For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണയും ബദാം ഓയിലും മുട്ടോളം മുടിക്ക്

സൗന്ദര്യസംരക്ഷണത്തില്‍ മുടി സംരക്ഷണത്തിന് വളരെ വലിയ പങ്കാണ് ഉള്ളത്

|

മുട്ടോളം മുടി ഇല്ലെങ്കിലും ഉള്ള മുടി നല്ലതു പോലെ അഴകുള്ളതാവണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ ഇന്ന് പലരുടേയും മുടി പല വിധത്തിലാണ് തലവേദന സൃഷ്ടിക്കുന്നത്. കാരണം പലപ്പോഴും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ കാണിക്കുന്ന ശ്രദ്ധയില്ലായ്മ പല തരത്തില്‍ മുടിയുടെ ഭംഗിക്കും ആരോഗ്യത്തിനും വില്ലനാവുന്നു. വെളിച്ചെണ്ണയും കാച്ചെണ്ണയും എല്ലാം തേച്ച് പിടിപ്പിച്ച് പല വിധത്തില്‍ മുടി സംരക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളും ശ്രദ്ധിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് നോക്കാം.

എല്ലാ വിധത്തിലും ഇത് മുടിക്കും ആരോഗ്യത്തിനും മികച്ചതാണ്. മുട്ടോളം മുടിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന എല്ലാ വിധത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എണ്ണ തേക്കുന്നത്. എന്നാല്‍ എങ്ങനെയെങ്കിലും തേച്ചാല്‍ അതൊരിക്കലും മുടിക്ക് ആരോഗ്യം നല്‍കില്ല. അതിനായി ബദാം ഓയിലും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേച്ച് നോക്കൂ. ഒരാഴ്ച തുടര്‍ന്നാല്‍ മതി ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു.

മുടിയില്‍ എണ്ണ തേക്കുമ്പോള്‍ അത് മുടിക്ക് ആരോഗ്യം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. മുടിക്ക് എങ്ങനെയെല്ലാം ഇത് സഹായിക്കുന്നു എന്ന് നോക്കാം. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ഇത് സഹായിക്കുന്നു.

 ചുരുണ്ട മുടി നിവര്‍ത്താം

ചുരുണ്ട മുടി നിവര്‍ത്താം

മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ബ്യൂട്ടിപാര്‍ലറിലും മറ്റും പോയി ചെയ്യുന്നവര്‍ ധാരാളമായിരിക്കും. എന്നാല്‍ വെളിച്ചെണ്ണ ബദാം ഓയിലും മിക്‌സ് ചെയ്താല്‍ ഇത് മുടി നിവര്‍ത്തുന്നതിന് സഹായിക്കുന്നു. മുടിയുടെ വരള്‍ച്ചക്കും ചുരുളലിനും പ്രതിവിധിയാണ് വെളിച്ചെണ്ണ. കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം പോലുള്ള പോഷകങ്ങള്‍ അടങ്ങിയ വെളിച്ചെണ്ണ മുടിക്ക് പുഷ്ടി നല്‍കും. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ഇത് വളരെയധികം സഹായിക്കുന്നു.

മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നു

മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നു

മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെളിച്ചെണ്ണയും ബദാം ഓയിലും ചേര്‍ന്ന് തേക്കുന്നത്. ചീപ്പില്‍ ധാരാളം മുടിയിഴകള്‍ കാണുന്നുവെങ്കില്‍ വെളിച്ചെണ്ണ പതിവായി ഉപയോഗിക്കാനാരംഭിക്കുക. ഇതിലടങ്ങിയ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ തലയോട്ടിക്ക് നനവ് നല്‍കുന്നു. നനവുള്ള തലയോട്ടി മുടിവളര്‍ച്ച വീണ്ടെടുക്കാന്‍ സഹായിക്കും.

അകാലനര തടയാം

അകാലനര തടയാം

അകാല നര പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ഇത് പലവിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ വെളിച്ചെണ്ണയും ബദാം ഓയിലും മുടിവേരിന് കരുത്തും പോഷണവും നല്‍കുക മാത്രമല്ല അകാലനര തടയാനും സഹായിക്കും. 100 മില്ലി വെളിച്ചെണ്ണയില്‍ നെല്ലിക്കപ്പൊടി, ഉലുവ, കറിവേപ്പില അല്‍പം ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഈ എണ്ണ ആഴ്ചയില്‍ ഒരിക്കല്‍ രാത്രിയില്‍ തലയില്‍ തേച്ച് രാവിലെ കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊന്ന്. ഇതിന് പരിഹാരം കാണുന്നതിന് ബദാം ഓയില്‍ വെളിച്ചെണ്ണ മിശ്രിതം മികച്ചതാണ്. വിറ്റാമിന്‍ ഇ, ഡി, മിനറലുകള്‍ എന്നിവ ധാരാളമായി അടങ്ങിയതാണ് ഇത്. ഇതിലെ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ വരണ്ടതും പൊട്ടലുള്ളതുമായ മുടിക്ക് നനവ് നല്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും. അതുകൊണ്ട് യാതൊരു വിധ സംശയവും നല്‍കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇത്.

നീളവും തിളക്കവുമുള്ള മുടി

നീളവും തിളക്കവുമുള്ള മുടി

നിങ്ങള്‍ മുടി നീട്ടിവളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ബദാം ഓയില്‍ പതിവായി ഉപയോഗിക്കുക. ബദാം ഓയിലില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ മുടിക്ക് ആരോഗ്യവും, കരുത്തും, കട്ടിയും നല്‍കുകയും വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യും. ഇതിലടങ്ങിയ മഗ്‌നീഷ്യം മുടി പൊട്ടിപ്പോകുന്നത് തടയുകയും മുടിയുടെ വളര്‍ച്ച ശക്തമാക്കുകയും ചെയ്യും. എല്ലാം കൊണ്ടും ഇത് മുടിയുടെ വളര്‍ച്ചക്കും നീളം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

താരന്‍ അകറ്റുന്നു

താരന്‍ അകറ്റുന്നു

താരന്‍ അകറ്റാന്‍ ഫലപ്രദമാണ് ബദാ ഓയില്‍. ഇതിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ തലയോട്ടിലെ എരിച്ചില്‍ കുറയ്ക്കും. തലയോട്ടിയിലേക്ക് സാവധാനം ആഗിരണം ചെയ്യപ്പെടുന്ന മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ് ബദാം ഓയിലും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം. അതില്‍ വിറ്റാമിന്‍ ബി, ബി6, ബി2, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ തലയോട്ടിയില്‍ എണ്ണമയം ഉണ്ടാകുന്നതിനും താരന്‍ തടയുന്നതിനും സഹായിക്കും

പേനിനെ അകറ്റുന്നു

പേനിനെ അകറ്റുന്നു

വെളിച്ചെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് ചെറുതാക്കി ചൂടാക്കി തേക്കുന്നത് പേനിനെ അകറ്റുന്നു. ഒരു പ്രാവശ്യത്തെ ഉപയോഗത്തില്‍ നിന്ന് തന്നെ നമുക്ക് പേനിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പേനിന്റെ കാര്യത്തില്‍ എന്തൊക്കെ ചെയ്തിട്ടും അതിന് പരിഹാരം ഇല്ലെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മിശ്രിതം. എന്നാല്‍ ഇതിലുപരി ഇത് തലക്ക് തണുപ്പും മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ അവസ്ഥയും ഉണ്ടാക്കുന്നു.

 മുടി മിനുസമുള്ളതാക്കുന്നു

മുടി മിനുസമുള്ളതാക്കുന്നു

മുടി മിനുസമുള്ളതാക്കുന്ന കാര്യത്തിലും വളരെയധികം നല്ലതാണ് വെളിച്ചെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് തേക്കുന്നത്. ഇത് മുടിയിലെ വരള്‍ച്ച മാറ്റി ഈര്‍പ്പം നിലനിര്‍ത്തി മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തേയും സംരക്ഷിക്കുന്നു. എല്ലാ വിധത്തിലും ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. മുടിയുടെ ഏത് പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണുകയും ചെയ്യാവുന്നതാണ്.

മുടിവേരുകള്‍ക്ക് ബലം

മുടിവേരുകള്‍ക്ക് ബലം

മുടിയുടെ എല്ലാ ആരോഗ്യവും ഉള്‍ക്കൊള്ളുന്നത് മുടിയുടെ വേരുകളിലാണ്. വേരുകള്‍ ബലമുള്ളതാണെങ്കില്‍ മാത്രമേ മുടിക്ക് ആരോഗ്യം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും മുടിയുടെ വേരുകള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു വെളിച്ചെണ്ണ ബദാം ഓയില്‍ മിശ്രിതം. ഇത് മുടിക്ക് കരുത്തും തിളക്കവും നല്ല കറുപ്പ് നിറവും നല്‍കുന്നു.

English summary

Almond oil and coconut oil promote hair growth

Almond oil and coconut oil promote hair growth, read on to know more about it.
Story first published: Tuesday, April 24, 2018, 15:57 [IST]
X
Desktop Bottom Promotion