താരന്‍ മൂലം മുടി കൊഴിയുന്നു, പരിഹാരം ഓട്‌സില്‍

Posted By:
Subscribe to Boldsky

താരന്‍ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാണ് എന്നതാണ് സത്യം. മുടി പൊട്ടിപ്പോവാനും മുടി കൊഴിയാനും എല്ലാം താരന്‍ കാരണമാകുന്നു. അതിലുപരി അസഹനീയമായ ചൊറിച്ചിലാണ് മറ്റൊന്ന്. ആളുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും മറ്റും തലയില്‍ ചൊറിയുന്നത് നമ്മളെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാവാനും കാരണമാകുന്നു.

ഒരാഴ്ച പീച്ചിങ്ങ തേച്ച്‌ കുളിച്ച് നോക്കൂ, ഫലം

താരന്‍ പോവാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത അവസ്ഥയാണോ നിങ്ങളുടേത്. എന്നാല്‍ അതിനെ പ്രതിരോധിയ്ക്കാന്‍ ഇനി ഓട്‌സിനു കഴിയും. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല കേശസംരക്ഷണത്തിനും ഏറ്റവും വലിയ ഗുണം നല്‍കുന്ന ഒന്നാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട. ഓട്‌സ് കൊണ്ട് എങ്ങനെ താരനെ പൂര്‍ണമായും ഇല്ലാതാക്കാം എന്ന് നോക്കാം.

ബേക്കിംഗ് സോഡ കൊണ്ട് കാല്‍ കഴുകിയാല്‍

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, നാല് ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഓട്‌സും ബദാം ഓയിലും പാലും നല്ലതു പോലെ പേസ്റ്റ് രപത്തില്‍ മിക്‌സ് ചെയ്യുക. ഒട്ടും വെള്ളം ചേര്‍ക്കാതെ വേണം മിക്‌സ് ചെയ്യേണ്ടത്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

മുടി ജഡ വേര്‍പെടുത്തി ഓട്‌സ് പാക്ക് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15-20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 ഉപയോഗിക്കേണ്ടതെപ്പോള്‍

ഉപയോഗിക്കേണ്ടതെപ്പോള്‍

ആഴ്ചയില്‍ ഒരു തവണ ഉപയോഗിച്ചാല്‍ മതി. ഇത് തലയിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുകയും താരനെതിരെ പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. ഓട്‌സിനു പകരം നെല്ലിക്കയും ഫലപ്രദമായ മാര്‍ഗ്ഗമാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

തലയില്‍ താരന്‍ പോവും എന്നതിലുപരി തലയിലുണ്ടാകുന്ന ചൊറിച്ചിലുകളും മറ്റ് അസ്വസ്ഥതകളും ഇല്ലാതാകുന്നു. ബദാം ഓയില്‍ ആണ് തലയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നത്.

 താരന് കാരണം

താരന് കാരണം

തലയിലെ അഴുക്കും വിയര്‍പ്പും തന്നെയാണ് പലപ്പോഴും താരന് കാരണം. അതുകൊണ്ട് തന്നെ ഈ മിശ്രിതം ഉടന്‍ പരിഹാരമാണ് നല്‍കുന്നത്.

 ചര്‍മ്മം കൊഴിയുന്നത്

ചര്‍മ്മം കൊഴിയുന്നത്

താരന്‍ തലയില്‍ വര്‍ദ്ധിച്ചാല്‍ തലയിലെ ചര്‍മ്മം കൊഴിഞ്ഞു പോരുന്നു. ഇത് പലപ്പോവും മുറിവായി മാറാന്‍ തന്നെ കാരണമാകുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ് ഈ മിശ്രിതം.

English summary

Try this oatmeal hair pack to stop hair fall due to dandruff

The oatmeal pack can beat dandruff and prevent hair fall. Read to find out how you can use it. - Try this oatmeal hairpack to stop hairfall due to dandruff.
Story first published: Thursday, May 18, 2017, 11:00 [IST]
Subscribe Newsletter