For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മുടി തഴച്ചു വളരാന്‍ ഷിക്കാക്കായ് പൗഡര്‍ ഇങ്ങനെ

  By Saritha.p
  |

  ഇടതൂര്‍ന്ന മുടി; ഇന്ത്യന്‍ സ്ത്രീ സങ്കല്പങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണിത്. വസ്ത്രം ഉള്‍പ്പടെയുള്ള ഫാഷന്‍ രീതികളില്‍ സ്ത്രീകള്‍ ഇപ്പോഴും പലതരം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മുടിയുടെ കാര്യത്തില്‍ ഈ പരീക്ഷണങ്ങള്‍ക്ക് അവര്‍ ഒരുക്കമല്ല എന്നതാണ് സത്യം. കാരണം അരയോളം എത്തി നില്‍ക്കുന്ന മുടി എല്ലാ പെണ്‍കുട്ടികളുടേയും ആഗ്രഹമാണ്. പക്ഷെ അവര്‍ക്ക് ഒരൊറ്റ കാര്യത്തിലേ നിര്‍ബന്ധമുള്ളൂ...മുടിയുടെ നീളം എത്ര തന്നെയായാലും നല്ല കറുത്ത, ഇടതൂര്‍ന്ന മുടിയായിരിക്കണം വളരുന്നത് എന്ന് മാത്രം.

  മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കുള്ള താത്പര്യമാണ് ഇന്ന് മിക്ക ടെലിവിഷന്‍ പരസ്യങ്ങളും മുതലാക്കുന്നതും. എല്ലാ വിഭാഗം സ്ത്രീകളേയും ഒരു പോലെ സ്വാധീനിക്കുന്ന പരസ്യങ്ങളും മുടിയുമായി ബന്ധപ്പെട്ടതാണ് എന്നത് മുടിയോടുള്ള സ്ത്രീകളുടെ താത്പര്യത്തെ കാണിക്കുന്നു. ഇപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, മുടി അത്യാവശ്യമായിരിക്കുന്നത്, പുരുഷനും മുടിവളര്‍ത്തല്‍ ഫാഷനാക്കിയിരിക്കുകയാണ്. ചുരുക്കത്തില്‍ മുടി വേണ്ടാവത്തരായി ആരുമില്ല എന്നര്‍ത്ഥം.

  മുടിയെ നിങ്ങള്‍ ഇത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മുടിവളര്‍ച്ചയ്ക്ക് അനുയോജ്യമായ ഒരു ഔഷധത്തെ കുറിച്ച് പറയാം. നമ്മള്‍ക്കെല്ലാം കേട്ടുപരിചയമായ ചീനിക്ക (ഷിക്കാക്കായ്) ആണ് ഈ ഔഷധം. ഒട്ടേറെ ഔഷധവീര്യമുള്ള ഫലമാണ് ചീനിക്കയുടേത്. അത്യുത്തമം. ചീവക്ക എന്നും മലയാളികള്‍ ഇതിനെ വിളിക്കാറുണ്ട്. നല്ലൊരു നാടന്‍ ഷാമ്പൂവാണ് ചീനിക്ക. മുടിവളര്‍ച്ചയ്‌ക്കൊപ്പം താരന്‍ ഇല്ലാതാക്കാനും സഹായിക്കുന്ന ഔഷധമാണ് ചീനിക്ക. കൂടാതെ മുടിവളര്‍ച്ചയ്ക്ക് അടിസ്ഥാനമായ മുടിവേരുകളുടെ ബലത്തിനും ചീനിക്കാപ്പൊടി ഉപയോഗിച്ചുവരുന്നു. മുടിയ്ക്ക് മാത്രമല്ല ചീനിക്ക ഉപയോഗിക്കുന്നത് പണ്ട് കാലത്ത് മലേറിയ, പിത്തം പോലുള്ള രോഗാവസ്ഥകളില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും ഈ ഔഷധസസ്യത്തെ ഉപയോഗിച്ചിരുന്നു. ചീനിക്കയുടെ ഫലത്തിന്റെ തോടില്‍ നിന്നുണ്ടാക്കുന്ന ഒരു ലേപനം തൊലിപ്പുറത്തെ അസുഖങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്.

  ആരോഗ്യമുള്ള മുടിക്കായി നൂറ്റാണ്ടുകളായി ഭാരതീയര്‍ ഉപയോഗിച്ചുവരുന്ന ഈ ഔഷധത്തെ പക്ഷെ ഇന്നത്തെ തലമുറ അല്പം മറന്നുപോയ മട്ടാണ്. ടെലിവിഷനുകളിലെ ഹെയര്‍ ഓയില്‍ പരസ്യങ്ങളുടെ മത്സരപ്രക്ഷേപണത്തിനിടയില്‍ മുതിര്‍ന്നവരുടെ ഈ കൈമരുന്ന് പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയാതെ പോയതായിരിക്കാം കാരണം. ധാരാളം കെമിക്കലുകള്‍ അടങ്ങിയ ഒരു ഹെയര്‍ ഓയില്‍ പെട്ടെന്നുള്ള ഫലം തരുന്നതും ഇത്തരം ആയുര്‍വ്വേദ ഉപായങ്ങളോട് അകലം പാലിക്കാന്‍ കാരണമായി. ആയുര്‍വ്വേദ രീതികള്‍ക്ക് കാലതാമസം നേരിട്ടേക്കാം എന്നാണ് ആദ്യം അറിയേണ്ടത്.

  തുടര്‍ച്ചയായ ഉപയോഗത്തിലൂടെയേ ഇതില്‍ ഫലം കണ്ടെത്താനാകൂ. ചീനിക്ക പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ആന്റി ഓക്‌സിഡന്റും മുടിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന മറ്റ് ധാരാളം ഘടകങ്ങളും ചീനിക്കയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഇനിയും മുടി വളര്‍ച്ചയ്ക്കായി ചീനിക്ക പരീക്ഷിച്ചിട്ടില്ലെങ്കില്‍ വിളംബം വേണ്ട. ചീനിക്ക പൊടി ഏതെല്ലാം രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നും അത് നല്‍കുന്ന ഫലമെന്താണെന്നും അറിയാം. നിങ്ങളാഗ്രഹിക്കുന്ന കേശസൗന്ദര്യം നേടിയെടുക്കാനുള്ള ചില വഴികള്‍ പറയുകയാണിവിടെ. ചീനിക്കാപ്പൊടിക്കൊപ്പം അതിനെ ഗുണം ഇരട്ടിയാക്കുന്ന വെളിച്ചെണ്ണ, തൈര് ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് ഏത് രീതിയില്‍ മുടിയില്‍ പ്രയോഗിച്ചാല്‍ മികച്ചതും വേഗതയേറിയതുമായ ഫലം നേടാനാകുമെന്നും നോക്കാം.

  ചീനിക്കാപ്പൊടിയും വെളിച്ചെണ്ണയും

  ചീനിക്കാപ്പൊടിയും വെളിച്ചെണ്ണയും

  ഒരു ടീസ്പൂണ്‍ ചീനിക്കാപ്പൊടിയും 3 ടീസ്പൂണ്‍ വെളിച്ചെണ്ണയുമെടുക്കുക അവ യോജിപ്പിക്കുക. ഈ മിശ്രിതം ശിരോചര്‍മ്മത്തില്‍ നല്ലപോലെ തേച്ചുപിടിപ്പിക്കുക. ഏകദേശം 1 മണിക്കൂര്‍ സമയം ഇത് അങ്ങനെ തന്നെയിരിക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തില്‍ ഒരു മണിക്കൂറിന് ശേഷം തലകഴുകാം. ഇത് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചെയ്യുക.

  ചീനിക്കാപ്പൊടിയും നെല്ലിക്കയും

  ചീനിക്കാപ്പൊടിയും നെല്ലിക്കയും

  നെല്ലിക്കയില്‍ നിന്നും ഉണ്ടാക്കുന്ന ആംല എണ്ണയുമായി ചീനിക്കാപ്പൊടി എങ്ങനെ സംയോജിപ്പിച്ച് ഉപയോഗിക്കാം എന്ന് നോക്കാം. ഇതിനായി ഒരു ടീസ്പൂണ്‍ ചീനിക്കപ്പൊടിയും 2 ടേബിള്‍ സ്പൂണ്‍ ആംല എണ്ണയുമാണ് മിശ്രണം ചെയ്യേണ്ടത്. ഇത് ശിരോചര്‍മ്മത്തില്‍ എല്ലായിടത്തും എത്തുന്ന രീതിയില്‍ തേച്ചുപിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂറോളം തേച്ചുപിടിപ്പിച്ചുവെക്കണം. ഇനി ഇത് കഴുകിക്കളയാന്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. ഇളം ചൂടുവെള്ളമാണ് തല കഴുകാന്‍ അനുയോജ്യം. ഈ മിശ്രിതം മാസത്തൊരിക്കല്‍ എന്ന കണക്കില്‍ ഉപയോഗിച്ചുതുടങ്ങാം.

  ചീനിക്കാപ്പൊടിക്കൊപ്പം ഗ്രീന്‍ ടീ

  ചീനിക്കാപ്പൊടിക്കൊപ്പം ഗ്രീന്‍ ടീ

  ശരീരത്തിന് ഗ്രീന്‍ ടീ നല്‍കുന്ന ഗുണങ്ങള്‍ അറിയാമല്ലോ. ഇനി ഗ്രീന്‍ ടീയെ തലമുടി വളര്‍ച്ചയ്ക്കും ഉപയോഗിച്ച് നോക്കാം. ഇതിനായി 1 ടീസ്പൂണ്‍ ചീനിക്കാപ്പൊടിയില്‍ 2 ടീസ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ക്കാം. തലയോട്ടിയില്‍ പുരളുന്ന രീതിയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ ഇങ്ങനെ വെച്ചശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. തലമുടിയില്‍ അവശിഷ്ടങ്ങള്‍ ഇല്ലാതിരിക്കാന്‍ വീര്യം കുറഞ്ഞ ഷാംപൂ വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. നീളം കൂടിയ മുടിക്ക് ഈ മിശ്രിതം ആഴ്ചയില്‍ രണ്ട് തവണയോ അല്ലെങ്കില്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലുമോ ഉപയോഗിക്കാം.

  തൈരിനൊപ്പം ചീനിക്കാപ്പൊടി ചേര്‍ത്താല്‍

  തൈരിനൊപ്പം ചീനിക്കാപ്പൊടി ചേര്‍ത്താല്‍

  തലയ്ക്ക് കുളിര്‍മ്മ നല്‍കുന്നതാണ് തൈര്. മുടിക്ക് മൃദുത്വം ലഭിക്കാനും തൈര് ഉപയോഗിക്കാറുണ്ട്. തൈരിനൊപ്പം ചീനിക്കാപ്പൊടി കൂടി ചേര്‍ച്ച് ഉപയോഗിക്കുന്നത് മുടിക്ക് ഇരട്ടിഗുണം ചെയ്യും. 1 ടീസ്പൂണ്‍ ചീനിക്കാപ്പൊടിയെടുത്ത് രണ്ടോ മൂന്നോ ടീസ്പൂണ്‍ തൈരിലിട്ട് സംയോജിപ്പിക്കുക. തലയില്‍ ഈ മിശ്രിതം നന്നായി തേച്ചുപിടിപ്പിക്കണം. ഏകദേശം ഒരു മണിക്കൂര്‍ ഈ മിശ്രിതം തലയില്‍ നല്ലപോലെ പിടിച്ചശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മാസത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് ആരോഗ്യമുള്ള മുടി വളരാന്‍ സഹായകമാണ്.

  ചീനിക്കാപ്പൊടി മുട്ടയുടെ വെള്ളയ്‌ക്കൊപ്പം

  ചീനിക്കാപ്പൊടി മുട്ടയുടെ വെള്ളയ്‌ക്കൊപ്പം

  ചീനിക്കാപ്പൊടിയുമായി സംയോജിപ്പിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. രണ്ട് ടീസ്പൂണ്‍ ചീനിക്കാപ്പൊടിയും ഒരു മുട്ടയുടെ വെള്ളയും മിശ്രിതമാക്കുക. ഏകദേശം മുക്കാല്‍ മണിക്കൂറോളം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് വെയ്ക്കാം. വീര്യം കുറഞ്ഞ ഷാംപൂ വെച്ച് വേണം ഇത് കഴുകിക്കളയാന്‍. ഇളം ചൂടുവെള്ളവും തല കഴുകാന്‍ ഉപയോഗിക്കാം. മുടിവളര്‍ച്ചയ്ക്ക് വളരെ ഗുണകരമായ ഒരു മിശ്രിതമാണിത്. ഈ രീതി രണ്ടാഴ്ചയില്‍ ഒരിക്കലെന്ന കണക്കിന് ചെയ്യാം.

  ഉള്ളിനീരിനൊപ്പം ചീനിക്കാപ്പൊടി:

  ഉള്ളിനീരിനൊപ്പം ചീനിക്കാപ്പൊടി:

  1 ടീസ്പൂണ്‍ ചീനിക്കാപ്പൊടിയും 3 ടീസ്പൂണ്‍ ഉള്ളി നീരും മിശ്രിതമാക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറോളം ഇത് തലയോട്ടിയില്‍ പിടിപ്പിക്കാം. തണുപ്പുവിട്ട വെള്ളത്തില്‍ കഴുകാം. മാസത്തില്‍ ഒരിക്കലെന്ന കണക്കിന് ഈ മിശ്രിതം തുടര്‍ച്ചയായി ഉപയോഗിച്ച് നോക്കുക, ഫലം ഉറപ്പ്. ഉള്ളിനീരിന്റെ ഗുണം ചേരുന്നതോടെ ഈ മിശ്രിതം മുടിവളര്‍ച്ചയ്ക്ക് നല്ലൊരു മാര്‍ഗ്ഗമാകുകയാണ്. നര മാറ്റാനും താരന്‍, പേന്‍ ശല്യങ്ങള്‍ ഇല്ലാതാകാനുമെല്ലാം ഉള്ളിനീര് പൊതുവെ മുടിയില്‍ ഉപയോഗിച്ച് വരുന്നുണ്ട്.

  ചീനിക്കാപ്പൊടിയും മിശ്രിതലായനിയും ചേരുമ്പോള്‍:

  ചീനിക്കാപ്പൊടിയും മിശ്രിതലായനിയും ചേരുമ്പോള്‍:

  മൂന്ന് ഘടകങ്ങളാണ് ഈ മിശ്രിതം ഉണ്ടാക്കാന്‍ വേണ്ടത്. ചീനിക്കാപ്പൊടി, ആപ്പിള്‍ സിഡര്‍ വിനഗര്‍, പനിനീര്‍ എന്നിവയാണ് സംയോജിപ്പിക്കേണ്ടത്. അളവുകള്‍ നോക്കാം. അര ടീസ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗറും 2 ടേബിള്‍ സ്പൂണ്‍ പനിനീരും സംയോജിപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂണ്‍ ചീനിക്കാപ്പൊടി ചേര്‍ക്കുക. നല്ലവണ്ണം സംയോജിപ്പിക്കണം. ഇത് ശിരോചര്‍മ്മത്തില്‍ നല്ലപോലെ തേച്ചുപിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂറാകുമ്പോഴേക്കും ഇത് നല്ലവണ്ണം ഉണങ്ങിപ്പിടിച്ചിരിക്കും. ഇനി ഇളം ചൂടുവെള്ളത്തില്‍ നല്ലപോലെ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ ഈ മിശ്രിതം ഉപയോഗിച്ച് തല കഴുകുന്നത് നല്ലതായിരിക്കും.

  ചീനിക്കാപ്പൊടിയും ഒലിവ് എണ്ണയും:

  ചീനിക്കാപ്പൊടിയും ഒലിവ് എണ്ണയും:

  2 ടീസ്പൂണ്‍ ഒലിവ് എണ്ണയില്‍ അര ടീസ്പൂണ്‍ ചീനിക്കാപ്പൊടി ചേര്‍ക്കുക. ശിരോചര്‍മ്മത്തിലേക്ക് ഈ മിശ്രിതം നല്ലപോലെ പുരട്ടുക. പുരട്ടി ഒരു മണിക്കൂറിന് ശേഷം തണുപ്പുവിട്ട വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കലെന്ന നിലക്ക് ഈ മിശ്രിതം ഉപയോഗിച്ച് മുടിവളര്‍ച്ചയ്ക്ക് ആക്കം കൂട്ടാം.

  English summary

  Top Ways To Use Shikakai Powder To Boost Hair Growth

  Top Ways To Use Shikakai Powder To Boost Hair Growth
  Story first published: Monday, November 6, 2017, 15:09 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more