ രീതിയിലും മുടി കഴുകുന്നതും തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതും താരനെ പിഴുതെറിയാന്‍ സഹായിക്കും. പെട്ടെന്ന് തന്നെ നമ്മളെ അലട്ടുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.

English summary

easy ways to cure dandruff permanently

Know the simple and easy home remedies for dandruff, read on.
Story first published: Tuesday, April 24, 2018, 17:39 [IST]