For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിതംബം മറക്കും മുടിക്ക് കാച്ചെണ്ണ ഇങ്ങനെ

|

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒരു സമയമാണ് കര്‍ക്കിടകമാസം. കര്‍ക്കിടകമാസത്തില്‍ പല കാര്യങ്ങളും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ആരോഗ്യപരമായും സൗന്ദര്യപരമായും വളരെയധികം പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട് പലപ്പോഴും ഈ മാസത്തില്‍. ഓരോ പ്രാവശ്യവും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ വരുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിനും എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കര്‍ക്കിടകമാസത്തിലാണ് ഏറ്റവും കൂടുതല്‍ സുഖ ചികിത്സ ആവശ്യമായി വരുന്ന സമയവും കാരണം ഇത് ആരോഗ്യത്തിന് വളരെയധികം ദോഷങ്ങള്‍ നല്‍കുന്ന ഒരു മാസമാണ് എന്നതാണ് സത്യം. പല അവസ്ഥയില്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെല്ലാം കര്‍ക്കിടകമാസത്തില്‍ ഉണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം സൗന്ദര്യസംരക്ഷണത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് കേശസംരക്ഷണം.

<strong>കൈയ്യിന്റെ നിറം വര്‍ദ്ധിപ്പിക്കും തേനിലെ പൊടിക്കൈ</strong>കൈയ്യിന്റെ നിറം വര്‍ദ്ധിപ്പിക്കും തേനിലെ പൊടിക്കൈ

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ മുടിയില്ലാത്തതും മുടി കൊഴിച്ചിലും എല്ലാം എല്ലാവരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് തന്നെയാണ്. ഇതെല്ലാം പരിഹരിക്കുന്നതിന് ഈ ആയുര്‍വ്വേദ എണ്ണകള്‍ ധാരാളം മതി. ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് വളരെയധികം സഹായിക്കുന്നു.

കയ്യോന്നിയിട്ട് കാച്ചിയ എണ്ണ

കയ്യോന്നിയിട്ട് കാച്ചിയ എണ്ണ

പലര്‍ക്കും കേട്ടു പരിചയമുള്ള ഒന്നാണ് കയ്യോന്നി എണ്ണ. കയ്യോന്നി എണ്ണ കാച്ചി തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കയ്യോന്നിയിട്ട് കാച്ചിയ എണ്ണ. ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് വളരെയധികം സഹായിക്കുന്നു. മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിക്ക് തിളക്കവും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും കയ്യോന്നിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നെല്ലിക്കയിട്ട് കാച്ചിയ എണ്ണ

നെല്ലിക്കയിട്ട് കാച്ചിയ എണ്ണ

നെല്ലിക്കയിട്ട് കാച്ചിയ എണ്ണ തേക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. നെല്ലിക്കയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് മുടിക്ക് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്ന ഒന്നാണ്. മുടിയുടെ കരുത്തിനും മുടിക്ക് തിളക്കം നല്‍കുന്നതിനും അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും എല്ലാം സഹായിക്കുന്നു നെല്ലിക്കയിട്ട് കാച്ചിയ എണ്ണ. മുടി വളരുന്ന കാര്യത്തില്‍ വളരെയധികം മുന്നിലാണ് ഇത്. മുടിക്ക് തിളക്കവും നിറവും നല്‍കി നല്ല കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കയിട്ട് കാച്ചിയ എണ്ണ മികച്ചതാണ്. ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും രണ്ടാമതൊന്ന് ആലോചിക്കാതെ തേക്കാന്‍ പറ്റിയ എണ്ണയാണ് ഇത്.

ചുവന്നുള്ളിയിട്ട് കാച്ചിയ എണ്ണ

ചുവന്നുള്ളിയിട്ട് കാച്ചിയ എണ്ണ

അകാല നരയെന്ന പ്രശ്‌നം നിങ്ങളെ വലക്കുന്നുണ്ടോ എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ചുവന്നുള്ളിയിട്ട് കാച്ചിയ എണ്ണ. ചുവന്നുള്ളിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് ശീലമാക്കൂ. ഇത് ഏത് വിധത്തിലുള്ള കേശ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന കാര്യത്തില്‍ മുന്നിലാണ് ചുവന്നുള്ളിയിട്ട് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത്.

നീലിഭൃംഗാദി വെളിച്ചെണ്ണ

നീലിഭൃംഗാദി വെളിച്ചെണ്ണ

ആയുര്‍വ്വേദ കടകളില്‍ പോവാതെ തന്നെ നമുക്ക് വീട്ടില്‍ ഇരുന്ന് നീലിഭൃംഗാദി വെളിച്ചെണ്ണ തയ്യാറാക്കാവുന്നതാണ്. നീലയമരി, കഞ്ഞുണ്ണി, ഉഴിഞ്ഞ, നെല്ലിക്ക, എന്നിവയിട്ട് വെള്ളത്തില്‍ നല്ലതു പോലെ തിളപ്പിച്ചെടുക്കുക. ഇതിലേക്ക് ഇരട്ടിമഝുരം, അഞ്ജനക്കല്ല്, എന്നിവ അരച്ച് ചേര്‍ക്കുക. പിന്നീട് നല്ലെണ്ണയും ചേര്‍ത്ത് കാച്ചി അല്‍പം ആട്ടിന്‍പാല്‍, എരുമപ്പാല്‍, തേങ്ങാപ്പാല്‍ പശുവിന്‍ പാല് എന്നിവയും നല്ലതു പോലെ മിക്‌സ് ചെയ്ത് ചേര്‍ക്കുക. നല്ലതു പോലെ കുറുകി വന്നാല്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. മാത്രമല്ല ഇത് എണ്ണ പരുവത്തില്‍ ആയതിനു ശേഷം ഉപയോഗിക്കുക. ഇത് മുടി നല്ലതു പോലെ കറുത്ത് ഇട തൂര്‍ന്ന് വളരുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു ഇത്.

കരിംജീരകം

കരിംജീരകം

കരിംജീരകം ഇട്ട് കാച്ചിയ വെളിച്ചെണ്ണയും നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നത് ഇത്തരം അസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കരിംജീരകം വെളിച്ചെണ്ണയില്‍ ഇട്ട് കാച്ചി ആ എണ്ണ കൊണ്ട് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് പൂര്‍ണ പരിഹാരം കാണാന്‍ സഹായിക്കുന്നു കരിംജീരകം ഇട്ട് കാച്ചിയ എണ്ണ.

ബ്രഹ്മി

ബ്രഹ്മി

ബ്രഹ്മിയുടെ എണ്ണ ഇത്തരത്തില്‍ മുടി വളര്‍ച്ചക്ക് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ബ്രഹ്മി പല വിധത്തില്‍ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ബ്രഹ്മിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നു മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു. എന്നും ബ്രഹ്മിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് ശീലമാക്കുക. ഇത് മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

നല്ലെണ്ണ

നല്ലെണ്ണ

മുടി വളര്‍ച്ചക്ക് സഹായിക്കുന്നതിന് ഏറ്റവും മികച്ച എണ്ണയാണ് നല്ലെണ്ണ. നല്ലെണ്ണ തേക്കുന്നത് പല കേശസംരക്ഷണ പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. കുളിക്കാന്‍ പോവുന്നതിന് മുന്‍പ് നല്ലെണ്ണ തേച്ച് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നല്ലെണ്ണ നല്ലതു പോലെ തേച്ച് കഴിഞ്ഞതിനു ശേഷം പതിനഞ്ച് മിനിട്ടിനു ശേഷം മാത്രം കുളിക്കുക. എന്നാല്‍ മാത്രമേ ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് ഇത്.

English summary

Ayurveda oils for hair growth

we have listed some ayurvedic hair oil for hair growth and hair care, take a look.
Story first published: Monday, July 30, 2018, 13:16 [IST]
X
Desktop Bottom Promotion