ഷാംപൂവില്‍ സവാളനീരെങ്കില്‍ അദ്ഭുതം!

Posted By:
Subscribe to Boldsky

മുടി കൊഴിയുന്നതും മുടി വളരാത്തതുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇതിനു പുറമേ താരന്‍, ശിരോചര്‍മത്തെ ബാധിയ്ക്കുന്ന ചില രോഗങ്ങള്‍ എന്നിവയെല്ലാം മുടിയെ ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ പെടും.

മുടി സംരക്ഷണത്തിന് പണ്ടുകാലത്തുപയോഗിച്ചിരുന്ന നാടന്‍ വിദ്യകള്‍ ഏതാണ്ടു കൈമോശം വന്നുപോയി എന്നുതന്നെ പറയാം. ഇപ്പോഴത്തെ കാലത്ത് മുടി വൃത്തിയാക്കാനും മറ്റും ആളുകള്‍ പ്രധാനമായും ഉപയോഗിയ്ക്കുന്നത് ഷാംപൂവും മറ്റുമാണ്.

മുടിസംരക്ഷണത്തില്‍ പല അടുക്കളക്കൂട്ടുകളും സഹായിക്കുന്നുണ്ട്. ഇതിലൊന്നാണ് സവാള. മുടി വളരാനും കൊഴിച്ചില്‍ നില്‍ക്കാനും എന്തിന് കഷണ്ടിയി്ല്‍ വരെ മുടി വളരാനും സവാള ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ സള്‍ഫറാണ് ഇതിനു പ്രധാനമായും സഹായിക്കുന്നത്.

മുടിസംരക്ഷണത്തിന് സവാള പല രീതിയിലും ഉപയോഗിയ്ക്കാം. സവാള നീരാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. സവാള മിക്‌സിയില്‍ അടിച്ച് നീരെടുത്ത് ശിരോചര്‍മത്തില്‍ പുരട്ടാം. മറ്റു പല ചേരുവകള്‍ക്കൊപ്പവും പുരട്ടാം. ഇത്തരം വഴികളെക്കുറിച്ചും ഷാംപൂവില്‍ സവാള നീരു ചേര്‍ത്താലുള്ള ഗുണങ്ങളെക്കുറിച്ചുമെല്ലാം അറിയൂ,

രക്ഷ

രക്ഷ

ഷാംപൂ മുടിയ്ക്കു താല്‍ക്കാലിക ഭംഗി നല്‍കുമെങ്കിലും ഇതിലെ രാസപദാര്‍ത്ഥങ്ങള്‍ പലപ്പോഴും മുടിയ്ക്കു ദോഷം വരുത്തുമെന്നതാണ് വാസ്തവം. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് സവാള ജ്യൂസ് ഇതില്‍ ചേര്‍ക്കുന്നത്. ഇത് മുടിയ്ക്ക് ഷാംപൂവിലെ കൃത്രിമരാസപദാര്‍ത്ഥങ്ങളില്‍ നിന്നും രക്ഷ നല്‍കും.

നല്ലൊരു കണ്ടീഷണറുടെ ഗുണമാണ്

നല്ലൊരു കണ്ടീഷണറുടെ ഗുണമാണ്

ഷാംപൂ ചെയ്യുമ്പോള്‍ സവാള നീരു കൂടി ചേര്‍ക്കുന്നത് നല്ലൊരു കണ്ടീഷണറുടെ ഗുണമാണ് നല്‍കുന്നത്. ഷാംപൂ ചെയ്തു മുടി വരണ്ടുപോകാതിരിയ്ക്കാന്‍ ഇതു സഹായിക്കും. ഇതിലൂടെ മുടികൊഴിച്ചില്‍ നിയന്ത്രിയ്ക്കുകയും ചെയ്യാം.

റുപ്പു നല്‍കുകയും ചെയ്യുന്നു.

റുപ്പു നല്‍കുകയും ചെയ്യുന്നു.

ഷാംപൂവിലെ രാസപദാര്‍ത്ഥങ്ങള്‍ പലപ്പോഴും മുടിയുടെ സ്വാഭാവിക കറുപ്പു കുറയ്ക്കാന്‍ കാരണമാകാറുണ്ട്. സവാളയിടെ സള്‍ഫര്‍ മുടിയില്‍ കോട്ടിംഗായി പ്രവര്‍ത്തിച്ച് മുടിയ്ക്കു കറുപ്പു നല്‍കുകയും ചെയ്യുന്നു.

താരന്‍

താരന്‍

തലയിലെ താരന്‍ പരിഹരിയ്ക്കാനുളള എളുപ്പവഴിയാണ് സവാള നീരും ഷാംപൂവും. താരന്‍ കളയാനുളള ഷാംപൂവില്‍ സവാള നീരു ചേര്‍ക്കുന്നത് ഇരട്ടി ഗുണം നല്‍കും. താരനെ വേരോടെ തുരത്താന്‍ ഇതു സഹായിക്കും

മുടിവേരുകളെ

മുടിവേരുകളെ

സവാളനീര് മുടിവേരുകളെ ബലപ്പെടുത്തും. ഷാംപൂവിലെ ഘടകങ്ങള്‍ മുടിവേരിനെ ദുര്‍ബലപ്പെടുത്തിയാലും ഈ ദോഷമില്ലാതാകാന്‍ ഇതില്‍ സവാളനീരു കലര്‍ത്തിയാല്‍ മതിയാകും. മുടിയ്ക്കിത് ഏറെ ഉറപ്പു നല്‍കും.

നര

നര

ഷാംപൂ പലരിലും പെട്ടെന്നു മുടി നരയ്ക്കാന്‍ കാരണമാകും. പ്രത്യേകിച്ചും കൂടുതലായി ഉപയോഗിയ്ക്കുമ്പോള്‍. ഇതിനൊപ്പം ക്ലോറിന്‍ വെള്ളം കൂടെങ്കില്‍ കാര്യം രൂക്ഷമാകും. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് സവാള നീര് ഷാംപൂവില്‍ ചേര്‍ക്കുന്നത്. ഇത് മുടി നരയ്ക്കുന്ന ഒഴിവാക്കാന്‍ നല്ലതാണ്.

സവാളനീരും ചെറുനാരങ്ങാനീരും

സവാളനീരും ചെറുനാരങ്ങാനീരും

സവാള പല രീതിയിലും മുടി വളരാന്‍ സഹായിക്കും. സവാളനീരും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതം ശിരോചര്‍മത്തില്‍ പുരട്ടുന്നത് ഒരു വഴിയാണ്.

കരുത്തുള്ള മുടിയാക്കാന്‍

കരുത്തുള്ള മുടിയാക്കാന്‍

ഷാംപൂവില്‍ ഈ രണ്ടു മിശ്രിതങ്ങളും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിയ്ക്കും. കരുത്തുള്ള മുടിയാക്കാന്‍ സഹായിക്കും.

വെളിച്ചെണ്ണയ്‌ക്കൊപ്പവും കറ്റാര്‍വാഴയ്‌ക്കൊപ്പവുമെല്ലാം

വെളിച്ചെണ്ണയ്‌ക്കൊപ്പവും കറ്റാര്‍വാഴയ്‌ക്കൊപ്പവുമെല്ലാം

സവാള നീര് മറ്റു പല വിധത്തിലും മുടി വളരാന്‍ സഹായിക്കും. ഇത് വെളിച്ചെണ്ണയ്‌ക്കൊപ്പവും കറ്റാര്‍വാഴയ്‌ക്കൊപ്പവുമെല്ലാം ഉപയോഗിയ്ക്കം.

English summary

Benefits Of Adding Onion Juice To Your Shampoo

Benefits Of Adding Onion Juice To Your Shampoo, read more to know about,