മുടിയുടെ ഈ പ്രശ്‌നമാണ് മുടിവളര്‍ച്ചക്ക് തടസ്സം

Subscribe to Boldsky

മുടി കൊഴിയുന്നു, മുടിയുടെ അറ്റം പൊട്ടിപ്പോവുന്നു, മുടിക്ക് ആരോഗ്യമില്ല എന്ന് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് നമുക്ക് ഓരോ ദിവസം ചെല്ലുന്തോറും നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എന്ന് കരുതി പലപ്പോഴും പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പ്രയോജനപ്പെടുത്താറുണ്ട്. എന്നാല്‍ ഒരിക്കലും ഇത്തരം മാര്‍ഗ്ഗങ്ങള്‍ കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. ഇത് പലപ്പോഴും മുടിയെ കൂടുതല്‍ അവതാളത്തിലാക്കുകയാണ് ചെയ്യുന്നത്.

പല തരത്തിലുള്ള കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം പ്രശ്‌നത്തിലാക്കാം. നമ്മള്‍ തന്നെ ചെയ്യുന്ന ചില തെറ്റുകളാണ് പലപ്പോവും മുടിക്ക് ആരോഗ്യം നഷ്ടപ്പെടുത്തുന്നതും. മുടിയുടെ ആരോഗ്യത്തിനും അഴകിനും വെല്ലുവിളിയാവുന്നതും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് ചുറ്റും നിന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. ഇത്തരത്തില്‍ നമ്മള്‍ ചെയ്യുന്ന തെറ്റുകളില്‍ പലതും മുടിക്ക് വില്ലനായി മാറുന്നവയാണ്.

തേനും വെളിച്ചെണ്ണയും നിറം വര്‍ദ്ധിപ്പിക്കും

ഇന്നത്തെ കാലത്ത് മുടിയില്‍ പ്രയോഗിക്കാന്‍ പല തരത്തിലുള്ള പുതിയ മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. മുടി ബ്ലീച്ച് ചെയ്യുന്നതും കളര്‍ ചെയ്യുന്നതും സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നതും എല്ലാം മുടിക്ക് ദോഷകരമായി മാറുന്നവയാണ്. എന്നാല്‍ ഇനി ഇത്തരം മോഡേണ്‍ വില്ലത്തരം തന്നെയാണ് പലപ്പോഴും മുടിക്ക് ആരോഗ്യപ്രശ്‌നങ്ങളും മുടിയുടെ ഭംഗി നഷ്ടപ്പെടുത്തുന്നതും. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നതെന്നും എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ ഇതി തിരിച്ച് പിടിക്കാമെന്നും പലര്‍ക്കും അറിയില്ല.

മുടി ഭംഗിയാക്കാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ആലോചിക്കേണ്ടത് ഇത് മുടിക്ക് എത്രത്തോളം ദോഷകരമാണ് എന്നതാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അപ്പോഴുണ്ടാവുന്ന ഭംഗി മാത്രമാണ് ഇതിലുള്ളത്. എന്നാല്‍ ഒരിക്കലും ഇത് നിലനില്‍ക്കുന്നതല്ല. മാത്രമല്ല പിന്നീടാണ് ഇതിന്റെ ദോഷവശങ്ങള്‍ നമുക്കെല്ലാം അറിയുന്നതും. എന്തൊക്കെയാണ് മുടി നശിപ്പിക്കുന്നതിനായി പലരും ചെയ്ത് കൂട്ടുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

ബ്ലീച്ച് ചെയ്യുന്നത്

ബ്ലീച്ച് ചെയ്യുന്നത്

മുഖം മാത്രമല്ല ബ്ലീച്ച് ചെയ്യുന്നത് മുടിയും ബ്ലീച്ച് ചെയ്യുന്ന ഒരു ട്രെന്‍ഡ് ഇന്നത്തെ കാലത്തുണ്ട്. ബ്ലീച്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മുടിയുടെ ക്യൂട്ടിക്കിള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കുകയാണ് ചെയ്യുന്നത്. ഇത് മുടിയുടെ നിറത്തെ സാരമായി തന്നെ ബാധിക്കുന്നു. ഇത് മുടിയുടെ അറ്റം പിളരാന്‍ കാരണമാകുന്നു. മാത്രമല്ല ബ്ലീച്ച് ചെയ്യുന്നത് മുടിക്ക് ആയുസ്സ് കുറക്കുന്നു. മുടി പെട്ടെന്ന് പൊട്ടിപ്പോവാനും ഇത് കാരണമാകുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യം വളരെ ക്ഷയിക്കുന്നു.മാത്രമല്ല ഇത് മമറ്റു മുടികളിലേക്കും വ്യാപിപ്പിച്ച് അവയുടെ ആരോഗ്യം കൂടി നശിപ്പിക്കുന്നു എന്നതാണ് കാര്യം. ഇത് പിന്നീട് മുടിയെ പല തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

മുടിക്ക് നിറം നല്‍കുന്നത്

മുടിക്ക് നിറം നല്‍കുന്നത്

പലരും മുടിക്ക് ഭാഗികമായോ പൂര്‍ണമായോ നിറം നല്‍കുന്നവരാണ്. പലപ്പോഴും ഇതിന്റെ വിശ്വാസ്യതയെ പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ മോശമായി നമ്മുടെ മുടിയെ ബാധിക്കുന്നു. കെമിക്കലുകള്‍ തന്നെയാണ് കളറിംഗ് എന്ന പേരില്‍ മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത്. ഇത് മുടിയുടെ ആരോഗ്യമുള്ള പാളിയെ ഇല്ലാതാക്കുകയും അത് മുടിക്ക് വളരാനുള്ള കഴിവിനെ നശിപ്പിക്കുകയും ചെയ്യുന്നു. രണ്ട് മാസം കൊണ്ട് തന്നെ മുടിയുടെ ആരോഗ്യം നശിക്കുന്നു. സ്ഥിരമായി മുടിക്ക് നിറം കൊടുക്കുന്നവരുണ്ട്. ഇത് മുടി പൂര്‍ണമായും നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പെര്‍മിങ്

പെര്‍മിങ്

മുടിയില്‍ പെര്‍മിങ് നടത്തുന്നവരും ചില്ലറയല്ല. ഇത് മുടിയുടെ ഘടന തന്നെ മാറ്റുന്നു. മുടി നീളത്തിലാക്കാനും മുടി ചുരുട്ടാനും ഇത് പലപ്പോഴും കാരണമാകുന്നു. മുടിക്ക് സ്വാഭാവികമായുള്ള ഘടന മാറുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ദിവസം ചെല്ലുന്തോറും കെമിക്കലിന്റെ ഉപയോഗം മുടിയെ ദോഷകരമായി ബാധിക്കുന്നു. മാത്രമല്ല ഇത് മുടിയുടെ ക്യൂട്ടിക്കിളിന് വളരെ പ്രതിസന്ധിയിലാക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യം നശിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആധുനിക കാര്യങ്ങള്‍ മുടിയില്‍ പരീക്ഷിക്കുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

 മുടി ചുരുട്ടിക്കെട്ടുമ്പോള്‍

മുടി ചുരുട്ടിക്കെട്ടുമ്പോള്‍

മുടി കെട്ടി വെക്കണം എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എന്നാല്‍ മുടി കെട്ടുമ്പോള്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഉള്ള മുടിയെക്കൂടി പ്രശ്‌നത്തിലാക്കാന്‍ കാരണമാകും. കാരണം മുടിക്ക് ആരോഗ്യം നല്‍കുന്ന തരത്തിലായിരിക്കണം മുടി കെട്ടേണ്ടത്. മുടി ഉയര്‍ത്തി മുകളില്‍ കെട്ടിവെക്കുന്നത് മുടിയുടെവേരുകളെ നശിപ്പിക്കുന്നു. ഇത് കൂടുതല്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. പല തരത്തിലുള്ള വസ്തുക്കളും ഉപയോഗിച്ച് നമ്മള്‍ മുടി കെട്ടാറുണ്ട്. ഇവയില്‍ തന്നെ പിന്നുകളും സ്ലൈഡുകളും മറ്റും മുടിക്ക് ദോഷം ചെയ്യുന്നു. ഇത് മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവാനും മുടിയുടെ ആരോഗ്യത്തിനും ദോഷകരമാണ്. കൂടാതെ ഇത് ചിലപ്പോള്‍ സ്ഥിരമായി മുടിക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമാകുന്നു. അതിലുപരി നനഞ്ഞ മുടി ഇത്തരത്തില്‍ കെട്ടി വെക്കുമ്പോള്‍ അത് പല തരത്തിലുള്ള പ്രതിസന്ധികളും മുടിയില്‍ സൃഷ്ടിക്കുന്നു.

മുടി ചീകുമ്പോള്‍ ശ്രദ്ധ

മുടി ചീകുമ്പോള്‍ ശ്രദ്ധ

എപ്പോഴും പല്ലിന് അകലമുള്ള ചീര്‍പ്പ് ഉപയോഗിച്ച് വേണം മുടി ചീകാന്‍. എന്നാല്‍ മാത്രമേ അത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയുള്ളൂ. മാത്രമല്ല മുടി അധികം ചീകുന്നത് പലപ്പോഴും മുടിക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും മുടിയുടെ അറ്റം പിളരുന്നതിനും മുടി ഇടയില്‍ നിന്ന് പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ചീപ്പ് ഉപയോഗിക്കുമ്പോള്‍ അതല്‍പം ശ്രദ്ധിച്ചാല്‍ മതി. ഇത് മുടിക്ക് ആരോഗ്യം നല്‍കും. അല്ലാത്ത പക്ഷം ശ്രദ്ധയില്ലാതെ ഉപയോഗിച്ചാല്‍ അത് മുടിയെ പ്രതിസന്ധിയിലാക്കുന്നു.

ഷാമ്പൂ ഇടുമ്പോള്‍

ഷാമ്പൂ ഇടുമ്പോള്‍

മുടിയില്‍ ഷാമ്പൂ ഇടുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് മുടിയില്‍ പ്രകൃതിദത്തമായി ഉണ്ടാവുന്ന എണ്ണയേയും ഇല്ലാതാക്കുന്നു. ഷാമ്പൂ ഇടുന്നത് തന്നെ മുടിയിലെ അഴുക്കും അമിത എണ്ണമയവും ഇല്ലാതാക്കാനാണ്. എന്നാല്‍ ഇനി മുടിയില്‍ ഷാമ്പൂ ഇടുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് തലയോട്ടിക്ക് നല്ലതല്ല എന്നതാണ് ഒരു കാര്യം. അതിലുപരി ഇത് മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. മുടിയുടെ അറ്റം പൊട്ടിപ്പോവാനും മുടിയുടെ ക്യൂട്ടിക്കിളിന്റെ കാര്യത്തിലും ഷാമ്പൂ ദോഷകരമായി ബാധിക്കും. ഷാമ്പൂ അധികമായി ഉപയോഗിക്കുന്നതിന്റെ ഫലമായി പലപ്പോഴും മുടി പൊട്ടിപ്പോവാനും മുടി ഡ്രൈ ആവാനും കാരണമാകുന്നു.

 കൃത്രിമമായി ഉണക്കുന്നത്

കൃത്രിമമായി ഉണക്കുന്നത്

മുടി കൃത്രിമമായി ഉണക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇന്നത്തെ കാലത്ത് നനഞ്ഞ മുടി ഉണക്കാന്‍ ഹെയര്‍ഡ്രൈയര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത് മുടിയുടെ മോയ്‌സ്ചുറൈസിംഗ് പവ്വറിനെ ഇല്ലാതാക്കുന്നു. ഇത് ക്യൂട്ടിക്കിള്‍ തുറക്കാന്‍ കാരണമാകുന്നു. കൂടുതല്‍ ചൂട് ഇതിലൂടെ കടക്കുമ്പോള്‍ അത് പലപ്പോഴുംമുടി പൊട്ടാനും മുടിക്ക് മറ്റു തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാനും കാരണമാകുന്നു. മുടി കൃത്രിമമായി ചുരുട്ടാനും സ്‌ട്രെയ്റ്റന്‍ ചെയ്യാനും ശ്രമിക്കുമ്പോഴും ഇത്തരം പ്രശ്‌നം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇതെല്ലാം മുടിയെ നശിപ്പിക്കാന്‍ കാരണമാകുന്നു.

കൃത്രിമ ഉത്പ്പന്നങ്ങള്‍

കൃത്രിമ ഉത്പ്പന്നങ്ങള്‍

കേശസംരക്ഷണത്തിന് കൃത്രിമമായ ഉത്പ്പന്നങ്ങളാണ് പലരും ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തില്‍ മുടിക്ക് ദോഷം ചെയ്യുന്നതാണ്. മുടി കൊഴിയാനും മുടിയുടെ നിറം പോവാനും അകാല നരക്കും മുടി അറ്റം പിളരാനും ഇടക്ക് വെച്ച് പൊട്ടിപ്പോവാനും എല്ലാം ഇത്തരം ഉത്പ്പന്നങ്ങള്‍ കാരണമാകുന്നു. വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം ഉത്പ്പന്നങ്ങള്‍ പലപ്പോഴും മുടിക്ക് ആരോഗ്യം നശിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. പല തരത്തിലുള്ള രാസവസ്തുക്കളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇത്തരം ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ അത് മുടിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രത്സന്ധികളും സൃഷ്ടിക്കും.

മുടി എങ്ങനെ തിരിച്ചറിയാം

മുടി എങ്ങനെ തിരിച്ചറിയാം

മുടിക്ക് നാശം സംഭവിച്ച് കൊണ്ടിരിക്കുകയാണ് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് പലര്‍ക്കും അറിയില്ല. മുടിയുടെ ആരംഭം മുതല്‍ തന്നെ പല മാറ്റങ്ങളും നമുക്ക് കാണാനാവും. മുടിയുടെ മുകള്‍ ഭാഗം മുതല്‍ താഴെ വരെ വിരലോടിച്ചാല്‍ തന്നെ മുടിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നമുക്ക് തിരിച്ചറിയാവുന്നതാണ്. മുടിയുടെ അറ്റത്ത് അല്‍പം പരുപരുത്തതു പോലെ തോന്നുന്നുണ്ടെങ്കില്‍ അത് മുടിയുടെ ആരോഗ്യം നശിച്ച് കൊണ്ടിരിക്കുകയാണ് എന്നതിന്റെ ലക്ഷണമാണ്. മുടിയുടെ ആരോഗ്യം നശിച്ചെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വേറേയുമുണ്ട് എന്തൊക്കെയെന്ന് നോക്കാം.

മുടിയുടെ തിളക്കം നഷ്ടമാവല്‍

മുടിയുടെ തിളക്കം നഷ്ടമാവല്‍

മുടിയുടെ തിളക്കം നഷ്ടമാകുന്നതാണ് മറ്റൊന്ന്. എല്ലാവരുടേയും മുടിക്ക് സ്വാഭാവികമായും തിളക്കം ഉണ്ടാവും. എന്നാല്‍ നമ്മള്‍ മുടിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് മുടിയുടെ തിളക്കം നഷ്ടപ്പെടുന്നത് പെട്ടെന്ന് മനസ്സിലാക്കാം. ക്യൂട്ടിക്കിള്‍സ് നശിച്ചു എന്നതാണ് മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിലൂടെ മനസ്സിലാക്കുന്നത്. എത്രയൊക്കെ ശ്രദ്ധിച്ചാലും മുടിക്ക് പഴയ തിളക്കവും ആരോഗ്യവും ലഭിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം മുടിയുടെ ആരോഗ്യം നശിച്ചു എന്നത് തന്നെയാണ്.

 അറ്റം പിളരല്‍

അറ്റം പിളരല്‍

മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊരു പ്രതിസന്ധി. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. മുടിക്ക് നമ്മള്‍ നല്‍കുന്ന ശ്രദ്ധയില്ലായ്മ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പലപ്പോഴും മുടിയുടെ അറ്റം പിളരുന്നതിലൂടെ മുടിക്ക് വീണ്ടും വളരാന്‍ കഴിയാതാവുന്നു.അതുകൊണ്ട് തന്നെ അതിലൂടെ മുടിയുടെ വളര്‍ച്ച മുരടിക്കുന്നു. ഇത് മുടിക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മുടിയുടെ കാര്യത്തില്‍ ഒരു വെല്ലുവിളിയും ആയി മാറുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Ways To Identify Dry And Damaged Hair

    Before we get to fixing the hair problem, let's talk about what causes damage in the first place.
    Story first published: Thursday, October 12, 2017, 11:09 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more