ഓരോ മുടിയിഴയും കറുപ്പിക്കും വീട്ടുവൈദ്യം

Posted By:
Subscribe to Boldsky

മുടി നരക്കുന്നത് എല്ലാവരേയും സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ്. പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണം കൂടിയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഓരോ മുടിയിഴയും വെളുക്കുമ്പോള്‍ ഓരോരുത്തരുടേയും മനസ്സില്‍ ആധിയാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഇതൊന്ന് കറുത്ത് കിട്ടിയാല്‍ മതി എ ന്നായിരിക്കും പലര്‍ക്കും ആഗ്രഹം. മുടിവെളുത്താല്‍ അത് പ്രായമായെന്ന് മറ്റുള്ളവരെ കൂടി അറിയിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്ക് കൃത്യമായ പരിഹാരം കാണാനാണ് പലരുംശ്രമിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണുമ്പോള്‍ അത് ഉള്ള മുടി കൂടി നരച്ച് പോവാനുള്ള അവസ്ഥയിലേക്ക് എത്തുന്നതും കുറവല്ല.

അതുകൊണ്ട് തന്നെ അല്‍പം സൂക്ഷിച്ച് വേണം ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍. എന്നാല്‍ ഇനി മുടി കറുപ്പിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അത്രയേറെ കഷ്ടപ്പെടേണ്ട ആവശ്യമില്ല. വീട്ടിലിരുന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിച്ച് മുടിക്ക് നിറവും തിളക്കവും മൃദുത്വവും വളര്‍ച്ചയും നല്‍കുന്നതിനും സഹായിക്കുന്നു. മുടിയുടെ വേരു മുതല്‍ ഓരോ മുടിയേയും നരയില്‍ നിന്നും സംരക്ഷിക്കുന്ന മാര്‍ഗ്ഗം ചില്ലറയല്ല.

ആണുങ്ങളുടെ കഷണ്ടി മാറാന്‍ ഒരുമാസം കഷ്ടപ്പെടാം

മുടിയുടെ ആരോഗ്യം നഷ്ടപ്പെടാതെ നരച്ച മുടിക്ക് പരിഹാരം കാണുന്നതിനും മുടി വേരു മുതല്‍ നരക്കുന്നതിനും സഹായിക്കുന്ന ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. നിരവധി മരുന്നുകള്‍ നിങ്ങള്‍ പരീക്ഷിച്ച് മടുത്തെങ്കില്‍ ഇനി ഇത് കൂടി പരീക്ഷിച്ച നോക്കാം. ഫലം ഉറപ്പാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് നിങ്ങള്‍ക്ക് മുടി നരക്കുന്നതില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

നെല്ലിക്കയും മൈലാഞ്ചിയിലയും

നെല്ലിക്കയും മൈലാഞ്ചിയിലയും

നെല്ലിക്കയും മൈലാഞ്ചിയിലയും മുടിയെ നരയില്‍ നിന്നും രക്ഷിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഒരു കപ്പ് മൈലാഞ്ചിയില പൊടിച്ചതില്‍ മൂന്ന് ടീസ്പൂണ്‍ നെല്ലിക്ക പൊടി ചേര്‍ത്ത് അല്‍പം കാപ്പിപ്പൊടി മിക്‌സ് ചെയ്ത് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. മാസത്തില്‍ ഒരു തവണ ഇത് ചെയ്യാവുന്നതാണ്. ഇത് നരച്ച മുടിയെ കറുപ്പിക്കാന്‍ സഹായിക്കുന്നു.

കട്ടന്‍ചായ

കട്ടന്‍ചായ

കട്ടന്‍ ചായ കുടിക്കാന്‍ മാത്രമല്ല മുടിയെ നരയില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. അല്‍പം കട്ടന്‍ചായ തയ്യാറാക്കി അത് തണുത്ത ശേഷം തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക്തിളക്കവും ആരോഗ്യവും നരച്ച മുടിക്ക് പരിഹാരവും നല്‍കുന്നു. ആഴ്ചയില്‍ രണ്ട് നേരം ശീലമാക്കാം. എന്നാല്‍ ഷാമ്പൂ ഇടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വെളിച്ചെണ്ണയും നാരങ്ങയും

വെളിച്ചെണ്ണയും നാരങ്ങയും

വെളിച്ചെണ്ണയും നാരങ്ങ നീരും കൊണ്ട് അകാല നരയെ ചെറുക്കാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം.അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. സള്‍ഫേറ്റ് ഇല്ലാത്ത ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കാം.

 കറിവേപ്പില

കറിവേപ്പില

നരയെ ചെറുക്കാന്‍ ഇത്രയധികം പവ്വര്‍ഫുള്‍ ആയ മറ്റൊരു മാര്‍ഗ്ഗമില്ല എന്ന് തന്നെ പറയാം. മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് ഇത് ചൂടാക്കിയെടുത്ത് ഈ എണ്ണ തണുത്ത ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഒരു മണിക്കൂര്‍ തേച്ച് പിടിപ്പിച്ച ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇത് ചെയ്യണം. എന്നാല്‍ മാത്രമേ കൃത്യമായ ഫലം ലഭിക്കുകയുള്ളൂ.

പീച്ചിങ്ങ

പീച്ചിങ്ങ

പീച്ചിങ്ങ കൊണ്ടും മുടിയുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം. ഇത് അകാല നരയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു കപ്പ് വെളിച്ചെണ്ണയും ഒര് കപ്പ് പീച്ചിങ്ങ അരിഞ്ഞതും ആണ് വേണ്ടത്. ഇത് നല്ലതു പോലെ വെയിലത്ത് വെച്ച് ഉണക്കി വെളിച്ചെണ്ണയില്‍ ചൂടാക്കിയെടുക്കാം. ഇത് കൊണ്ട് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് മുടിക്ക് നല്ലതു പോലെ ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

ഉരുളക്കിഴങ്ങിന്റെ തൊലി

ഉരുളക്കിഴങ്ങിന്റെ തൊലി

ഉരുളക്കിഴങ്ങ് സൗന്ദര്യസംരക്ഷണത്തിനു മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ കേശസംരക്ഷണത്തിനും മുടിയെ നരയില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഉരുളക്കിഴങ്ങിന്റെ പങ്ക് വളരെ വലുതാണ്. ഉരുളക്കിഴങ്ങിന്റെ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് അത് തണുത്ത ശേഷം ഒരു കപ്പിലേക്ക് മാറ്റുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം. ഇത് മുടിയുടെ ാരോഗ്യത്തിനും നരച്ച മുടിയെ ഇല്ലാതാക്കാനും സഹായിക്കുന്നു.

കാപ്പി

കാപ്പി

കാപ്പി കൊണ്ടും നരയെ നമുക്ക് ഇല്ലാതാക്കാം. നരക്ക് പ്രതിവിധിയാണ് കാപ്പി. നല്ലതു പോലെ പൊടിച്ച കാപ്പിപ്പൊടി കൊണ്ട് കാപ്പിതയ്യാറാക്കി ഇതുപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ചെയ്യേണ്ടതാണ്. ഇത് മുടിയുടെ നരയെ ഇല്ലാതാക്കി മുടി വേരോടെ കറുപ്പിക്കാന്‍ സഹായിക്കുന്നു.

 കുരുമുളക്

കുരുമുളക്

കുരുമുളക് കൊണ്ട് അകാല നരക്ക് പരിഹാരം കാണാം. രണ്ട് ഗ്രാം കുരുമുളക് പൊടി ഒരു കപ്പ് തൈരില്‍ മിക്‌സ് ചെയ്ത് ഇത് തലയില്‍ മാസ് പോലെ പൊതിഞ്ഞ് വെക്കുക. ഇത്തരത്തില്‍ ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയണം. ഇത് കണ്ണിലാവാതെ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലുള്ള നര പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ക്യാമോമൈല്‍ ടീ

ക്യാമോമൈല്‍ ടീ

ജമന്തിച്ചായ അഥവാ ക്യാമോമൈല്‍ ടീ ഉപയോഗിച്ച് നരച്ച മുടിക്ക് പരിഹാരം കാണാം. രണ്ട് കപ്പ് ടീ എടുത്ത ്ഇത് കൊണ്ട് നല്ല വൃത്തിയായി തല കഴുകുക. ഇത് മുടിക്ക് നര മാറുന്നതിനും നല്ല ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗറും നരയെ ചെറുക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് സ്പൂണ്‍ എടുത്ത് രണ്ട്കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് തല നല്ലതു പോലെ കഴുകാം. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ മാര്‍ദ്ദവം തിരിച്ച് പിടിക്കാനും മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നിതനും അതിലുപരി മുടിയുടെ നരയെ ഇല്ലാതാക്കി വേരു മുതല്‍ തന്നെ മുടിക്ക് കറുപ്പ് നല്‍കുന്നതിനും സഹായിക്കുന്നു.

English summary

Simple Ways To Cover Gray Hair Naturally At Home

Following are 10 natural ways to cover gray hair that you can choose from.
Story first published: Wednesday, December 13, 2017, 17:41 [IST]