ആണുങ്ങളുടെ കഷണ്ടി മാറാന്‍ ഒരുമാസം കഷ്ടപ്പെടാം

Posted By:
Subscribe to Boldsky

കഷണ്ടി എന്ന് പറയുന്നത് ഇന്നത്തെ കാലത്തെ യുവാക്കളെ ഏറ്റവും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. സാധാരണ രണ്ടു രീതിയിലാണ് മുടി പൊഴിയുന്നതും കഷണ്ടിയാവുന്നതും. ഒന്ന് മുടിയുടെ ഉള്ളു കുറഞ്ഞ് വരിക എന്നതാണ് ഇവിടെ സുഷിരങ്ങള്‍ നശിക്കുന്നു. എന്നാല്‍ രണ്ടാമത്തേതില്‍ സുഷിരങ്ങള്‍ നശിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പിന്നീട് മുടി ഉണ്ടാവുന്നില്ല. പുരുഷന്‍മാരെ കഷണ്ടിയാണ് വലക്കുന്നതെങ്കില്‍ സ്ത്രീകളെ ബാധിക്കുന്നത് പലപ്പോഴും മുടി കൊഴിച്ചിലാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കഷണ്ടിയെ പരിഹരിക്കുന്നു.

മുടി കൊഴിച്ചില്‍ മാറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് കഷണ്ടിക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പുരുഷ ലക്ഷണമാണ് കഷണ്ടിയെങ്കിലും കഷണ്ടി വരുമ്പോള്‍ മാത്രമേ അതെത്രത്തോളം ബുദ്ധിമുട്ട് നിങ്ങളില്‍ ഉണ്ടാക്കും എന്ന് മനസ്സിലാക്കുകയുള്ളൂ. പലപ്പോഴും ആത്മവിശ്വാസത്തെപ്പോലും ഇല്ലാതാക്കാന്‍ കഷണ്ടിക്ക് കഴിയും. സമൂഹത്തില്‍ നിന്നും ഉള്‍വലിഞ്ഞ് നില്‍ക്കുന്ന അവസ്ഥ പോലും ഉണ്ടാവുന്നു പലപ്പോഴും. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനും കഷണ്ടിയെ പ്രതിരോധിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

വെളുത്തുള്ളിയും നാരങ്ങ നീരും താരന്റെ പൊടിപോലുമില്ല

തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് കഷണ്ടിയെ ഇല്ലാതാക്കാം. തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും കുളിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല പരസ്യങ്ങളെ വിശ്വസിക്കരുത്. പരസ്യത്തില്‍ കാണുന്ന പല ഉത്പ്പന്നങ്ങളും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയാണ് ചെയ്യുക. ഏതൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യമുള്ള മുടിക്കും കഷണ്ടിയെ പ്രതിരോധിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

മത്തന്‍വിത്ത് ഓയില്‍

മത്തന്‍വിത്ത് ഓയില്‍

മത്തന്‍ വിത്ത് ഓയില്‍ ക്യാപ്‌സൂള്‍ അഥവാ മത്തങ്ങക്കുരുവില്‍ നിന്നെടുക്കുന്ന ഓയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡിനാല്‍ സുലഭമാണ്. ഇത് ദിവസം 400 മില്ലിഗ്രാം വച്ചു കഴിയ്ക്കാം.

കര്‍പ്പൂര തുളസി എണ്ണ

കര്‍പ്പൂര തുളസി എണ്ണ

പെപ്പര്‍മിന്റ് ഓയില്‍ അഥവാ കര്‍പ്പൂരതുളസിയെണ്ണ മുടി വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഉറങ്ങുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളരാന്‍ സഹായിക്കും. ഇത് കഷണ്ടിയെ ഇല്ലാതാക്കുന്നു. ഒരാഴ്ച കൃത്യമായി ചെയ്താല്‍ ഇത് കഷണ്ടിയെ പ്രതിരോധിക്കുന്നു. മാത്രമല്ല മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മാത്രമല്ല തേങ്ങാപ്പാലും മുടിയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ കഷണ്ടിക്ക് പെട്ടെന്ന് തന്നെ പരിഹാരം നല്‍കുന്നു.

ഉള്ളി നീര്

ഉള്ളി നീര്

മുടി കൊഴിച്ചിലിന് നല്ലൊരു പ്രതിവിധിയാണ് ഉള്ളി നീര്. ഉള്ളി നീര് ഇടിച്ചു പിഴിഞ്ഞ് തലയില്‍ തേയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

യോഗ ചെയ്യുന്നത്

യോഗ ചെയ്യുന്നത്

മുടിയും യോഗയും തമ്മിലെന്ത് ബന്ധം എന്നാലോചിക്കുന്നുണ്ടോ? മനസ്സിന്റെ ടെന്‍ഷന്‍ കുറയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ നില്‍ക്കും എന്ന കാര്യം സത്യമാണ്.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

തലയില്‍ എണ്ണ തേച്ച് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഓയില്‍ മസാജ് ചെയ്യുക. മുടി സംരക്ഷണത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്.

 പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

ഭക്ഷണത്തിന് മുടിയുടെ കാര്യത്തില്‍ വലിയ പങ്കാണുള്ളത്. പ്രോട്ടീനും മത്സ്യവും മാംസവും എല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഇത് കഷണ്ടിയെ പ്രതിരോധിക്കുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചി കൊണ്ടും കഷണ്ടിക്ക് പരിഹാരം കാണാം. ഇഞ്ചി വെളിച്ചെണ്ണയില്‍ ഇട്ട് ചൂടാക്കി അതിന്റെ സത്ത് മുഴുവന്‍ എടുത്ത് ഇതി തണുത്ത് കഴിഞ്ഞ ശേഷം നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി കഷണ്ടിക്ക് പരിഹാരം കാണാവുന്നതാണ്.

English summary

top ten home remedies to cure baldness effectively

Top ten home remedies to cure baldness effectively read on to know more about it.
Story first published: Monday, December 11, 2017, 18:02 [IST]