താരൻ മുഖേനയുള്ള മുടികൊഴിച്ചിൽ അകറ്റാൻ ഓട്സ്

By: Jibi Deen
Subscribe to Boldsky

മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. വിറ്റാമിന്റെ അഭാവം മുതൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്‌നങ്ങൾ വരെ. തലയിലെ മുടി കൊഴിച്ചിലിന് താരനും ഒരു പ്രശ്നമാണ്. താരൻ മുഖേനയുള്ള മുടികൊഴിച്ചിൽ എങ്ങനെ തടയാമെന്ന് നോക്കാം.

അമിതമായ ചൊറിച്ചിൽ

താരൻ നേരിട്ട് മുടികൊഴിച്ചിലിന് കാരണമാകില്ല.അമിതമായ ചൊറിച്ചിലും ചലനങ്ങളും തലയോട്ടിൽ ഘർഷണം ഉണ്ടാക്കുകയും അങ്ങനെ മുടി കൊഴിച്ചിൽ ഉണ്ടാകുകയും ചെയ്യുന്നു.പതിവായി ചൊറിയുന്നതു മൂലം മുടിയുടെ വേരുകൾ ദുർബലമാകുന്നു.നിങ്ങളുടെ തലയോട്ടിലെ വരൾച്ചയും ചൊറിച്ചിലും തടയാൻ ഒലിവ് എണ്ണ നല്ലതാണ്.

Try this oatmeal hairpack to stop hairfall due to dandruff

ചർമ്മവീക്കം

സോപ്പിലെയും അലക്കുപൊടിയിലെയും രാസവസ്തുക്കൾ ചർമ്മവീക്കത്തിന് കാരണമാകും.ഇത് താരനും മുടികൊഴിച്ചിലിനും കാരണമാകും.അതിനാൽ ഡെർമിറ്റോളജിസ്റ്റിനെ കണ്ടു ചികിത്സിക്കുന്നതാണ് ഉത്തമം.

ചർമ്മകോശങ്ങളുടെ കൊഴിച്ചിൽ

Try this oatmeal hairpack to stop hairfall due to dandruff

താരൻ തലയോട്ടിലെ നിന്നും അമിതമായി കോശങ്ങൾ കൊഴിയാൻ കാരണമാകുന്നു.ഇത് മുടി കൊഴിച്ചിലിനും മുടിയുടെ വളർച്ചക്കുറവിനും കാരണമാകുന്നു.നിങ്ങൾ കൂടുതലായി ആന്റി ഡാൻഡ്രഫ് ഷാമ്പൂ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ തലയോട്ടിലെ പുറം തൊലിയും പോകുകയാണ്.അതിനാൽ അടുത്ത തവണ സലൂണിൽ പോകുമ്പോൾ മുടി കൊഴിച്ചിൽ തടയാനും മുടി വളരാനുമായി എക്സ്ഫോളിയേറ്റിംഗ് സ്കാലപ് മാസ്ക് ഉപയോഗിക്കാൻ മറക്കണ്ട.

താരനും മുടികൊഴിച്ചിലും അകറ്റാൻ ഹെയർ പാക്

മേക്കോവർ വിദഗ്ദ്ധനായ അഷ്‌മീൻ മുഞ്ജൽ പറയുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഓട്സ് കൊണ്ടുള്ള പാക് വളരെ നല്ലതെന്നാണ്.ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്.

2 സ്പൂൺ പാലും 2 സ്പൂൺ ബദാം എണ്ണയും 4 സ്പൂൺ ഓട്സുമായി കുഴച്ചു പേസ്റ്റുപോലെയാക്കുക. നിങ്ങളുടെ മുടി കുരുക്കില്ലാത്തതാണെന്ന് ഉറപ്പാക്കിയ ശേഷം ഇതിനെ തലയോട്ടിയിലും മുടിയിലുമായി പുരട്ടുക. 15 -20 മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക.

Try this oatmeal hairpack to stop hairfall due to dandruff

ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ തലയിലെ അധിക എണ്ണമയം കുറയുകയും താരനു കുറവുണ്ടാകുകയും ചെയ്യും.അതുപോലെ തന്നെ നെല്ലിക്കയുടെ ഹെയർ പാക്കും താരൻ ഒഴിവാക്കാൻ നല്ലതാണ്.

Read more about: dandruff, hair, മുടി
English summary

Try this oatmeal hairpack to stop hairfall due to dandruff

How dandruff leads to hair fall and how you can prevent it.
Subscribe Newsletter