മുടി വളര്‍ത്തുമെന്ന് ഉറപ്പുള്ള എണ്ണ

Posted By: Jibi Deen
Subscribe to Boldsky

വളരെക്കാലം മുൻപ് തന്നെ ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ തലമുടി സംബദ്ധമായ പ്രശ്നങ്ങൾ അകറ്റാനും സൗന്ദര്യം നിലനിർത്താനും പ്രകൃതിദത്തമായ എണ്ണകൾ ഉപയോഗിച്ചിരുന്നു. വെളിച്ചെണ്ണ,ഒലിവെണ്ണ,ബദാം എണ്ണ തുടങ്ങിയ പ്രകൃതിദത്തമായ എണ്ണകൾ മുടിക്കാവശ്യമായ പോഷകങ്ങളും വിറ്റാമിനുകളുടെയും കലവറയാണ്. ഇന്ന് താരൻ,വരൾച്ച തുടങ്ങി ഒട്ടനവധി മുടി സംബന്ധിയായ പ്രശ്‌നങ്ങൾ സാധാരണയായി കാണുന്നു.

തലയിലെ ചൊറിച്ചിലിന് പരിഹാരം കാണാം

വിപണിയിൽ ധാരാളം മുടി സംരക്ഷണ വസ്തുക്കൾ ലഭ്യമാണെങ്കിലും പ്രകൃതിദത്തമായ എണ്ണയുടെ ഫലം നൽകുന്ന വളരെ കുറച്ചു ഉത്പന്നങ്ങളേ ഉള്ളൂ. എല്ലാ എണ്ണകളും പല പ്രശ്നങ്ങൾക്കും പലതരം മുടിക്കും അനുയോജ്യമല്ല. മുടിയുടെ ആ പ്രത്യേക പ്രശ്‌നത്തിന് അതിനു യോജിച്ച എണ്ണ തന്നെ വേണം. ഇന്ന് ബോൾഡ്സ്കയിൽ വ്യത്യസ്ത തരം മുടിക്ക് അനുയോജ്യമായ പ്രകൃതി ദത്ത എണ്ണകളെക്കുറിച്ചു പരാമർശിക്കുന്നു. നിങ്ങളുടെ മുടിക്ക് യോജിച്ച എണ്ണ തെരഞ്ഞെടുത്തുകഴിഞ്ഞാൽ മുടിയുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാകും. ചുവടെ വായിച്ചു നോക്കുക.

വരണ്ട മുടിക്ക്-ആർഗൻ എണ്ണ

വരണ്ട മുടിക്ക്-ആർഗൻ എണ്ണ

ഇത് നിങ്ങളുടെ വരണ്ട മുടിക്ക് ആവശ്യമായ മോയിസ്ച്യുറൈസിങ് നൽകും.വരൾച്ച മാറ്റുക മാത്രമല്ല മുടിക്ക് മൃദുത്വവും നൽകും.

ഉപയോഗിക്കേണ്ട വിധം

ഒരു പഴം നന്നായി ഉടച്ചു അതിൽ എണ്ണ ചേർത്ത് കുഴയ്ക്കുക.ഇത് തലയോട്ടിൽ പുരട്ടി 40 -45 മിനിട്ടിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക.ഇത് മാസത്തിൽ രണ്ടു തവണ ചെയ്താൽ നിങ്ങളുടെ മുടി എപ്പോഴും മോയിസ്ചറായി ഇരിക്കും.

എണ്ണമയമുള്ള മുടിക്ക്-ബദാം എണ്ണ

എണ്ണമയമുള്ള മുടിക്ക്-ബദാം എണ്ണ

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ എണ്ണ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും അധികമുള്ള എണ്ണമയം നീക്കുകയും ചെയ്യും.

ഉപയോഗിക്കേണ്ട വിധം

മുട്ടയുടെ വെള്ളയും ബദാം എണ്ണയുമായി ചേർത്ത് ഒരു മാസ്ക് തയ്യാറാക്കുക.ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ മുടിയിലെ അധിക എണ്ണമയം നീങ്ങും.

 നേർത്ത മുടിക്ക് - ആവണക്കെണ്ണ

നേർത്ത മുടിക്ക് - ആവണക്കെണ്ണ

ധാരാളം പോഷകങ്ങളും വിറ്റാമിനും അടങ്ങിയ ആവണക്കെണ്ണ നിങ്ങളുടെ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തി മുടിയുടെ അളവ് കൂട്ടും.

ഉപയോഗിക്കേണ്ട വിധം

കറ്റാർവാഴ ജെല്ലും എണ്ണയുമായി ചേർത്ത് തലയോട്ടിയിൽ പുരട്ടുക.ഇത് മാസത്തിൽ രണ്ടു തവണ ചെയ്താൽ മുടിയുടെ അളവ് വർധിക്കും.

മങ്ങിയ മുടിക്ക്-വിറ്റാമിൻ ഇ എണ്ണ

മങ്ങിയ മുടിക്ക്-വിറ്റാമിൻ ഇ എണ്ണ

വിറ്റാമിൻ ഇ യിലെ ശക്തമായ ആന്റി ഓക്സിഡന്റ് മുടിക്ക് തിളക്കവും സൗന്ദര്യവും നൽകുന്നു.

ഉപയോഗിക്കേണ്ട വിധം

2 വിറ്റാമിൻ ഇ ഗുളികയിൽ നിന്നും എണ്ണയെടുത്തു ചെറുതായി ചൂടാക്കി തലയോട്ടിൽ പുരട്ടുക.രാത്രി മുഴുവൻ അങ്ങനെ വച്ച ശേഷം രാവിലെ കഴുകിക്കളയുക.ഇത് ആഴ്ചയിൽ ചെയ്താൽ മികച്ച ഫലം കിട്ടും.

കേടായ മുടിക്ക്- വെളിച്ചെണ്ണ

കേടായ മുടിക്ക്- വെളിച്ചെണ്ണ

കേടായ മുടിയെ പുനർജ്ജീവിപ്പിക്കാൻ കഴിവുള്ള എണ്ണയാണിത്.ധാരാളം പോഷകങ്ങളും വിറ്റാമിനും അടങ്ങിയ ഈ പരമ്പരാഗത എണ്ണ മറ്റൊരു പ്രകൃതിദത്ത സാധനത്തിനും ചെയ്യാൻ കഴിയാത്ത വിധം നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

മൈക്രോവേവിൽ ചെറുതായി ചൂടാക്കിയ ശേഷം എണ്ണ തലയോട്ടിൽ തേച്ചു പിടിപ്പിക്കുക.ആഴ്ചയിൽ 2 -3 തവണ ചെയ്താൽ നല്ല ഫലം ലഭിക്കും.

ചുരുണ്ട മുടിക്ക്-ഒലിവ് എണ്ണ

ചുരുണ്ട മുടിക്ക്-ഒലിവ് എണ്ണ

ശക്തമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഒലിവെണ്ണ നിങ്ങളുടെ മുടിയുടെ കട്ടിയും ചുരുളും മാറ്റാനുള്ള പ്രകൃതിദത്ത കണ്ടീഷണർ ആയി പ്രവർത്തിക്കും.

ഉപയോഗിക്കേണ്ട വിധം

രാത്രിയിൽ ഒലിവെണ്ണ തലയോട്ടിൽ പിടിപ്പിക്കുക.രാവിലെ സാധാരണ ഷാമ്പൂവും വെള്ളവും ഉപയോഗിച്ച് കഴുകുക.

English summary

Best Hair Oils For Different Hair Types

There are many causes for hair fall such as dryness, dandruff, pollution, etc. For such problems, even after using the shampoos and conditioners for your hair, it might have not worked.
Story first published: Friday, February 2, 2018, 13:00 [IST]