നാട്ടുവഴികളിലൂടെ താരനെ അകറ്റാം

Posted By:
Subscribe to Boldsky

തലയിലെ താരന്‍ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. വരണ്ട ശിരോചര്‍മവും തലയിലെ അഴുക്കുമെല്ലാമാണ് താരന് പ്രധാന കാരണങ്ങളാകുന്നത്. താരന്‍ മുടികൊഴിച്ചിന് മാത്രമല്ല, കൂടുതലാകുമ്പോള്‍ ചര്‍മരോഗങ്ങള്‍ക്കു വരെ കാരണമാകാറുണ്ട്.

ചൊറിച്ചില്‍, മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകി വരുന്നത്, തലയോട്ടിലുണ്ടാകുന്ന കേട്പാടുകള്‍ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങള്‍.

താരനകറ്റാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. കൃത്രിമമരുന്നുകളേക്കാള്‍ ഗുണം നല്‍കുന്ന ചിലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ

ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍

ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍

ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക. ഇതും നിങ്ങളുടെ താരന്‍ മാറ്റിതരും.

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി താളിയാക്കി ഉപയോഗിച്ച് കുളിക്കുന്നതും താരന്‍ മാറ്റാന്‍ സഹായിക്കും.

പച്ചക്കര്‍പ്പൂരം

പച്ചക്കര്‍പ്പൂരം

പച്ചക്കര്‍പ്പൂരം വെളിച്ചെണ്ണയിലിട്ടു കാച്ചി തലയില്‍ തേക്കുന്നത് താരനകറ്റാന്‍ ഏറെ നല്ലതാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില അരച്ച് ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നത് താരനകറ്റാന്‍ ഏറെ നല്ലതാണ്.

പാളയംകോടന്‍ പഴം

പാളയംകോടന്‍ പഴം

പാളയംകോടന്‍ പഴം കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.

പുളിയുള്ള തൈര്

പുളിയുള്ള തൈര്

പുളിയുള്ള തൈര് തലയില്‍ തേച്ചു പിടിപ്പിച്ച് കഴുകിക്കളയുന്നതും താരനകറ്റാന്‍ നല്ലതാണ്.

സവാളനീരില്‍

സവാളനീരില്‍

സവാളനീരില്‍ നാരങ്ങാനീരു കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും താരനകറ്റാന്‍ നല്ലതാണ്.

വെളിച്ചെണ്ണ ചൂടാക്കി

വെളിച്ചെണ്ണ ചൂടാക്കി

വെളിച്ചെണ്ണ ചൂടാക്കി തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

കടുക്‌

കടുക്‌

കടുകരച്ചു തലയില്‍ പുരട്ടി കുളിയ്ക്കുന്നതും താരന്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര്

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര്

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്.

Read more about: dandruff haircare
English summary

Avoid Dandruff Using Home Remedies

Avoid Dandruff Using Home Remedies, read more to know about,
Story first published: Sunday, January 14, 2018, 18:06 [IST]