For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര മറയും മുടിയ്ക്ക് പ്രത്യേക വെളിച്ചെണ്ണക്കൂട്ട്

അര മറയും മുടിയ്ക്ക് വെളിച്ചെണ്ണക്കൂട്ട്

|

നല്ല മുടി എന്നത് ഏതു സ്ത്രീകളുടേയും സ്വപ്‌നമായിരിയ്ക്കും. എന്നാല്‍ ഈ സ്വപ്‌നം എത്ര കണ്ട് യാഥാര്‍ത്ഥ്യമാകുമെന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കും.

മുടിയുടെ വളര്‍ച്ച മുടി സംരക്ഷണം, പാരമ്പര്യം, നല്ല പോഷണം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അനുസരിച്ചിരിയ്ക്കും. ഇവയെല്ലാം ഒത്തിണങ്ങിയാലാണ് നല്ല മുടി ലഭിയ്ക്കുക.

മുടിയുടെ വളര്‍ച്ചയ്ക്കു കൃത്രിമ വഴികള്‍ യാതൊരു കാരണവശാലും ഉപയോഗിയ്ക്കരുത്. കാരണം ഇവ ഗുണം ചെയ്യില്ലെന്നതു തന്നെ. മുടിയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും നല്ലത് തികച്ചും പ്രകൃതിദത്തമായ ഉല്‍പന്നങ്ങളാണ്.

മുടിയുടെ വളര്‍ച്ചയ്ക്ക് മുത്തശ്ശിമാരുടെ കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളിച്ചെണ്ണ.ലാം ഉപയോഗിയ്ക്കുന്നുണ്ട്. ഇത് മുടികൊഴച്ചിലിനുള്ള ഒരു നല്ല പ്രതിവിധി കൂടിയാണ്. വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ, കെ, അയേണ്‍ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണെന്നു വേണം പറയാന്‍. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നതു തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

ബാക്ടീരിയ, ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനും വെളിച്ചെണ്ണയ്ക്കു കഴിയും. ഇതെല്ലാം മുടികൊഴിച്ചിലില്‍ നിന്നും രക്ഷ നേടാനുള്ള വെളിച്ചെണ്ണയുടെ കഴിവുകള്‍ തന്നെയാണ്. വെളിച്ചെണ്ണ മുടി കൊഴിച്ചില്‍ തടയാന്‍ പല വിധത്തിലും ഉപയോഗിയ്ക്കാം. പല ചേരുവകളും ചേര്‍ത്ത്. ഇവയെല്ലാം തന്നെ നമുക്കു തന്നെ തയ്യാറാക്കാവുന്ന വഴികളാണെന്നതാണ് പ്രധാനം. യാതൊരു വിധത്തിലെ പാര്‍ശ്വഫലങ്ങളും നല്‍കാത്ത വഴികള്‍.

ഇത് പല തീരിയിലും മുടി വളരാന്‍ ഉപയോഗിയ്ക്കാം

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, തൈര്‌, തേന്‍

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, തൈര്‌, തേന്‍

വെളിച്ചെണ്ണ, ഒലീവ്‌ ഓയില്‍, തൈര്‌, തേന്‍ എന്നിവ ചേര്‍ത്തു ഹെയര്‍ പായ്‌ക്കുണ്ടാക്കാം. ഇത്‌ മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുടി വളരാന്‍ ഏറെ നല്ലതാണ്‌.

മുട്ട, വെളിച്ചെണ്ണ

മുട്ട, വെളിച്ചെണ്ണ

മുട്ട, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന പായ്‌ക്ക്‌ മുടിയ്‌ക്ക ആവശ്യമായ പ്രോട്ടീന്‍ നല്‍കും. മുടിവളര്‍ച്ചയ്‌ക്കു സഹായിക്കും. പ്രോട്ടീന്‍ മുടി വളരാന്‍ അത്യാവശ്യമാണ്.

ആര്യവേപ്പില, വെളിച്ചെണ്ണ

ആര്യവേപ്പില, വെളിച്ചെണ്ണ

ആര്യവേപ്പില, വെളിച്ചെണ്ണ ഒരുമിച്ചുപയോഗിയ്‌ക്കുന്നത്‌ താരനുള്ള നല്ലൊരു പ്രതിവിധിയാണ്‌. ഇത്‌ അരച്ച്‌ വെളിച്ചെണ്ണ ചേര്‍ത്തോ ആര്യവേപ്പിലയിട്ട വെളിച്ചെണ്ണ തിളപ്പിച്ചോ ഉപയോഗിയ്‌ക്കാം. മുടി വളരാനും ഇതു സഹായിക്കും.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും കലര്‍ത്തി മുടിവേരുകളില്‍ പുരട്ടുന്നത്‌ മുടികൊഴിച്ചില്‍ കുറയ്‌ക്കും. ഇത്‌ ശിരോചര്‍മത്തില്‍ പുരട്ടി പതുക്കെ ചീപ്പു കൊണ്ടു ചീകാം. മുടിത്തുമ്പിന്റെ അറ്റം വരെ തേച്ചു പിടിപ്പിയ്‌ക്കാം. മുടിത്തുമ്പു പിളരാതിരിയ്‌ക്കാനും ഇത്‌ ഏറെ ഗുണകരം.

ഒലീവ് ഓയില്‍, വെളിച്ചെണ്ണ

ഒലീവ് ഓയില്‍, വെളിച്ചെണ്ണ

ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് നല്ലപോലെ മസാജ് ചെയ്തു അല്‍പം കഴിയുമ്പോള്‍ വീര്യും കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകാം.

വെളിച്ചെണ്ണയില്‍ കറിവേപ്പില, കറ്റാര്‍വാഴ,

വെളിച്ചെണ്ണയില്‍ കറിവേപ്പില, കറ്റാര്‍വാഴ,

വെളിച്ചെണ്ണയില്‍ കറിവേപ്പില, കറ്റാര്‍വാഴ, ചെമ്പരത്തിപ്പൂവ്, ചെറിയുള്ളി എന്നിവയിട്ടു തിളപ്പിച്ച വെളിച്ചെണ്ണ ഉപയോഗിയ്ക്കാം.

വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയും മിക്‌സ് ചെയ്ത് എണ്ണ കാച്ചാം. ഇത് ദിവസവും തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഇത് മികച്ചതാണ്.

മയിലാഞ്ചിയില

മയിലാഞ്ചിയില

വെളിച്ചെണ്ണയില്‍ നെല്ലിക്ക അരിഞ്ഞത്, മയിലാഞ്ചിയില എന്നിവയിട്ടു തിളപ്പിയ്ക്കുക. ഈ വെളിച്ചെണ്ണ മുടിയില്‍ പുരട്ടാന്‍ ഉപയോഗിയ്ക്കാം. മുടി വളരാന്‍ ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ തലയില്‍ തേച്ച് കിടക്കുക. എന്നിട്ട് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. അതും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മാര്‍ഗ്ഗമാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ മുടിസംരക്ഷണത്തിനും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ കൊണ്ട് എണ്ണ കാച്ചിത്തേയ്ക്കുന്നത് മുടിയ്ക്ക് കരുത്തും തിളക്കവും നല്‍കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പാത്രത്തിലെടുത്ത് ചൂടുള്ള വെള്ളത്തില്‍ വച്ചു ചൂടാക്കുക, മുടി ഇളംചൂടുള്ള വെള്ളം കൊണ്ടു കഴുകുക. ശേഷം ഈ വെളിച്ചെണ്ണ ശിരോചര്‍മത്തില്‍ തുടങ്ങി മുടിത്തുമ്പു വരെ തേച്ചു മസാജ് ചെയ്യണം. 1 മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ കൊണ്ടു കഴുകിക്കളയാം.

English summary

Coconut Oil Remedy For Better Hair Growth

coconut oil benefits for hair growht.
X
Desktop Bottom Promotion