ബേക്കിങ് സോഡാ അഥവാ സോഡിയം ബൈകാര്ബണേറ്റ് വീട്ടിൽ നാം പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതാണ്.ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ള ഇതിനു ചർമ്മത്തിന്റെ പി ഹെച് സന്തുലപ്പെടുത്താനും കഴിയും.
അധികം പണച്ചെലവില്ലാത്തതും ധാരാളം ഗുണങ്ങൾ ഉള്ളതുമാണിത്.വൃത്തിയാക്കലിന് പുറമെ സൗന്ദര്യ ചർമ്മ സംരക്ഷണത്തിന് ഇത് ഉപയോഗിക്കുന്നു.
എന്നാൽ നിങ്ങൾ ബേക്കിങ് സോഡാ മുടിയിൽ ഉപയോഗിച്ചിട്ടുണ്ടോ?അതെ എങ്കിൽ നിങ്ങളുടെ പല പ്രശ്‍നങ്ങളും മാറിയിട്ടുണ്ടാകും
ബേക്കിങ് സോഡാ മുടിക്ക് നല്ലതാണോ?
ബേക്കിങ് സോഡയിൽ 7 ൽ അധികം പി ഹെച് ഉണ്ട്.അതിനാൽ താരൻ,മുടി കൊഴിച്ചിൽ അങ്ങനെ പല പ്രശനങ്ങളും അകറ്റാൻ ഇത് മികച്ചതാണ്.
എന്നാൽ ഇത് എല്ലാവര്ക്കും യോജിച്ചതല്ല.നിങ്ങളുടെ മുടിക്ക് പി ഹെച് 7 ൽ കൂടുതലെങ്കിൽ ഇത് ഉപയോഗിക്കരുത്.ഉപയോഗിച്ചാൽ മുടി കൂടുതൽ വരണ്ടതും ചുരുങ്ങിയതുമാകും
ബേക്കിങ് സോഡാ മുടിക്ക് എങ്ങനെ ഉപയോഗിക്കാം
ബേക്കിങ് സോഡാ ഷാമ്പൂ
ആൽക്കലൈൻ സ്വഭാവമുള്ള ബേക്കിങ് സോഡാ മുടിയിലെ രാസവസ്തുക്കൾ നീക്കുന്നു.ചെറിയ അളവ് ബേക്കിങ് സോഡാ ഷാമ്പൂവിൽ ചേർത്ത് തലയിൽ പുരട്ടുക.ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ ആരോഗ്യമുള്ള മുടി ലഭിക്കും
എണ്ണമയമുള്ള മുടിക്ക് ബേക്കിങ് സോഡാ
നിങ്ങൾക്ക് എണ്ണ മയമുള്ള തലയോടാണ് എങ്കിൽ ബേക്കിങ് സോഡാ ഉത്തമമാണ്.എണ്ണമയമുള്ള തലയോട്ടിലെ പൊടിയും,അഴുക്കും,വിയർപ്പും,അന്തരീക്ഷത്തിലെ മറ്റു ഘടകങ്ങളും ഇത് നീക്കുന്നു.
ഇതിനായി ബേക്കിങ് സോഡാ വെള്ളത്തിൽ 1;3 എന്ന അനുപാതത്തിൽ യോജിപ്പിക്കുക.ഇത് തലയിൽ മുഴുവൻ പുരട്ടി പൊതുയുക.5 മിനിട്ടിനു ശേഷം കഴുകിക്കളയുക.ഇത് ദുർഗന്ധമെല്ലാം അകറ്റും.മാസത്തിൽ രണ്ടിലധികം തവണ ഇത് ചെയ്യുക.വരണ്ട ഷാമ്പൂ മുടിയിൽ പുരട്ടുക.ബേക്കിങ് സോഡാ കുറച്ചു വിതറി നന്നായി മസാജ് ചെയ്യുക.ബാക്കിയുള്ളവ ബ്രെഷ് ഉപയോഗിച്ച് നീക്കം ചെയ്യുക.
താരന് ബേക്കിങ് സോഡാ
മുടിയിൽ ഉണ്ടാകുന്ന സാധാരണ ഒരു പ്രശ്‌നമാണ് താരൻ .വെള്ളയും മഞ്ഞയുമുള്ള തലയോടിനു കാരണമാകുന്ന ഒരു അവസ്ഥയാണിത്.
താരനും മറ്റു പ്രശ്‍നങ്ങളും അകറ്റാനായി ആദ്യം നനഞ്ഞ മുടിയിൽ ഒരു സ്പൂൺ ബേക്കിങ് സോഡാ ഇട്ട് നന്നായി മസാജ് ചെയ്യുക.5 മിനിട്ടിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകുക.ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ മികച്ച ഫലം ലഭിക്കും.
ഇതിനു പകരം ഒരു നാരങ്ങാ ജ്യൂസും ബേക്കിങ് സോഡയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എംടിയുടെ വേരിൽ പുരട്ടുക. കുറച്ചു സമയം കഴിഞ്ഞു കഴുകിക്കളയുക.നാരങ്ങായിലെ വിറ്റാമിൻ സി യും മഗ്നീഷ്യവും വൃത്തിയാക്കാൻ മികച്ചതാണ്.
കണ്ടിഷനിംഗിന് ബേക്കിങ് സോഡാ
മുടി സ്മൂത്ത് ആക്കാനായി കണ്ടീഷണർ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
ബേക്കിങ് സോഡാ അസിഡിക് ലെവൽ നിയന്ത്രിക്കുന്നതിനാൽ ഇത് മികച്ചതാണ്.അതിനാൽ ഇത് കണ്ടീഷണർ ആയി ഉപയോഗിക്കാവുന്നതാണ്.
അര കപ്പ് ബേക്കിങ് സോഡാ ഒരു കപ്പ് ഏതെങ്കിലും കണ്ടിഷണറിൽ ചേർത്ത് ഷാമ്പൂവിനു ശേഷം മുടിയുടെ വേര് മുതൽ അറ്റം വരെ പുരട്ടുക.15 മിനിട്ടിനു ശേഷം കഴുകുക. കുറിപ്പ് -കണ്ടിഷണറായി ബേക്കിങ് സോഡാ മാത്രം ഉപയോഗിക്കരുത്.ഇത് ആൽക്കലൈൻ ഉള്ളതിനാൽ കണ്ടിഷണറുമായി മിക്സ് ചെയ്തു മാത്രം ഉപയോഗിക്കുക.അങ്ങനെ പി ഹെച് 5 -5 .5 ആയി നിലനിർത്തുക.
കഴുകാനായി ബെക്കിങ് സോഡാ
രാസവസ്തുക്കൾ ശരിയായി നീക്ക൦ ചെയ്യാതെ നിങ്ങളുടെ മുടി ചീത്തയാകുകയാണെങ്കിൽ ഇത് ഉപയോഗിച്ച് കഴുകുകയാണെങ്കിൽ അധികമുള്ള ഷാമ്പൂവും മറ്റു മാലിന്യങ്ങളും അകറ്റി മുടിയുടെ പ്രശനങ്ങൾ അകറ്റുന്നു
സുന്ദരമായ മുടിക്ക് 3 സ്പൂൺ ബേക്കിങ് സോഡാ ഒരു കപ്പ് വെള്ളത്തിൽ കലക്കി മുടി കഴുകുക.ഇത് തലയോടിൽ പുരട്ടിയ ശേഷം ടവൽ കൊണ്ട് തുടച്ചു ഉണക്കുക
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
മുടി കൊഴിച്ചില് പെട്ടെന്ന് മാറ്റാന് പരിഹാരം ഇതാ
മുടിക്ക് നാറ്റമുണ്ടോ, മാറ്റാം പെട്ടെന്ന് തന്നെ
ഷാമ്പൂവില് രണ്ട് നുള്ള് ബേക്കിംഗ് സോഡ, അത്ഭുതം ഇത
മുടിയിലെ കറുപ്പ് സംരക്ഷിക്കും ഒറ്റമൂലി ഇതാ
ഏത് വെളുത്ത മുടിയും കറുപ്പിക്കും അടുക്കള വൈദ്യം
മുട്ടോളം മുടി ഉറപ്പ് നല്കും പച്ചമരുന്നുകള്
തഴച്ചു വളരും മുടിയ്ക്കു വെളിച്ചെണ്ണ വിദ്യ