ഇതാണ് മുടികൊഴിയാനുള്ള ആ കാരണങ്ങള്‍

Posted By: Jibi Deen
Subscribe to Boldsky

ഇക്കാലത്തു 10 ൽ 7 സ്ത്രീകളുടെയും മുടിക്ക് പലവിധ പ്രശ്ങ്ങളുണ്ട്.ഇതിൽ മുടി പൊട്ടൽ,പിളരൽ എന്നിവ വളരെ സാധാരണയാണ്.

മലിനീകരണം, അനാരോഗ്യകരമായ ആഹാരം മുതലായ പല ഘടകങ്ങളും മുടിയിൽ തകരാറുണ്ടാക്കുകയും പ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്.

നിങ്ങളുടെ മുടി തകരാറിലാക്കുന്നതിനും അറ്റം പിളരുന്നതിനും കാരണമാകുന്ന ചില ശീലങ്ങൾ

ഇന്ന് ബോൾഡ്‌സ്‌കയിൽ നിങ്ങളുടെ മുടിയെ തകരാറിലാക്കുന്ന ചില ശീലങ്ങളെക്കുറിച്ചു പറയുന്നു.ഇവ സാധാരണയും എന്നാൽ മൊത്തത്തിൽ മുടിയുടെ ആരോഗ്യത്തെ നെഗറ്റീവ് ആയി ബാധിക്കുന്നതുമായ കാര്യങ്ങളാണ്.

ഈ ശീലങ്ങൾ അകറ്റിയത് ആരോഗ്യവും തിളങ്ങുന്നതുമായ മുടി നിങ്ങൾക്ക് സ്വന്തമാക്കാം.

ടൂളുകൾ

ടൂളുകൾ

ഇക്കാലത്തു ഭൂരിഭാഗം സ്ത്രീകളും കേളിംഗ് അയണും,സ്ട്രെയിറ്റനിംഗ്‌ എല്ലാം പതിവായി ചെയ്യുന്നു.ഇത് മുടിയുടെ അറ്റം പിളരാനും മുടിക്ക് കേടുപാടുണ്ടാകാനും കാരണമാകുന്നു.

മുടിയുടെ പിളർന്ന അറ്റം എടുത്തു മാറ്റുക

മുടിയുടെ പിളർന്ന അറ്റം എടുത്തു മാറ്റുക

പിളർന്ന അറ്റം എടുത്തു മാറ്റുന്നത് പലരും പതിവായി ചെയ്യുന്ന ഒരു കാര്യമാണ്.മുടിയുടെ അറ്റം പിളരുന്നത് മാറ്റാൻ ഇതാണ് എളുപ്പവഴിയായി പലരും കരുതുന്നത്.എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും മുടിക്ക് കേടുണ്ടാക്കുകയും ചെയ്യും.

മുടി കൂടുതലായി ചീകുന്നത്

മുടി കൂടുതലായി ചീകുന്നത്

മുടി ചീകേണ്ടത് ആവശ്യമാണ്.എന്നാൽ അമിതമായാൽ ഇത് ഒട്ടും നന്നല്ല.ഇത് മുടിയെ ദുര്ബലപ്പെടുത്തുകയും അറ്റം പിളരാൻ കാരണമാകുകയും ചെയ്യും.ദിവസവും 2 പ്രാവശ്യം ചീകുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.

രാസപദാർത്ഥങ്ങൾ അടങ്ങിയ വസ്തുക്കളുടെ ഉപയോഗം

രാസപദാർത്ഥങ്ങൾ അടങ്ങിയ വസ്തുക്കളുടെ ഉപയോഗം

സ്പ്രേ,ഹെയർ മൗസ് തുടങ്ങിയവായിലെ രാസവസ്തുക്കൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.ഇത് മുടി കൊഴിയാനും അറ്റം പിളരാനും ഇടയാക്കും.

എപ്പോഴും മുടി കെട്ടി വയ്ക്കുന്നത്

എപ്പോഴും മുടി കെട്ടി വയ്ക്കുന്നത്

മുടി കെട്ടിവയ്ക്കുന്നത് എല്ലാവരും ഇഷ്ട്ടപ്പെടുന്നു.എപ്പോഴും ഒരേ രീതിയിൽ കെട്ടി വയ്ക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.ഇത് മുടിയുടെ ഫോളിക്കുകളിൽ ദുര്ബലപ്പെടുത്തുകയും മുടിയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു.

പിന്നിലേക്ക് ചീകുന്നത്

പിന്നിലേക്ക് ചീകുന്നത്

മുടിയെ ചെറുതാക്കി മുടിയുടെ അളവ് കൂട്ടാനായി പലരും ഇത് ചെയ്യാറുണ്ട്.എന്നാൽ വിപരീത ദിശയിൽ ചീകുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.ഇത് മുടി പൊട്ടാനും അറ്റം പിളരാനും കാരണമാകും.

മുടി അമിതമായി കഴുകുന്നത്

മുടി അമിതമായി കഴുകുന്നത്

അമിതമായി മുടി കഴുകുന്നത് തലയോട്ടിലെ ജലാംശം കുറയ്ക്കുകയും മുടി മങ്ങിയതായി കാണാനും ഇടയാക്കും.ഇത് പ്രകൃതിദത്തമായ എണ്ണയുടെ അംശം കുറയ്ക്കുന്നു. അതിനാൽ ആഴചയിൽ രണ്ടു തവണ മുടി കഴുകുന്നതാണ് ഉത്തമം.

ഇറുകിയ ഹെയർ സ്റ്റയിലുകൾ

ഇറുകിയ ഹെയർ സ്റ്റയിലുകൾ

ഇറുകിയ തലക്കെട്ടുകൾ തലയോട്ടിക്ക് സമ്മർദ്ദം ഉണ്ടാക്കുകയും മുടി നശിപ്പിക്കുകയും ചെയ്യുന്നു.മുടിയുടെ സംരക്ഷകരായ വിദഗ്ദ്ധർ ഇറുകിയ കെട്ടുകൾ ഉപയോഗിക്കാറില്ല.ഇവ മുടി കൊഴിയാനും കേടുപാടിനും കാരണമാകും.

നനഞ്ഞ മുടി ചീകുന്നത്

നനഞ്ഞ മുടി ചീകുന്നത്

നനഞ്ഞ മുടി ചീകുന്നത് പലർക്കും ഉള്ള ശീലവും ഇത് മുടിക്ക് കേടുണ്ടാക്കുന്നതുമാണ്.നനഞ്ഞ മുടി സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ മുടിക്ക് നല്ല കേടുപാട് ഉണ്ടാക്കും.

ചൂട് വെള്ളത്തിൽ മുടി കഴുകുന്നത്

ചൂട് വെള്ളത്തിൽ മുടി കഴുകുന്നത്

മറ്റൊരു സാധാരണയായി കാണുന്ന ശീലമാണ് മുടി ചൂടുവെള്ളത്തിൽ കഴുകുന്നത്.ഇത് മുടിക്ക് കേടുണ്ടാക്കുകയും മുടിയുടെ അറ്റം പിളരാൻ കരണമാകുകയും ചെയ്യും.ചൂട് വെള്ളം പ്രകൃതിദത്തമായ ജലാംശവും എണ്ണമയവും നീക്കി മുടി വരണ്ടതും ജലാംശം ഇല്ലാത്തതുമാക്കും.ചൂട് വെള്ളം പതിവായി മുടിയിൽ ഉപയോഗിച്ചാൽ മുടി നശിക്കുകയും വരണ്ടതാകുകയും ചെയ്യും.

English summary

Common Habits That Damage Your Hair And Cause Split End

Common Habits That Damage Your Hair And Cause Split End, read more to know about,
Story first published: Thursday, February 8, 2018, 10:33 [IST]