മുടിയുടെ അറ്റം പിളരുന്നതിന് ഒറ്റമൂലികള്‍

Posted By: Jibi Deen
Subscribe to Boldsky

മുടി മുറിച്ചുകഴിയുമ്പോള്‍ അത് വളരെ സുന്ദരവും മൃദുലവും ആയിരിക്കും .അതിന്റെ അറ്റം പിളര്‍ന്നത് ഒക്കെ മാറിയിട്ടുണ്ടാകും.എന്നാല്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ ഇതെല്ലം അവസാനിക്കും.എത്ര തന്നെ കണ്ടീഷ്ണര്‍ ചെയ്താലും ഹീറ്റിങ് വഴിയും ,ബ്രഷിങ് ,കളറിങ് തുടങ്ങിയവയും മുടിയുടെ അറ്റം പിളരാന്‍ കാരണമാകും.

മുടിയുടെ പ്രശ്നങ്ങള്‍ മാറ്റാന്‍ അറ്റം പിളരുന്നത് നിര്‍ത്തുകയേ വഴിയുള്ളൂ.മുടി മുറിക്കുന്നതിന് മുന്‍പ് മുടി പിളര്‍ന്നിരിക്കുന്നത് വളരെ കുറച്ചേ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകൂ.ഇത് മാറ്റാനായി ഹെയര്‍ മാസ്‌ക്കോ സിറമോ ചെയ്യേണ്ട കാര്യമില്ല.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നാം വെളിച്ചെണ്ണയുടെ പലതരം ഗുണങ്ങളെപ്പറ്റി കേട്ടിട്ടുണ്ടാകും.വെളിച്ചെണ്ണയില്‍ നിന്നും മുടിക്ക് മികച്ച ഗുണം ലഭിക്കാനായി താഴെ പറയുന്നപറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക ഷാമ്പൂ ഉപയോഗിച്ച് കഴുകി നന്നായി ടൗവ്വല്‍ ഉപയോഗിച്ച് മുടി ഉണക്കുക. അല്‍പം വെളിച്ചെണ്ണ എടുത്തു മുടിയുടെ അറ്റത്തു നിന്നും പകുതി വരെ പുരട്ടുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നിങ്ങളുടെ മുടിയെ ക്ലിപ്പ് ചെയ്ത് ഒരു ടൗവ്വലോ പ്ലാസ്റ്റിക് റാപ്പ് കൊണ്ടോ പൊതിഞ്ഞു 30 മിനിറ്റ് വയ്ക്കുക.ഷവറില്‍ പോയി കഴുകിയശേഷം രണ്ടു തവണ ഷാമ്പൂ ചെയ്തു കഴുകുക.നന്നായി കഴുകിയില്ലെങ്കില്‍ ഇത്തരം വീട്ടു വൈദ്യം പ്രയോജനപ്പെടുകയില്ല .രണ്ടു ആഴ്ചയിലൊരിക്കല്‍ ഇത് ചെയ്യുക. മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന റെഡിമെയ്ഡ് എണ്ണകള്‍ കുറച്ചു ഉപയോഗിക്കുന്നതാണ് നല്ലത്‌

ആവകാഡോ പ്രോട്ടീന്‍ മാസ്‌ക്

ആവകാഡോ പ്രോട്ടീന്‍ മാസ്‌ക്

ഒരു ആവകാഡോ ,ഒരു മുട്ട,കുറച്ചു ഒലിവ് എണ്ണ ഇവയുണ്ടെങ്കില്‍ നിങ്ങളുടെ മുടിയുടെ പ്രശ്‌നം പരിഹരിക്കാം എന്നാണ്.ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്.ആദ്യം ആവകാഡോ മുറിച്ചു അത് മുട്ടയുമായി യോജിപ്പിക്കുക.അതിലേക്ക് ഒലിവെണ്ണയും കൂടി യോജിപ്പിക്കുക.വാങ്ങുന്ന കണ്ടിഷണറെക്കാളും അല്‍പം കൂടി കട്ടിയുള്ള പരുവം ആയിരിക്കണം.ഇത് മുടിയില്‍ പുരട്ടി 10 -20 മിനിട്ടിനു ശേഷം ചൂട് വെള്ളത്തില്‍ കഴുകിക്കളയുക.

തേനും ഒലിവെണ്ണയും

തേനും ഒലിവെണ്ണയും

മോയ്‌സ്ചുറൈസര്‍ തേനും ഒലിവ് എണ്ണയും ചേര്‍ന്ന മിശ്രിതം മുടിയുടെ പ്രശനങ്ങള്‍ പരിഹരിക്കുന്നു.ഇത് ഉണങ്ങിയ തലയോട്ടിലെ പുരട്ടിയാല്‍ മുടിയുടെ തിളക്കം കൂടും .മൂന്ന് സ്പൂണ്‍ ഒലിവ് എണ്ണയും രണ്ടു സ്പൂണ്‍ തേനുമായി യോജിപ്പിക്കുക.ഇത് ഷാമ്പൂ ചെയ്ത മുടിയില്‍ പുരട്ടി 20 -30 മിനിറ്റ് വച്ച ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നത്

ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നത്

ഇപ്പോള്‍ വീട്ടില്‍ എങ്ങനെയാണ് ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നത് എന്ന് മനസ്സിലായല്ലോ.മുടിയുടെ അറ്റം പിളരുന്നത് തടയാനുള്ള ചില നുറുങ്ങുകള്‍ കൂടി ചുവടെ കൊടുക്കുന്നു

ആൽക്കഹോൾ

ആൽക്കഹോൾ

ആൽക്കഹോൾ അടങ്ങിയ ഹെയർ ഉത്പന്നങ്ങൾ ഉപേക്ഷിക്കുക.മുടിയെ മോയിസ്ചറൈസർ ആക്കുന്ന ഷാമ്പൂ ഉപയോഗിച്ചാൽ അറ്റം പിളരുന്നത് തടയാം.ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.പല കാരണങ്ങൾ കൊണ്ട് മുടിയുടെ അറ്റം പിളരാം

മുടിക്കായി കൂടുതൽ ട്രീറ്റ്‌മെന്റ്

മുടിക്കായി കൂടുതൽ ട്രീറ്റ്‌മെന്റ്

ടൗവ്വൽ ഉപയോഗിച്ച് വളരെ കഠിനമായി മുടി ഉണക്കുന്നത് ,മുടിക്കായി കൂടുതൽ ട്രീറ്റ്‌മെന്റ് ചെയ്യുന്നത്,കഠിനമായ ഡ്രയിങ് ഏജന്റുകൾ മുടിയിൽ ഉപയോഗിക്കുന്നത്,മുടി കഴുകാൻ ചൂട് വെള്ളം ഉപയോഗിക്കുന്നത്,ഹീറ്റ് ടൂളുകളായ ഹെയർ അയണും മറ്റും ഉപയോഗിക്കുന്നത് എന്നിവയെല്ലാം മുടി പിളരാൻ കാരണമാകും

മുടി പിളരുന്നതിനെ പല പേരിൽ പറയുന്നു

മുടി പിളരുന്നതിനെ പല പേരിൽ പറയുന്നു

സ്‌പ്ലിറ്റ് - രണ്ടു വലിയ പിളർപ്പ്, ട്രിപ്പിൾ - ഒന്നിലധികം നീളമുള്ള പിളർപ്പ്, ഫെതർ - ഒന്നിലധികം നീളൻ പിളർപ്പ്, ഇൻകംപ്ലീറ്റ് - മുടിയുടെ നടുവിൽ വൃത്താകൃതിയിലെ പിളർപ്പ്, - മുടിയുടെ വേരിൽ നിന്നും പിളർപ്പ്, പതിവായി മുടി മുറിക്കുന്നത് അറ്റം പിളരുന്നത് ഒരു പരിധി വരെ തടയുന്നു.

English summary

Amazing Beauty Remedies for Split Endsa

Hair related problems are many, among them split ends is the problem that everyone is experiencing.Here are some home made tips for those who experience split ends.