മുടിയുടെ ആരോഗ്യം ഇനി ചെറുനാരങ്ങയില്‍

Posted By:
Subscribe to Boldsky

ആരോഗ്യമുള്ള ഭംഗിയുള്ള മുടിയാണ് എല്ലാവരുടേയും ആവശ്യം. എന്നാല്‍ ആരോഗ്യമുള്ള മുടിക്ക് ഏറ്റവും ആദ്യം വേണ്ടത് ആരോഗ്യമുള്ള തലയോടാണ്. ആരോഗ്യമുള്ള തലയോട്ടിയില്‍ മാത്രമേ ആരോഗ്യമുള്ള മുടി വളരുകയുള്ളൂ. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള തലയോട്ടിന് എന്തൊക്കെ ചെയ്യണം എന്നതാണ് ആദ്യം അറിയേണ്ടത്.

മുടികൊഴിച്ചില്‍, കഷണ്ടി;ഉറപ്പുള്ള ആയുര്‍വ്വേദം

നാരങ്ങ നീര് കൊണ്ട് സൗന്ദര്യസംരക്ഷണ ഉപാധികള്‍ ധാരാളം ഉണ്ടെങ്കിലും മുടി വളര്‍ച്ചയില്‍ നാരങ്ങ നീര് എങ്ങനെ ഉപയോഗിക്കാം എന്നത് വളരെ അത്യാവശ്യമായി അറിയേണ്ട കാര്യമാണ്. നാരങ്ങ നീര് ഉപയോഗിക്കേണ്ട പോലെ മുടിയില്‍ ഉപയോഗിച്ചാല്‍ അത് പനങ്കുല പോലെ മുടി വളരാന്‍ സഹായിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തലയോട്ടിയിലെ അഴുക്ക് മാറ്റണം

തലയോട്ടിയിലെ അഴുക്ക് മാറ്റണം

ആദ്യം ചെയ്യേണ്ടത് തലയോട്ടിയിലെ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കുക എന്നതാണ്. ചെറുനാരങ്ങ നീര് മുടിയിലും തലയോട്ടിയിലും അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കുന്നു. ചെറുനാരങ്ങ ജ്യൂസ് തലയോട്ടില്‍ നന്നായി പുരട്ടുക പിന്നീട് ഷാമ്പൂ വച്ച് കഴുകി കളയാം.

 മുട്ടയുടെ മഞ്ഞയും നാരങ്ങ നീരും

മുട്ടയുടെ മഞ്ഞയും നാരങ്ങ നീരും

മുട്ടയുടെ മഞ്ഞ മുടി നല്ല സില്‍ക്ക് പോലെ ആവാന്‍ സഹായിക്കുന്നു. എന്നാല്‍ മുട്ടയിടെ മഞ്ഞയില്‍ അല്‍പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഇത് മുടിക്ക് നല്ല തിളക്കവും മുടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

താരനെ പരിഹരിക്കാന്‍

താരനെ പരിഹരിക്കാന്‍

തലയോട്ടിയില്‍ ചൊറിച്ചിലിന്റെ പ്രധാന കാരണം താരനും പേനും മറ്റുമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ രണ്ട് കഷ്ണമാക്കി അത് കൊണ്ട് തലയില്‍ നല്ലതു പോലെ ഉരസുക. 10-15 മിനിട്ടിനുശേഷം കഴുകി കളയാം.

 തേയിലയും ചെറുനാരങ്ങയും

തേയിലയും ചെറുനാരങ്ങയും

തേയിലയും ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് തിളപ്പിച്ച് അത് കൊണ്ട് തല കഴുകാവുന്നതാണ്. ഇത് തലയോട്ടിന് ആരോഗ്യവും മുടിക്ക് തിളക്കവും താരന് പരിഹാരവും നല്‍കുന്നു.

 കറ്റാര്‍വാഴയും നാരങ്ങയും

കറ്റാര്‍വാഴയും നാരങ്ങയും

മുടി വളരാന്‍ ഏറ്റവും ഉത്തമമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളരാനും തലയോട്ടിയില്‍ ആഴത്തില്‍ വൃത്തിയാക്കാനും സഹായിക്കും.

ചെറുനാരങ്ങയും വെളിച്ചെണ്ണയും

ചെറുനാരങ്ങയും വെളിച്ചെണ്ണയും

ചെറുനാരങ്ങ നീരും വെളിച്ചെണ്ണയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇവ രണ്ടും കൂട്ടിയോജിപ്പിച്ച മിശ്രിതം തലയില്‍ തേച്ചു പിടിപ്പിക്കുക. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും.

ഏത്തപ്പഴവും ചെറുനാരങ്ങ നീരും

ഏത്തപ്പഴവും ചെറുനാരങ്ങ നീരും

മുടി വളരാന്‍ വളരെ ഫലപ്രദമാണ് പഴം. നാരങ്ങ നീരും നല്ലതു പോലെ പഴുത്ത ഏത്തപ്പഴവും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയിലെ ചൊറിച്ചിലിനേയും ഇല്ലാതാക്കുന്നു.

ഒലീവ് ഓയിലും ചെറുനാരങ്ങ നീരും

ഒലീവ് ഓയിലും ചെറുനാരങ്ങ നീരും

ഒലീവ് ഓയിലും ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുക. ഇത് മുടി വളര്‍ച്ചക്കും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. തലയോട് വൃത്തിയുള്ളതാക്കാനും ഈ മിശ്രിതം സഹായിക്കും.

 മയോണൈസ്

മയോണൈസ്

ഭക്ഷ്യാവശ്യങ്ങള്‍ക്കല്ലാതെ കേശസംരക്ഷണത്തിനും മയോണൈസ് ഉപയോഗിക്കാവുന്നതാണ്. ഇതില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ചാല്‍ അത് മുടിയെ സംരക്ഷിക്കും.

ഗ്ലീസറിന്‍

ഗ്ലീസറിന്‍

ഗ്ലിസറിന്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ്. എന്നാല്‍ കേശസംരക്ഷണത്തിനും ഒട്ടും പുറകിലല്ല. താരന്‍ കളയാനും ഇവ രണ്ടും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഇത് താരന്‍ കളയുകയും മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

English summary

Uses of Lemon For Hair Growth and hair Health

We all know lemon juice is a great dandruff buster. But do you know that lemon’s rich nutritional value makes it a superior solution to a host of other hair problems
Story first published: Tuesday, July 18, 2017, 10:19 [IST]
Subscribe Newsletter